വിസ പരിശോധന യൂറോപ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലാകുമ്പോൾ അതിജാഗ്രതയുടെ ഒരു കനം വന്നുവീഴാറുണ്ട്. ഉയർന്ന ജനാധിപത്യ ബോധമൊക്കെയുള്ള രാജ്യങ്ങളാണെങ്കിലും ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിരസമായ നീണ്ട ക്യൂവായിരിക്കും. മിക്കപ്പോഴും അനാവശ്യമായ ഒരു ചോദ്യമെങ്കിലും അയാൾ പ്രതീക്ഷിക്കും.
ഇതിൽനിന്ന് വ്യത്യസ്തമായ അനുഭവമാണ് ഇത്തവണ ലോകകപ്പ് കാണാനായി മോസ്കോ വിമാനത്താവളത്തിലെത്തിയപ്പോൾ ഞങ്ങൾക്കുണ്ടായത്. ഇന്ത്യയിൽനിന്ന് വലിയൊരു കൂട്ടം റഷ്യയുടെ ഡൽഹി-മോസ്കോ എയ്റോഫ്ലോട്ട് വിമാനത്താവളത്തിൽ വന്നിറങ്ങിയിട്ടുണ്ട്. വേറെയും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയവർ അവരുടെ തനത് വാദ്യോപകരണങ്ങളിൽ സംഗീതവും ആർപ്പുവിളികളുമായാണ് ഇമിഗ്രേഷൻ കൗണ്ടറുകളിൽ കൂട്ടംകൂടി നിൽക്കുന്നത്. റഷ്യൻ ഉദ്യോഗസ്ഥരും അത് ആസ്വദിക്കുന്നു.
ലോക ഫുട്ബാളിെൻറ അരങ്ങ് എന്നും ഉത്സവമാണ്. റഷ്യൻ സർക്കാറിെൻറ നയപരമായ തീരുമാനം ഇത്തവണത്തെ മേളക്കൊഴുപ്പ് ഒന്നുകൂടി വർധിപ്പിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവർക്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ അനുവദിക്കുന്ന ഫാൻ ഐഡി ആണത്. ഫിഫയുടെ സൈറ്റിൽനിന്ന് ഓൺലൈനായി ടിക്കറ്റെടുത്താൽ ഉടനടി ഫാൻ ഐഡി ഇഷ്യു ചെയ്യപ്പെടും. ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ ഓൺലൈനായി സമർപ്പിക്കുകയേ വേണ്ടൂ.
I posted a photo on social media of myself with my fan ID hanging around my neck and comments began pouring in from my female friends back in Iran. —“Wonderful, I wish I was there…. Think of me when you are there!” How could I not? #Worldcup2018Russia https://t.co/BrMBetYQLm pic.twitter.com/UsH7cKyEmh
— Tara Sepehri Far (@sepehrifar) June 16, 2018
ഈ ഫാൻ ഐഡിതന്നെയാണ് വിസയും. കളി കാണാനുള്ള ഒരു ടിക്കറ്റും ഫാൻ ഐഡിയുമുണ്ടെങ്കിൽ കളിക്കാലത്ത് റഷ്യയിലുടനീളം സഞ്ചരിക്കാം. പൊലീസ് പരിശോധനകൾക്ക് ഫാൻ ഐഡി ആദരവ് ലഭിക്കുന്ന മറുപടിയാണ്. എല്ലാ യാത്രാരേഖകൾക്കും പകരം ഇതുമതി.
ഇത്തവണത്തെ ലോകകപ്പ് വ്ലാദിമീർ പുടിൻ എന്ന തന്ത്രശാലിയായ ഭരണാധികാരിയുടെ നയതന്ത്ര വിജയമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കളിയെ കാഴ്ചയുടെ കാർണിവലാക്കാനും റഷ്യൻ ഭരണകൂടം ഉത്സാഹിച്ചതിെൻറ ഫലമാണ് പുതിയ സംവിധാനം. കളി നടത്തുന്നതിെൻറ ഉത്തരവാദിത്തം ഫിഫക്കാണെങ്കിലും ഫാൻ ഐഡി റഷ്യയുടെ സൃഷ്ടിയാണ്. കളി നടക്കുന്ന ഗ്രൗണ്ടുകളിൽ വിപുലമായ ഫാൻസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ലോകത്താകമാനമുള്ള ഫുട്ബാൾ ആരാധകരുടെ ഒത്തുചേരലും ആഘോഷങ്ങളും. അതോടൊപ്പം മെട്രോ, പൊതു ബസുകൾ തുടങ്ങി എവിടെയും ഫാൻ ഐഡി സൗജന്യങ്ങളും മുൻഗണനകളും ഓഫർ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.