പുണെ സ്റ്റേഡിയത്തിൽ കുടിവെള്ളം കിട്ടാതെ വലഞ്ഞ കാണികൾ

പുണെയിലെ പൊരിവെയിലിൽ കുടിവെള്ളം കിട്ടാതെ കാണികൾ; മാപ്പുപറഞ്ഞ് സംഘാടകർ

പുണെ: കൊടുംവെയിലിൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ദിവസം മുഴുവൻ സാക്ഷികളാവുകയെന്നത് ശ്രമകരമാണ്. ഈ സമയത്ത് ഒരു​തുള്ളി വെള്ളം കുടിക്കാൻ കിട്ടാതായാലോ? പുണെയിൽ ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം സംഭവിച്ചത് അതാണ്. ആദ്യദിനം ഗാലറിയിലെത്തിയ 18000 കളിക്കമ്പക്കാരിൽ നിരവധി പേരാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്.

ഗാലറിയിലെ കുടിവെള്ളം വിൽക്കുന്ന വാട്ടർ സ്റ്റേഷനുകളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ ഏറെ സമയം കിട്ടാതായെന്നാണ് കാണികളുടെ കുറ്റ​പ്പെടുത്തൽ. പുണെയിലെ മഹാരാഷ്ട്ര ​ക്രിക്കറ്റ് അ​സോസിയേഷൻ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. കുടിവെള്ളം കിട്ടാതെ വലഞ്ഞ കാണികൾ സഹികെട്ട് ക്രിക്കറ്റ് ബോർഡിനെതിരെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഒടുവിൽ വെള്ളമെത്തിച്ച സംഘാടകർ, തങ്ങളുടെ പിഴവിന് മാപ്പു പറഞ്ഞു.

എം.സി.എ സ്റ്റേഡിയത്തിലെ ഗാലറിയിൽ പല ഭാഗത്തും മേൽക്കൂരയില്ല. പൊരിവെയിലിൽ ദാഹിച്ചുവലഞ്ഞാണ് കാണികൾ മത്സരം കണ്ടിരുന്നത്. കളി നട്ടുച്ചക്ക് ഉച്ചഭക്ഷണത്തിന് പിരിയുന്ന സമയത്ത് കുടിവെള്ളം ​തേടിയെത്തിയവർക്കാണ് കിട്ടാതെ വന്നത്. പുണെ സ്റ്റേഡിയത്തിലേക്ക് വെള്ളവുമായെത്തിയ വാഹനങ്ങൾ നഗരത്തിരക്കിലെ ട്രാഫിക് ​​േബ്ലാക്കിൽ ഏറെ നേരം കുടു​ങ്ങിയതാണ് ഇതിന് വഴിയൊരുക്കിയതെന്ന് സംഘാടകർ പിന്നീട് വിശദീകരിച്ചു.

‘ഇത്തരമൊരു ബുദ്ധിമുട്ട് നേരിട്ടതിൽ ക്രിക്കറ്റ് ആരാധകരോട് മാപ്പു ചോദിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ ഇത് സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും’ -എം.സി.എ സെക്രട്ടറി കമലേഷ് പിസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Lack of water bottles leaves fans angry during Pune Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.