ചെന്നൈ: കോവിഡ് 19 ലോകത്തെ കായിക രംഗത്തെയാകെ നിശ്ചലമാക്കിയെങ്കിലും അത് ഏറെയൊന്നും ബാധിക്കാത്ത കായിക വിനോ ദമാണ് ചെസ്. ചതുരംഗക്കളിയുടെ ആരാധകർ മാഗ്നസ് കാൾസൻ ഇൻവിറ്റേഷനൽ മത്സരം ഓൺലൈനിലൂടെ കണ്ടാസ്വദിക്കുേമ്പാൾ ഇരട്ടിമധുരമായി ലോക ചെസ് ഫെഡറേഷൻ (ഫിഡെ) അവരുടെ ആദ്യ മേജർ ഓൺലൈൻ മത്സരം പ്രഖ്യാപിച്ചു.
ചെസ് ഡോട്ട് കോമുമായി കൈകോർത്താണ് ഫിഡെ മെയ് അഞ്ച് മുതൽ 10 വരെ നടക്കാൻ പോകുന്ന ഓൺലൈൻ നാഷൻസ് കപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, യൂറോപ്പ്, യു.എസ്.എ ടീമുകളും ‘റെസ്റ്റ് ഓഫ് ദ വേൾഡ്’ ടീമുമാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
വിശ്വനാഥൻ ആനന്ദ്, ഗാരി കാസ്പറോവ്, വ്ലാഡ്മിർ ക്രംനിക്ക് എന്നീ ഇതിഹാസതാരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കും. 18000 ഡോളറാണ് (ഏകദേശം1.3 കോടി രൂപ) സമ്മാനത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.