ക്രൈസ്റ്റ്ചർച്ച്: കോവിഡിനെ കീഴടക്കിയ ആത്മവിശ്വാസവുമായി നിറ ഗാലറിയോടെ ന്യൂസിലൻഡിൽ കളിക്കളമുണർന്നു. കോവിഡ് മുക്ത രാജ്യമായി പ്രഖ്യാപിച്ച ശേഷം നടന്ന സൂപ്പർ റഗ്ബി ഓട്ടെറോ രാജ്യത്തിെൻറ ആഘോഷമായി മാറി. ശനിയാഴ്ച തുടക്കം കുറിച്ച സീസണിെൻറ ആദ്യ മത്സരത്തിന് ഡ്യൂണെഡിനിലെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.
കോവിഡ് ഇടവേളക്കു ശേഷം യൂറോപ്പിലും മറ്റും ഒഴിഞ്ഞ ഗാലറിയിൽ കളി തുടങ്ങിയപ്പോഴാണ് കോവിഡിനെ പിടിച്ചുകെട്ടിയ ആവേശവുമായി ന്യൂസിലൻഡിൽ ആളും ആരവവുമായി മൈതാനം ഉണർന്നത്. ഹൈലാൻഡേഴ്സും ചീഫ്സും തമ്മിലെ മത്സരത്തിന് 20,000ത്തിലേറെ ആരാധകർ എത്തി. കോവിഡ് ഭീതിയൊട്ടുമില്ലാതെയായിരുന്നു ഗാലറി നിറഞ്ഞത്. മാസ്കിനോടും സാമൂഹിക അകലത്തോടും ഗുഡ്ബൈ പറഞ്ഞ് ഒരുകൈയിൽ വൈനും മറുകൈയിൽ ഇഷ്ട ടീമിെൻറ പതാകയുമായി അവർ നൃത്തമാടി.
കോവിഡിനെ പിടിച്ചുകെട്ടിയ ശേഷം ഗാലറിയിലേക്കും മറ്റും ജനങ്ങളെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് ന്യൂസിലൻഡ്. ‘മഹത്തരമാണിത്. രാജ്യത്തെ 50 ലക്ഷം ജനങ്ങളുടെ കഠിനാധ്വാനത്തിെൻറ ഫലം’ -കായിക മന്ത്രി ഗ്രാൻഡ് റോബർട്സൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.