കരീബിയൻ രാജകുമാരന്​ പിറന്നാളാശംസകൾ നേർന്ന്​ ക്രിക്കറ്റ്​ ലോകം

പോർട്ട്​ ഓഫ്​ സ്​പെയിൻ: സർ വിവിയൻ റിച്ചാർഡ്​സ്, ക്ലൈ ലോയ്​ഡ്​, ഗോർഡൺ ഗ്രീൻറിജ്​ എന്നീ ഇതിഹാസ താരങ്ങൾ​ 90കളോടെ വിരമിച്ചതോടെ പ്രതാപികളായിരുന്ന വെസ്​റ്റിൻഡീസ് ബാറ്റിങ്​​ ദുർബലരായി തുടങ്ങുകയായിരുന്നു. ക്രിക്കറ്റിനോടുള്ള വെസ്​റ്റിൻഡീസുകാരുടെ അടങ്ങാത്ത അഭിനിവേശം നിലനിർത്താൻ അവർക്കൊരു താരത്തി​​െൻറ ഉദയം അനിവാര്യമായ വേളയിലായിരുന്നു ബ്രയാൻ ലാറയുടെ വരവ്​.  

കരീബിയൻ മണ്ണ്​ ക്രിക്കറ്റിന്​ സംഭാവന ചെയ്​ത മഹാരഥൻമാരിൽ ഒരാളായ ബ്രയാൻ ലാറക്ക്​ ശനിയാഴ്​ച 51 തികഞ്ഞ വേളയിൽ വിവിധ കോണുകളിൽ നിന്നും ആശംസകൾ പ്രവഹിക്കുകയാണ്​. കരീബിയൻ രാജകുമാര​ൻ 1996 ലോകകപ്പ്​ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്ത ക്ലാസിക്​ ഇന്നിങ്​സ്​ അനുസ്​മരിച്ചാണ്​ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ ട്വിറ്ററിലൂടെ ജന്മദിനാശംസകൾ നേർന്നത്​. അന്ന്​ 94 പന്തിൽ 111 റൺസെടുത്ത ലാറ ടീമിനെ ഫൈനലിലെത്തിച്ചു. 

സചിൻ ടെണ്ടുൽക്കർ, ശിഖർ ധവാൻ, ഹർഭജൻ സിങ്​ എന്നീ താരങ്ങളും താരത്തിന്​ സമൂഹമാധ്യമങ്ങളിലൂടെ ആശംസയുമായെത്തി. 
റോഡ്​സേഫ്​റ്റി വേൾഡ്​ സീരിസിനായി ലാറ മാർച്ചിൽ ഇന്ത്യയിലെത്തിയെങ്കിലും കോവിഡ്​ വ്യാപനം മൂലം ടൂർണമ​െൻറ്​ പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. 

 

ടെസ്​റ്റ്​ ക്രിക്കറ്റിലെയും ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിലെയും ഉയർന്ന സ്​കോറിനുള്ള റെക്കോഡ്​ ട്രിനിഡാഡ്​ ആൻഡ്​ ടുബാഗോക്കാരന്​​ സ്വന്തമാണ്​. 2004 ആൻറിഗ്വ റിക്രിയേഷൻ സ്​റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ 400 റൺസ്​ അടിച്ചുകൂട്ടിയാണ്​ ലാറ ചരിത്രമെഴുതിയത്​. അതിനും കൊല്ലങ്ങൾക്ക്​ മു​േമ്പ തന്നെ നീളമേറിയ ഫോർമാറ്റിലെ താരം താൻ തന്നെയെന്ന്​ ലാറ തെളിയിച്ചിരുന്നു. 1994ൽ വാർവിക്​ഷെയറിനായി പുറത്താകാതെ 501 റൺസ്​ നേടിയാണ്​ ഫസ്​റ്റ്​ ക്ലാസ്​ റെക്കോഡിട്ടത്​. എഡ്​ജ്​ബാസ്​റ്റണിൽ ഡർഹാമിനെതിരായിരുന്നു ക്ലാസിക്​ ഇന്നിങ്​സ്​. 53 സെഞ്ച്വറികൾ സഹിതം 22, 358 റൺസ്​ വാരിക്കൂട്ടിയ കരിയറിന്​ 2007ലയാണ്​ ലാറ വിരാമമിട്ടത്​. വെസ്​റ്റിൻഡീസിനായി 131 ടെസ്​റ്റുകളിൽ നിന്നും 11953 റൺസും 299ഏകദിനങ്ങളിൽ നിന്നും 10405 റൺസും നേടി. 

ലാറയോടുള്ള ആദര സൂചകമായി ജന്മനാട്ടിൽ ‘ബ്രയാൻ ലാറ സ്​റ്റേഡിയം’ പണികഴിപ്പിച്ചു. വിരമിച്ച ശേഷം വിവിധ ഡിസൈനർമാരെ പ്രതിനിധീകരിച്ച്​ ഫാഷൻ റാംപിലും ലാറ ചുവടുവെച്ചു. കാരികോം (കരിബിയൻ സമൂഹം) മെഡൽ ഓഫ്​ ഓണർ സ്വന്തമാക്കിയ ലാറക്ക്​ ആസ്​ട്രേലിയ ബഹുമാനസൂചകമായി പൗരത്വം സമ്മാനിച്ചിട്ടുണ്ട്​. 

Tags:    
News Summary - Brian Lara Birthday: Wishes Pour In On Social Media- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.