ബംഗളൂരു: കുറഞ്ഞ കാലത്തിനിടെ സുപ്രധാന കിരീടങ്ങൾ കൊണ്ട് ബംഗളൂരുവിനെ അലങ്കരിച്ച ബംഗളൂരു എഫ്.സിയുടെ ഹോം ൈമ താനം ഉദ്യാന നഗരിയെ ൈകവിടുമോ? ഇന്ത്യൻ സൂപ്പർ ലീഗിൻെറ ആറാം സീസണിനായി വാം അപ് തുടങ്ങിയ ‘ദി ബ്ലൂസി’ ന് ഇൗ സീ സണിൽ ബംഗളൂരുവിൽ പന്തു തട്ടാനാവുമെന്ന് ഉറപ്പില്ല. ഹോം മൈതാനമായ ശ്രീ കണ്ഠീരവ സ്റ്റേഡിയം നിയമക്കുരുക്കിലായ താണ് ബംഗളൂരു എഫ്.സിക്ക് വിനയായത്. പുണെ ബാലെവാഡി സ്റ്റേഡിയമാണ് െഎ.എസ്.എല്ലിനും എ.എഫ്.സി ചാമ്പ്യൻസ് ലീ ഗിനുമുള്ള ഹോം മൈതാനമായി ബംഗളൂരു എഫ്.സി നിലവിൽ തെരഞ്ഞെടുത്തിട്ടുള്ളത്. െഎ.എസ്.എല്ലിെൻറ പുതിയ സീസണിെൻ റ കിക്കോഫിന് ഒരു മാസം മാത്രം ശേഷിക്കെ, അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ബംഗളൂരു എഫ്.സി പുണെയിൽ പന്ത ുതട്ടും. ബി.എഫ്.സിയുെട പേരുകേട്ട ആരാധകക്കൂട്ടമായ വെസ്റ്റ്ബ്ലോക്ക് ബ്ലൂസിന് സ്വന്തം ടീമിെൻറ മത്സരങ് ങൾ കാണാൻ അയൽ സംസ്ഥാനത്തെത്തേണ്ടി വരും. ഇത് ടീമിന് ലഭിച്ചിരുന്ന ഗ്രൗണ്ട് സപ്പോർട്ടിനെയും പ്രതികൂലമായി ബാധിക്കും.
ഫുട്ബാൾ, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, അത്ലറ്റിക്സ് തുടങ്ങി വിവിധോദ്ദേശ്യ സ്റ്റേഡിയമാണ് കർണാടക കായിക വകുപ്പിന് കീഴിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയം. സിന്തറ്റിക് ട്രാക്ക് കൂടി ഉൾക്കൊള്ളുന്ന ഫുട്ബാൾ സ്റ്റേഡിയത്തിൽ കർണാടക അത്ലറ്റിക് അസോസിയേഷനും അവകാശമുണ്ട്. എന്നാൽ, അഞ്ചു വർഷമായി ബി.എഫ്.സിയുടെ ഹോം മൈതാനമായ കണ്ഠീരവയിൽ അത്ലറ്റിക് താരങ്ങൾക്ക് ആവശ്യമായ പരിശീലനത്തിനും മറ്റും അവസരം ലഭിക്കുന്നില്ലെന്ന് പരാതിയുയർന്നിരുന്നു. ഫുട്ബാൾ ക്ലബ്ബിെൻറ പരിശീലനത്തിനും മത്സരങ്ങൾക്കും മാത്രമായി സ്റ്റേഡിയം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. കഴിഞ്ഞ ജൂൈലയിൽ ഇൗ ആവശ്യമുയർത്തി ചില കായിക താരങ്ങൾ രംഗത്തുവന്നിരുന്നു. ൈമതാനത്ത് നേരത്തെയുണ്ടായിരുന്ന പുല്ല് മാറ്റി കൃത്രിമപ്പുല്ല് വെച്ചുപിടിപ്പിച്ചതും ബി.എഫ്.സിയുടെ മത്സരത്തലേന്നുമുതൽ പരസ്യ ഹോൾഡിങ്ങുകളും മത്സരം സംപ്രേഷണാവകാശം ലഭിച്ച ടി.വി സംഘത്തിെൻറ സംവിധാനങ്ങളും കായിക താരങ്ങളുടെ പരിശീലനത്തിന് തടസ്സമാവുന്നതും പരാതിയായി അവർ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് ഹൈക്കോടതിയിൽ തുടരുന്നതിനാലും ടീം മാനേജ്മെൻറിന് കർണാടക അത്ലറ്റിക് അസോസിയേഷനിൽനിന്ന് ഉറപ്പൊന്നും ലഭിക്കാത്തതിനാലും ബി.എഫ്.സിക്ക് ഹോം മൈതാനം നഷ്ടമാവുന്ന സ്ഥിതിയാണ്. എ.എഫ്.സി ചാമ്പ്യൻഷിപ്പിനായി ലൈസൻസ് നടപടികൾ വേഗം പൂർത്തിയാക്കേണ്ടതനാൽ പുണെ ബാലെവാഡി സ്റ്റേഡിയമാണ് ബി.എഫ്.സി ഹോം മൈതാനമായി തെരെഞ്ഞടുത്തിട്ടുള്ളത്. ടീമിന് ബംഗളൂരുവിൽത്തന്നെ കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി പ്രാർഥിക്കുന്നതായും ടീം ഉടമ പാർഥ് ജിൻഡാൽ ട്വീറ്റ് ചെയ്തു. ഫുട്ബാളിെൻറ മനോഹാരിത ബംഗളൂരുവിലെയും കർണാടകയിലെയും കാണികൾക്ക് ആസ്വദിക്കാൻ അവസരമൊരുക്കണമെന്നും അധികൃതരോട് അദ്ദേഹം അഭ്യർഥിച്ചു.
