സഹോദരാ നെറ്റ്​ഫ്ലിക്​സി​ന്‍റെ പാസ്​വേർഡ്​ തരുമോ​?; ചിരിപടർത്തുന്ന സന്ദേശം പങ്കുവെച്ച്​ ഛേത്രി

ഇന്ത്യയുടെ ഫുട്​ബാൾ ഇതിഹാസം സുനിൽ ഛേത്രി കളി മികവ്​ കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ പ്രിയതാരമാണ്​. ലോക്​ഡൗണിൽ വീട്ടിൽ കഴിയുന്ന ഛേത്രി ഒരു ആരാധക​​െൻറ രസകരമായ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്​. ഛേത്രിയുടെ നെറ്റ്​ഫ്ലിക്​സ്​ പാസ്സ്​വേർഡാണ്​ ആരാധകന്​ വേണ്ടത്​. 

സഹോദരാ ഛേത്രി.. നിങ്ങളുടെ നെറ്റ്​ഫ്ലിക്​സ്​ അക്കൗണ്ടി​​െൻറ യൂസർ നെയിമും പാസ്​വേർഡും എനിക്ക്​ തരുമോ...? ലോക്​ഡൗൺ കഴിഞ്ഞാൽ പാസ്​വേർഡ്​ മാറ്റിക്കോളൂ... ഇങ്ങനെയാണ്​ ആരാധക​​െൻറ സന്ദേശം.

ജേഴ്​സി വേണ്ട, ചിത്രത്തിൽ ഒാ​േട്ടാഗ്രാഫ്​ വേണ്ട, പോസ്റ്റിന്​ റീപ്ലേ വേണ്ട, അയൽക്കാര​​െൻറ പട്ടിക്ക്​ ആശംസകൾ നേർന്നു കൊണ്ടുള്ള വിഡിയോയും വേണ്ട. ഇതാ ഇവിടെ​യൊരാൾ, അദ്ദേഹത്തിൻറെ ആവശ്യം സത്യസന്ധമാണ്​. 

ശരിക്കും ഇൗ ആവശ്യം പരിഗണിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. സന്ദേശം പങ്കുവെച്ചുകൊണ്ട്​ ഛേത്രി കുറിച്ചു. താരത്തി​​െൻറ ചിരി പടർത്തുന്ന ട്വീറ്റിന് പ്രമുഖ കായിക താരങ്ങൾ അടക്കം​ നിരവധി ആളുകളാണ്​ കമൻറുകളുമായി എത്തിയത്​.

Tags:    
News Summary - Fan Asks Sunil Chhetri for Netflix ID & Password-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.