ലണ്ടനിലെ േലാഡ്സിൽനിന്നും കെന്നിങ്ടൺ ഒാവലിലേക്ക് അഞ്ച് മൈലിൽ കുറഞ്ഞ ദൂരമേയുള്ളൂ. പക്ഷേ, ഇത് മുഹമ്മദ് ആമിർ എന്ന പാകിസ്താൻ പേസ് ബൗളർക്ക് പുനർജന്മത്തിെൻറ ദൂരമാണ്. ഏഴു വർഷം മുമ്പ് ലോഡ്സിലെ ഗ്രൗണ്ടിൽ നിന്നും മുഖംപൊത്തി നാട്ടുകാരും ക്രിക്കറ്റ് ലോകവും വെറുക്കപ്പെട്ട് അഴികൾക്കുള്ളിലേക്ക് പോയ കൗമാരക്കാരനിൽ നിന്നും ദേശീയ ഹീറോ ആയി മാറി ഉയിർത്തെഴുന്നേറ്റ കഥ. 2010 ലോഡ്സ് ടെസ്റ്റിനിടയിലെ വാതുവെപ്പ് വിവാദം ക്രിക്കറ്റ് ലോകത്തിന് എളുപ്പം മറക്കാനാവില്ല. സൽമാൻ ഭട്ടിനും മുഹമ്മദ് ആസിഫിനുമൊപ്പം 18കാരനായ ആമിറും കുരുങ്ങിയതോടെ ക്രിക്കറ്റ് ലോകം അവെൻറ പ്രതിഭയെ മറന്ന് കരിമ്പട്ടികയിലെഴുതി. വസിം അക്രമിനേക്കാൾ കേമനെന്ന് വിളിച്ച റമീസ് രാജ വരെ കൈവിട്ടു.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയ മുഹമ്മദ് ആമിറിനെ സഹതാരങ്ങള് അഭിനന്ദിക്കുന്നു
വിലക്കും ജയിൽവാസവും നിറഞ്ഞ അഞ്ചു വർഷം കഴിയുേമ്പാഴേക്കും ആ കരിയർ അസ്തമിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, തോൽക്കാൻ അവന് മനസ്സില്ലായിരുന്നു. രാജ്യത്തോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പിരന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡും സർക്കാറും മാപ്പ് നൽകിയെങ്കിലും ആരാധകരും ക്രിക്കറ്റ് ലോകവും ക്ഷമിക്കാൻ തയാറായിരുന്നില്ല. അഞ്ചു വർഷത്തെ വിലക്ക് കാലാവധി കഴിഞ്ഞ് പി.സി.ബി ടീമിനൊപ്പം ചേരാൻ ്ക്ഷണിച്ചപ്പോൾ സഹതാരങ്ങൾ പ്രതിഷേധവുമായെത്തി. പാക് ക്രിക്കറ്റിൽ കലാപമായി മാറിയ നാളുകൾ. ഏകദിന ക്യാപ്റ്റൻ അസ്ഹർ അലിയും സീനിയർ താരം മുഹമ്മദ് ഹഫീസും ആമിറിനൊപ്പം പരിശീലിക്കാൻ തയാറാവാതെ ക്യാമ്പിൽ നിന്നിറങ്ങിപ്പോയി. പാക് ക്രിക്കറ്റിലെ മാന്യൻ മുഹമ്മദ് യൂസുഫ് ബോർഡ് തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. റഷീദ് ലത്തീഫും ആമിർ സുഹൈലും ഉൾപ്പെടെയുള്ള മുൻ താരങ്ങളും പരസ്യ എതിർപ്പ് പ്രകടിപ്പിച്ചു.