കണ്ഠീരവയിൽ കളിക്കുേമ്പാൾ ടീമിന് ലഭിക്കുന്ന ഉൗർജവും ആരാധക പിന്തുണയും മറ്റൊരു ഗ്രൗണ്ടിൽനിന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ബി.എഫ്.സി സി.ഇ.ഒ മന്ദർ തമാനെ െവളിപ്പെടുത്തി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും നാളെ എന്തു സംഭവിക്കുമെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബാളിൽ പ്രഫഷനലിസത്തിെൻറ പുതിയ പാഠങ്ങളുമായി 2013 ജൂലൈ 20ന് പിറന്ന ബംഗളൂരു എഫ്.സി കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യൻ ഫുട്ബാളിലെ ഏെറക്കുറെ പ്രധാന കിരീടങ്ങളെല്ലാം തങ്ങളുടെ ഷോകേസിലെത്തിച്ചിട്ടുണ്ട്. 2016 എ.എഫ്.സി കപ്പ് ഫൈനലിസ്റ്റുകൾ കൂടിയായ ബി.എഫ്.സി െഎ.എസ്.എല്ലിൽ തങ്ങളുടെ അരങ്ങേറ്റത്തിൽ ഫൈനലിലെത്തി. രണ്ടാംവർഷം കപ്പിൽ മുത്തമിട്ടു. സ്ഥിരതയാർന്ന പ്രകടനമാണ് ടീമിെൻറ സവിശേഷത. എണ്ണത്തിൽ കുറവാണെങ്കിലും കണ്ഠീരവയെ പ്രകമ്പനം കൊള്ളിക്കുന്ന ചൻറ്സും വൈക്കിങ് ക്ലാപ്പുമൊെക്കയായി ടീമിനൊത്ത ആരാധകപ്പടയായ ‘വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്’ നൽകുന്ന ഉൗർജവും ടീമിന് ഏറെ പ്രധാനമാണ്.
തുടക്കത്തിലെ കർണാടക ഫുട്ബാൾ അസോസിയേഷെൻറ ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയമായിരുന്നു ബി.എഫ്.സിയുടെ ഹോം മൈതാനം. സൗകര്യങ്ങൾ കുറഞ്ഞ മൈതാനത്തുനിന്ന് രണ്ടാമത്തെ സീസണിൽത്തന്നെ ടീം കണ്ഠീരവയിലേക്ക് മാറി. കെ.എഫ്.എയുടെ ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയം ടർഫ് ൈമതാനമായതിനാൽ െഎ.എസ്.എൽ, എ.എഫ്.സി മത്സരങ്ങൾക്ക് അനുയോജ്യമല്ല. കണ്ഠീരവ നിയമ കുരുക്കിലായതോടെ മികച്ച സ്റ്റേഡിയം തേടി ബി.എഫ്.സി കർണാടകക്ക് പുറത്തേക്ക് മാറുകയായിരുന്നു.
ടീം ഉടമകളായ ജെ.എസ്.ഡബ്ലിയു സ്പോർട്ടിെൻറ ആസ്ഥാനം ബെള്ളാരി ജില്ലയിലെ വിജയനഗറാണ്. പ്രീ സീസൺ മത്സരങ്ങൾക്കായി മൂന്ന് െഎലീഗ് ക്ലബ്ബുകളുമായി ബി.എഫ്.സി ഏറ്റുമുട്ടുന്നതും വിജയനഗറിലെ സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ സീസണുകളിൽ പുണെ എഫ്.സിയുടെ ഹോംമൈതാനമായിരുന്നു പുണെ ബാലെവാഡി സ്റ്റേഡിയം. ഇത്തവണ പുണെ എഫ്.സി കളത്തിലില്ല. ടീം ഹൈദരാബാദ് എഫ്.സിയായി രൂപം മാറിയതോടെ ഹോം മൈതാനം ൈഹദരാബാദിലേക്ക് മാറ്റി. ഡൽഹി ഡൈനാമോസ് ഇൗ സീസൺ മുതൽ ഒഡിഷ എഫ്.സിയായും മാറി.
അന്താരാഷ്ട്ര അത്ലറ്റുകളായ അശ്വിനി നഞ്ചപ്പ, ജി.ജി. പ്രമീള അടക്കമുള്ളവരാണ് ബി.എഫ്.സിക്കെതിരെ കേസുമായി ൈഹക്കോടതിയെ സമീപിച്ചത്. 1997ലെ ദേശീയ ഗെയിംസിെൻറ ഭാഗമായി അത്ലറ്റിക്സിനുവേണ്ടി നിർമിച്ചതാണ് ശ്രീകണ്ഠീരവ സ്റ്റേഡിയമെന്നും ബംഗളൂരു എഫ്.സിക്ക് സ്റ്റേഡിയം പരിശീലനത്തിന് ഉപയോഗിക്കാമെന്നല്ലാതെ മത്സരങ്ങൾ നടത്താൻ അനുമതിയില്ലെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്, ഇതു സംബന്ധിച്ച് സർക്കാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.