‘‘സഹസ്രാബ്ദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടുവട്ടം ലോകകിരീടം ചൂടിയപ്പോൾ നിറ ഞ്ഞുനിന്ന ഒരേയൊരു ഹീറോ. പക്ഷേ അവൻ ആഘോഷിക്കപ്പെട്ടില്ല’’ -15 വർഷത്തെ ക്രിക്കറ്റ് കര ിയറിന് അവസാനം കുറിച്ച ഡൽഹിക്കാരൻ ഗൗതം ഗംഭീറിനെ ഒറ്റവാക്കിൽ ഇങ്ങനെ ചുരുക്കാം. ബാ റ്റും പാഡും അഴിച്ചുവെക്കുന്ന അവസാന മത്സരത്തിൽ താൻ കളിപഠിച്ച ഫിറോസ് ഷാ കോട്ല സ് റ്റേഡിയത്തിൽ സെഞ്ച്വറിയുമായി മടങ്ങാനായത് ഇൗ ഡൽഹിക്കാരെൻറ റൺദാഹം വറ്റിയിട ്ടില്ല എന്നതിെൻറ അടയാളംകൂടിയാണ്. രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരെയാണ് കരിയ റിലെ അവസാന മത്സരത്തിൽ ഡൽഹിക്കായി സെഞ്ച്വറിയുമായി ഗൗതം സ്റ്റാറായത്. കളത്തിനകത ്തും പുറത്തും നിലപാടുകൾ ആർക്കു മുന്നിലും സധൈര്യം പറയുന്ന താരമാണ് ഗംഭീർ. സചിൻ-ഗാംഗുലി യുഗത്തിനുശേഷം സെവാഗിനൊപ്പം േചർന്ന് ഒാപണിങ്ങിൽ ഇന്ത്യയുടെ വിശ്വസ്ത കളിക്കാരനായി മാറിയ താരം.
അരങ്ങേറ്റം
2003ൽ ബംഗ്ലാദേശിനെതിരെയാണ് ദേശീയ കുപ്പായത്തിൽ ഗംഭീറിെൻറ അരങ്ങേറ്റം. ഇൗ പരമ്പരയിലെ മൂന്നാം മത്സരത്തിൽ അർധസെഞ്ച്വറിയുമായി കളിയിലെ താരമായതോടെ ക്രിക്കറ്റ് ലോകത്ത് ഡൽഹിക്കാരൻ ശ്രദ്ധപിടിച്ചുപറ്റി. പിന്നാലെ 2004ൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം. അതേ വർഷംതന്നെ ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ സെഞ്ച്വറിയും നേടിയതോടെ, ഇരു ഫോർമാറ്റിലും ഒഴിച്ചുകൂടാനാവാത്ത താരമായി. രണ്ടു വർഷത്തോളം ടീമിൽ തുടർച്ചയായി വന്നെങ്കിലും ഇടക്ക് ഫോം നഷ്ടപ്പെട്ടതോടെ ടീമിൽനിന്ന് പുറത്തായി. 2007 ഏകദിന ലോകകപ്പ് ടീമിൽനിന്ന് പുറത്താവുകയും ചെയ്തു. എന്നാൽ, ഗംഭീർ ശാന്തനായി കാത്തിരുന്നു.
തിരിച്ചുവരവ്
അതേ വർഷം നടന്ന പ്രഥമ ട്വൻറി20 ലോകകപ്പിൽ ടീമിൽ ഇടംപിടിച്ചപ്പോൾ, പലരും അത്ഭുതപ്പെട്ടു. എന്നാൽ, ഏകദിന ലോകകപ്പിൽനിന്ന് പുറത്താക്കിയ സെലക്ടർമാർക്കെതിരെ ട്വൻറി20യിൽ ഗംഭീർ ബാറ്റുകൊണ്ട് മറുപടി പറഞ്ഞു. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ വിജയക്കുതിപ്പിലേക്ക് 75 റൺസുമായി മിന്നിച്ചതോടെ, ഹീറോ ആയാണ് ദക്ഷിണാഫ്രിക്കയിൽനിന്ന് ഗംഭീർ മടങ്ങിയത്.
ഉന്നതിയിലേക്ക്
പിന്നീടങ്ങോട്ട് ഗൗതമിെൻറ കരിയറിലെ ഗ്ലാമർ വർഷങ്ങളായിരുന്നു. 2007-08 കോമൺവെൽത്ത് ബാങ്ക് സീരീസിൽ ടോപ്സ്കോററായി. 2008ൽ ടെസ്റ്റിലെ ആദ്യ ഡബ്ൾ സെഞ്ച്വറിയും പിറന്നു. 2009ൽ ഗംഭീറിെൻറ ആദ്യ വിദേശ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തി തിളങ്ങി. ആ വർഷം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തതോടെ, െഎ.സി.സിയുടെ െപ്ലയർ ഒാഫ് ദി ഇയർ അവാർഡും തേടിയെത്തി. 2010ൽ ഇന്ത്യൻ ടീമിെൻറ നായകനുമായി. ന്യൂസിലൻഡിനെതിരെയായിരുന്നു ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പരീക്ഷണം.
2011 ലോകകപ്പ്
ഗംഭീറിെൻറ ഫോമിലെ ഉച്ചിയിലായിരുന്നു 2011 ഇന്ത്യ കിരീടമണിഞ്ഞ ഏകദിന ലോകകപ്പ്. ഫൈനലിൽ 97 റൺസുമായി ഹീറോ ആയി ഡൽഹിക്കാരൻ. ധോണിക്കൊപ്പമുള്ള ആ ഇന്നിങ്സ് ആരും മറക്കില്ല. പിന്നീടങ്ങോട്ട് കരിയറിൽ മങ്ങലേറ്റു. ആദ്യം ടെസ്റ്റ് ടീമിൽനിന്ന് പുറത്ത്. പിന്നാലെ പരിമിത ഒാവർ ക്രിക്കറ്റിനും അവസാനമായി. 2013 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് അവസാന ട്വൻറി20 മത്സരം. ആഭ്യന്തര ക്രിക്കറ്റിൽ മങ്ങലേൽക്കാതെ കളിച്ച താരത്തിനെ നീണ്ട ഇടവേളക്കുശേഷം 2016ൽ മടക്കി വിളിച്ചു. ഒടുവിൽ ഇൗ വർഷത്തെ രഞ്ജിയോടെ ക്രിക്കറ്റ് ജീവിതം മതിയാക്കി. െഎ.പി.എല്ലിൽ ഏറെ നാൾ കൊൽക്കത്തയുടെയും ഡൽഹിയുടെയും നെട്ടല്ലായിരുന്നു ഗംഭീർ. തുടർച്ചയായ അഞ്ചു ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ താരമെന്ന ഗംഭീറിെൻറ റെക്കോഡ് ഇന്നും മായാതെ നിൽക്കുന്നു.
ഗൗതം നേമ്പഴ്സ്
ഇന്ത്യൻ കുപ്പായത്തിൽ ഗംഭീറിെൻറ നേട്ടങ്ങൾ.
ടെസ്റ്റ്, ഏകദിനം, ട്വൻറി20 എന്നിവയിലായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.