കൊളംബോ: ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡി.ആർ.എസ്) ഉപയോഗപ്പെടുത്തുന്നതിൽ േധാണിയെ കടത്തിവെട്ടാൻ ആളില്ലെന്നത് ക്രിക്കറ്റ് ലോകത്തെ പൊതുസത്യമാണ്. ലങ്കക്കെതിരായ നാലാം ഏകദിനത്തിൽ അമ്പയർ വൈഡ് വിളിച്ച പന്തുപോലും ധോണി വിക്കറ്റാക്കി മാറ്റിയത് രണ്ടു തവണയാണ്. ബൗളർമാർക്കുപോലും ഉറപ്പില്ലാതിരുന്ന രണ്ട് കീപ്പർ ക്യാച്ചുകളാണ് ധോണിയുടെ കണ്ണിൽപെട്ട് വിക്കറ്റായത്.
ആദ്യ ഉൗഴം നിരോഷൻ ഡിക്കാവല്ലെക്കായിരുന്നു. അരങ്ങേറ്റക്കാരനായ ഷർദൂൽ ഠാകുറിെൻറ പന്ത് നിരോഷൻ ഡിക്കാവെല്ലയുടെ ലെഗ് സൈഡിൽകൂടിയാണ് കടന്നുപോയത്. ധോണി ഒൗട്ടിനുവേണ്ടി അപ്പീൽ ചെയ്തെങ്കിലും അമ്പയർ വൈഡ് വിളിച്ചു. ഇതോടെ ഡി.ആർ.എസിന് നൽകാൻ കോഹ്ലിയോട് ധോണി ആവശ്യപ്പെടുകയായിരുന്നു.
മൂന്നാം അമ്പയർ പരിശോധിച്ചപ്പോൾ ഗ്ലൗവിൽ നേരിയ ടച്ചുള്ളതായി കണ്ടെത്തുകയും ഒൗട്ട് നൽകുകയുമായിരുന്നു. സമാന രീതിയിലാണ് ദിൽഷൻ മുനവീരയും പുറത്തായത്. ബുംറയുടെ പന്തിൽ ലെഗ് സൈഡിലൂടെ പോയ പന്ത് ഒൗട്ടിനുവേണ്ടി അപ്പീൽ ചെയ്തത് ധോണി മാത്രമാണ്. പന്ത് വൈഡാണെന്ന് എല്ലാവരും ധരിച്ചെങ്കിലും ഡി.ആർ.എസിന് വിടാൻ േധാണി നിർദേശിച്ചു. മൂന്നാം അമ്പയറുടെ തീരുമാനം വന്നപ്പോൾ ഇന്ത്യൻതാരങ്ങളെല്ലാം ധോണിയുടെ മൂന്നാംകണ്ണിനെയോർത്ത് മൂക്കത്ത് വിരൽവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.