കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചുക്കാന്‍ പിടിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ജോ യൻറ് ഡയറക്ടര്‍ (സ്പോര്‍ട്സ്) ചാക്കോ ജോസഫ് പടിയിറന്നു. 13 വര്‍ഷം സംസ്ഥാന കായിക മേളയു ടെ നെടുനായകത്വം വഹിച്ചാണ് അടുത്ത മേയ് 31ന് ചാക്കോ ജോസഫ് സര്‍വിസില്‍നിന്ന് വിരമിക്ക ുന്നത്. നേരത്തേ കായികാധ്യാപകനായിരുന്ന ഇദ്ദേഹത്തിന് 2007ലാണ് സ്പോര്‍ട്സ് ഓര്ഗെനെസറുടെ ജോലി ലഭിക്കുന്നത്. സ്കൂള്‍ ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്താറുണ്ടായിരുന്ന കാലത്താണ് ‘അരങ്ങേറ്റം’.
2008ല്‍ തിരുവല്ലയില്‍ നടന്ന മീറ്റോടെ ഗെയിംസും അത്ലറ്റിക്സും വേര്‍പിരിഞ്ഞത് മേള നടത്തിപ്പിന് സൗകര്യമായതായി ചാക്കോ ജോസഫ് പറയുന്നു. ഫലത്തെക്കുറിച്ചും താമസസൗകര്യങ്ങള്‍ സംബന്ധിച്ചുമുള്ള പരാതികളും അതോടെ കുറഞ്ഞു. ഇത്തവണ ഒരു വിഭാഗം കായികാധ്യാപകരുടെ നിസ്സഹകരണമുണ്ടായിട്ടും ഭംഗിയായി മേളകള്‍ നടത്താനുമായി. സിന്തറ്റിക് ട്രാക്കുകളിലെ മത്സരങ്ങൾ, മാന്വല്‍ പരിഷ്കരണം തുടങ്ങിയവ ചാക്കോ ജോസഫിെൻറ ബുദ്ധിയിലുദിച്ചതാണ്.
ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി. കൊച്ചിയിലും കോഴിക്കോട്ടും ദേശീയ സ്കൂള്‍ കായികമേളക്ക് സംസ്ഥാനം ആതിഥേയരായപ്പോള്‍ മുന്നില്‍നിന്ന് നയിച്ചത് ചാക്കോ ജോസഫായിരുന്നു. മികച്ച സംഘാടനത്തിനുള്ള അവാര്‍ഡും കേരളം നേടിയിരുന്നു. 2009ലെയും 2016ലെയും ലോക സ്കൂള്‍ അത്ലറ്റിക്സിലും 2014ലെ ഏഷ്യന്‍ സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിെൻറ സംഘത്തലവനായിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ ഒറ്റപ്ലാക്കല കുടുംബാംഗമായ ചാക്കോ ജോസഫ് കേരള സര്‍വകലാശാല വോളിബാള്‍ ടീമില്‍ അംഗമായിരുന്നു. മലയിന്‍കീഴ് എം.എം.എസ് കോളജിലെ അസി. പ്രഫസര്‍ ഡോ. സിനി എബ്രഹാമാണ് ഭാര്യ. മകന് ജോസഫ് കാനഡയിലും മകൾ തെരേസ ആസ്ട്രേലിയയിലും വിദ്യാര്‍ഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.