ബസ് സ്റ്റേഷന് അടുത്തുവെച്ചാണ് വിക്ടറിനെ കണ്ടത്. കൈയിൽ വീട്ടിലേക്കുള്ള സാധനങ്ങളുണ്ട്. പ്ലാസ്റ്റിക്കിനുപകരം നല്ല ഒന്നാന്തരം തുണിസഞ്ചി. പുള്ളി ആളൊരു പഴയ പുലിയാണ്. ഇവിടത്തെ റിസർച് ഡിപ്പാർട്മെൻറ് സയൻറിസ്റ്റ് ആയിരുന്നു. മണ്ണിെൻറ ഘടനയും മണ്ണൊലിപ്പും തുടങ്ങി ഭൂമിശാസ്ത്രത്തിലെ അനന്തസാധ്യതകൾ റഷ്യക്കാർക്ക് മുന്നിൽ തുറന്നിട്ട വലിയ ഒരു ഗവേഷണ സ്ഥാപനത്തിലെ ഗവേഷകൻ. ഇപ്പോൾ റിട്ടയർമെൻറ് ജീവിതം ആസ്വദിക്കുന്നു.
‘ആർ യൂ ഇന്ത്യൻ’ -എന്ന് ചോദിച്ചാണ് പരിചയപ്പെട്ടത്. പണ്ടെങ്ങോ ഒരു ഇന്ത്യൻ കുക്ക് പാകം ചെയ്തു കൊടുത്ത ഒരു വിഭവത്തെ കുറിച്ചായിരുന്നു ആദ്യ സംസാരം. വഴിയരികിലെ മരത്തിനു ചുറ്റും ചൂരൽകൊണ്ട് ഭദ്രമായി കെട്ടിെവച്ചിരിക്കുന്നതിനെ പറ്റി ചോദിച്ചപ്പോൾ മികച്ച വിശദീകരണം തന്നെ കിട്ടി.
ഇവിടെ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ തന്നെ നഗരം സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വ്യത്യസ്തങ്ങളായ ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. തൊണ്ണൂറുകളിലെ സാമൂഹിക മാറ്റത്തിൽ പലതും നാമാവശേഷമായി. എങ്കിലും ഇപ്പോൾ വീണ്ടും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രയത്നത്തിലാണ് അധികൃതർ. പ്രധാനമായും ‘ലൈം ട്രീ’ കളാണുള്ളത്.
കുറച്ചൊക്കെ ആപ്പിൾ മരങ്ങളും കാണാം. റഷ്യൻ സാഹിത്യ രചനകളിൽ പലപ്പോഴായി കേട്ടറിവുള്ള ഷർബ്, മാപ്പ്ൾസ്, ബെർച്ച് തുടങ്ങി നല്ല ഭംഗിയുള്ള ഇലകളോട് കൂടിയവ. ഇവയെല്ലാം ടാക്സി ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും കുറച്ചൊന്നുമല്ല ആശ്വാസം നൽകുന്നത്. ഏറ്റവും താൽപര്യത്തോടെ ശ്രദ്ധ പതിഞ്ഞത് ഇവയുടെ പരിചരണത്തിലാണ്. ഒരു കുഞ്ഞിനെ എന്ന പോലെയാണ് ഓരോ നാലു വർഷത്തിലും ഇവിടത്തെ നഴ്സറികളിൽനിന്നും ഇവയെ മാറ്റി പറിച്ചുനടുന്നത്.
വണ്ടിയിൽ കയറ്റി മറ്റു പ്രദേശത്ത് കൊണ്ടുപോകുമ്പോഴും അതിനുശേഷം കനത്ത മഞ്ഞുവീഴ്ചയും കാറ്റും പ്രതിരോധിക്കാൻ കുഞ്ഞുടുപ്പ് എന്നപോലെ ഇതിെൻറ തൊലിയെ സംരക്ഷിക്കാനാണ് ചൂരൽകൊണ്ടുള്ള കവചം എന്ന് അറിഞ്ഞപ്പോഴത്തെ എെൻറ കൗതുകമാവാം വിക്ടറിന് ആവേശമായി.
അദ്ദേഹം വീണ്ടും വാചാലനായി. 18 മുതൽ 35 വയസ്സ് വരെയുള്ള ചെടികളാണ് നഴ്സറികളിൽനിന്നും മാറ്റി ഇത്തരം സൈറ്റുകളിലേക്ക് സ്ഥാപിക്കുന്നത്. പ്രായം കുറഞ്ഞ മരങ്ങൾ ലിലിക്കാസും പ്രായകൂടുതൽ ലൈം മരത്തിനു മാണെന്ന് വിക്ടർ അടിവരയിട്ടു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇങ്ങനെ മരങ്ങൾ പ്രത്യക്ഷപ്പെടും. നഗരങ്ങളിലെ ഹരിതഗൃഹവാതകങ്ങളെ വലിച്ചെടുത്ത് അന്തരീക്ഷം ആരോഗ്യകരമാക്കാൻ ഇൗ മരങ്ങളുടെ സാന്നിധ്യം നിർണായകമാണ്.
ഇതിെൻറ സംരക്ഷണം നാം എടുത്തു പറയേണ്ടതാണ്. മൂന്നു വർഷത്തേക്ക് ഇതു സംരക്ഷിക്കേണ്ടത് ഏറ്റെടുത്ത കോൺട്രാക്ടറാണ്. നല്ല ഒരു റഷ്യൻ പരിസ്ഥിതി ക്ലാസ് കേട്ടതിെൻറ ത്രില്ലിൽ വിക്ടറിന് നന്ദി പറഞ്ഞ് ‘മെക്കിക്കോ, മെക്കിക്കോ....’ വിളികളോടെ കടന്നുവന്ന ആരാധകക്കൂട്ടത്തിലേക്ക് അലിഞ്ഞുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.