സിഡ്നി: കൊറോണ വൈറസിനെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തല മൊട്ടയടിച്ച് പിന്തുണയര ്‍പ്പിച്ച് ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ആസ്‌ട്രേലിയന്‍ സഹതാരം സ്റ്റീവ് സ്മിത്തിനെയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും മൊട്ടയടിക്കാന്‍ വാര്‍ണര്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഇസ ്റ്റഗ്രാമിലാണ് താരം ചലഞ്ചുമായി എത്തിയത്.
കോവിഡ് 19നെതിരെ മുന്നിൽ നിന്ന് പോരാടുന്നവർക്കുള്ള പിന്തുണ യായി എെൻറ തല മൊട്ടയടിക്കാൻ ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയപ്പോഴായിരുന്നു ഇതിന് മുമ്പ് മുടിയെടുത്തിരുന്നതെന്നും വാര്‍ണര്‍ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്. തല മൊട്ടയടിക്കുന്നതിന്റെ വിഡിയോയും വാര്‍ണര്‍ പങ്കുവെച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ച് നിലവിൽ ആസ്ട്രേലിയയിൽ 19 പേരാണ് മരിച്ചത്. 4500ഒാളം പേർക്ക് രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.