പക്ഷേ തെൻറ പാപങ്ങൾ കഴുകാൻ അവസരംതേടിയലയുകയായിരുന്നു ആമിർ. റമീസ് രാജയും മിയാൻദാദും ഷഹരിയാർ ഖാനും ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ടീമിനകത്തെ പ്രശ്നങ്ങൾ പരിഹരിച്ചു. സഹതാരങ്ങളോട് കണ്ണീരോടെ മാപ്പിരന്ന് ആമിർ അവരുടെ ടീമിെൻറ ഭാഗമായി. 2016 ഏഷ്യകപ്പ് ട്വൻറി20യിലും തൊട്ടുപിന്നാലെ ലോകകപ്പ് ട്വൻറി20യിലും കളിച്ചായിരുന്നു തിരിച്ചുവരവ്. പക്ഷേ, മറുനാടൻ മണ്ണിൽ ആരാധകർ വെറുതെവിട്ടില്ല. പന്തെറിയാൻ ഒാടിയെത്തുേമ്പാൾ ‘നോ ബാൾ’ വിളികളുമായി ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും കാണികൾ വേട്ടയാടി.
ടീമിെൻറ വിജയങ്ങളിൽ നിർണായക സാന്നിധ്യമായി മാറുേമ്പാഴും തെൻറ പേരിലെ വേട്ടയാടുന്ന ഒാർമകൾ തിരുത്താനൊരു അവസരത്തിനായിരുന്നു കാത്തിരിപ്പ്. അതിനിടയിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിൽ പാകിസ്താൻ പേസ് ബൗളിങ്ങിെൻറ നായകത്വം ആമിറിലാവുന്നത്. ഒറ്റപ്പെട്ട വിജയങ്ങളേക്കാൾ കിരീടം മാത്രം ലക്ഷ്യമിട്ട് മാസങ്ങൾ മുേമ്പ പരിശീലനം തുടങ്ങി. ബൗളിങ് കോച്ച് അസ്ഹർ മഹ്മൂദിെൻറയും ഹെഡ് കോച്ച് മിക്കി ആർതറുടെയും സാന്നിധ്യം ആത്മവിശ്വാസമായി. ജുനൈദ് ഖാൻ, ഹസൻ അലി എന്നിവർക്കൊപ്പം പാക് പേസ് നിരയിൽ ആമിർ നിർണായക സാന്നിധ്യമായി.
ഗ്രൂപ് റൗണ്ടിൽ വിക്കറ്റ് നേടാനായില്ലെങ്കിലും സെമിയിലും ഫൈനലിലുമായിരുന്നു വിജയനായകനായത്. ഒാവലിലെ കലാശപ്പോരാട്ടത്തിൽ ഫഖർ സമാെൻറ വെടിക്കെട്ടിൽ പാകിസ്താൻ 338 റൺസെന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയപ്പോൾ അടുത്ത ദൗത്യം ബൗളിങ് സംഘത്തിനായിരുന്നു. ന്യൂബാൾ എടുത്ത ആമിർ താൻ അപമാനിച്ച രാജ്യത്തോട് കടംവീട്ടിത്തുടങ്ങി. ആദ്യ ഒാവറിലെ മൂന്നാം പന്തിൽ രോഹിത് ശർമയെ വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ പാകിസ്താന് ബ്രേക് ത്രൂവും ഇന്ത്യക്ക് ബ്രേക് ഡൗണുമായി. പിന്നെ അതേ സ്െപല്ലിൽ വിരാട് കോഹ്ലി, ശിഖർ ധവാൻ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ കൂടി. ഫഖർ സമാെൻറ സെഞ്ച്വറിയേക്കാൾ വിലപ്പെട്ട മൂന്ന് വിക്കറ്റുകളോടെ കളിയും കിരീടവും പാകിസ്താെൻറ വഴിയിൽ.
കളികഴിഞ്ഞ് മടങ്ങുേമ്പാൾ, മാധ്യമങ്ങൾ കാത്തു നിൽപുണ്ടായിരുന്നു. ഫഖർ സമാെൻറ പ്രകടനത്തിനൊപ്പം അവർ ആമിറിെൻറ ബൗളിങ്ങിനെയും താരതമ്യം ചെയ്ത് ചോദ്യങ്ങളെറിഞ്ഞു. പക്ഷേ, എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി അവൻ ഒഴിഞ്ഞുമാറി. കാരണം, വാക്കുകളിലായിരുന്നില്ല, ജീവിതം കൊണ്ട് ഉത്തരം നൽകുകയായിരുന്നു അവൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.