ഡേവിഡ് വാർണർക്ക് ഇന്ത്യയോടുള്ള സ്നേഹം എല്ലാവർക്കുമറിയാം. െഎ.പി.എൽ കളിക്കാനും ദേശീയ ടീമിനൊപ്പം ഇന്ത്യൻ പര്യടനങ്ങൾക്കും താരമെത്തുേമ്പാൾ അത് അദ്ദേഹം തെളിയിക്കാറുണ്ട്. സ്വന്തം മകൾക്ക് വാർണർ ഇൻഡി എന്ന പേര് നൽ കിയതും വാർത്തയായിരുന്നു. കോവിഡ് കാലത്ത് ലോക്ഡൗണിൽ കഴിയവേ വാർണർ മകളുമൊത്ത് ഒരു സൂപ്പർഹിറ്റ് ബോളിവു ഡ് ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ്.
സമീപ കാലത്തായി ടിക്ടോകിൽ പുതിയ അക്കൗണ്ട് തുടങ്ങിയ വാർണർ, പെൺമ ക്കൾക്കൊപ്പം പാട്ടുപാടുന്നതും നൃത്തം വെക്കുന്നതുമെല്ലാം അതിൽ പങ്കുവെക്കാറുണ്ട്. തനിക്ക് ടിക്ടോക്കിൽ ഫ ോളോവേഴ്സ് കുറവാണെന്നും സഹായം വേണമെന്നും താരം ഒരു ടിക്ടോക് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ബോളിവുഡ് ഗാനത്തിന് മനോഹരമായ ചുവടുകളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയ തോടെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. എന്തായാലും അതിലൂടെ ഒാസീസ് താരത്തിന് ടിക്ടോകിൽ പിന ്തുടർച്ചക്കാരേറുമെന്ന് ഉറപ്പായി.
െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരബാദിെൻറ നായകനായ വാർണർ ടീമിന് കിരീടവും നേടിക്കൊടുത്തിരുന്നു. പന്തുചുരണ്ടൽ വിവാദത്തിനെ തുടർന്ന് ഒരു വർഷത്തോളം ഒാസീസ് ടീമിൽ നിന്നും പുറത്താക്കപ്പെട്ട താരം, ടി20 ലോകകപ്പിലൂടെ വൻ തിരിച്ചു വരവാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.