മലപ്പുറം: പുതിയ വർഷം കാലിക്കറ്റ് സർവകലാശാലക്ക് കായികരംഗത്ത് അസാധാരണ കുതിപ്പ്. പത്ത് ദിവസത്തിനിടെ അഖിലേന്ത്യതലത്തിൽ മൂന്ന് പ്രധാന കിരീടങ്ങൾ കൈപ്പിടിയിലൊതുക്കാനാ
നവംബറിൽ ഡൽഹിയിൽ നടന്ന വനിത ബാസ്കറ്റ്ബാൾ ഫൈനലിൽ ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലക്കെതിരെ ആധികാരിക ജയം നേടി ചാമ്പ്യന്മാരായി തുടങ്ങിയ കാലിക്കറ്റിന്, പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മേഖലതലത്തിലും ദേശീയതലത്തിലും ഒന്നിനുപിറകെ ഒന്നായി കിരീടങ്ങളും മെഡലുകളും കാലിക്കറ്റിനെ തേടി വന്നു. ജനുവരിയിൽ കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയം വേദിയായ അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ നാല് സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവുമായി അഞ്ചാം സ്ഥാനത്തെത്തി.
ഫെബ്രുവരി ആദ്യം പഞ്ചാബിൽ നടന്ന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമടക്കം നാല് മെഡലുകളാണ് ലഭിച്ചത്. ബോഡി ബിൽഡിങ്ങിലും സ്വർണം നേടി. തമിഴ്നാട്ടിലെ ചെട്ടിനാട് സർവകലാശാലയിൽ നടന്ന വനിത ഖോഖോയിൽ കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ കാലിക്കറ്റ് ഇക്കുറി ഒന്നാമതെത്തി. വനിതവോളിയിൽ പോയ വർഷം ഫൈനലിൽ കാലിടറിയിരുന്നു. ഇത്തവണ പൂർവാഞ്ചൽ സർവകലാശാല മൈതാനത്ത് കിരീടത്തിൽ മുത്തമിടാനായി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അഖിലേന്ത്യ ഫുട്ബാൾ കിരീടവും. ബംഗാളിലെ മിഡ്നാപൂരിൽ അപരാജിതരായി ഫൈനലിലെത്തിയ കാലിക്കറ്റ്, പഞ്ചാബ് സർവകലാശാലയെയും വീഴ്ത്തി.
പ്രഥമ അഖിലേന്ത്യ അന്തർ സർവകലാശാല സെപാക് തക്രോയിൽ സെക്കൻഡ് റണ്ണറപ്പാവാനും കഴിഞ്ഞു. പുരുഷ സോഫ്റ്റ്ബാളിലും മൂന്നാം സ്ഥാനത്തെത്തി. വനിത ഹാൻഡ്ബാളിൽ നാലാമതായിരുന്നു. ഛണ്ഡീഗഢിൽ നടക്കുന്ന അന്തർ സർവകലാശാല അമ്പെയ്ത്തിലും സ്വർണമുൾപ്പെടെ മെഡലുകൾ ഇതിനകം നേടി.
പരിശീലന സൗകര്യങ്ങൾ വർധിച്ചതും താരങ്ങളുടെ കഠിനാധ്വാനവുമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. 1990കളിൽ മികച്ച പ്രകടനത്തിന് മൗലാന അബുൽകലാം ആസാദ് ദേശീയ ട്രോഫി കരസ്ഥമാക്കിയിരുന്നു കാലിക്കറ്റ്. അന്നത്തേക്കാൾ സർവകലാശാലകൾ വർധിച്ചിട്ടുണ്ട്. എന്നിട്ടും പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന കിരീടങ്ങൾ ലഭിച്ചു. സ്പോർട്സ് കൗൺസിലിെൻറ മികവിെൻറ കേന്ദ്രവും സായ് സെൻററുമെല്ലാം കാലിക്കറ്റ് അർഹിക്കുന്നുണ്ട്. ദേശീയ പരിശീലന ക്യാമ്പ് ആരംഭിച്ചാൽ മലയാളി അത്ലറ്റ് ഒളിമ്പിക്സിൽ മെഡൽ നേടുന്ന കാലം പോലും വിദൂരമല്ലെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.