റോം: ‘‘6111 ദിനങ്ങൾ. സന്തോഷവും കണ്ണീരും തോൽവിയും വിജയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ. നിങ്ങൾ ഒാരോരുത്തർക്കും നന്ദി. ഇൗ കറുപ്പും വെളുപ്പും കുപ്പായത്തിൽ എെൻറ ഒാരോ ദിവസവും പ്രിയപ്പെട്ടതാക്കിയത് നിങ്ങളുടെ പിന്തുണയായിരുന്നു. എല്ലാ പരിമിതികൾക്കും പോരായ്മകൾക്കും ഉള്ളിലും നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി. നാളെ ഇൗ വഴി അവസാനിക്കും. നമ്മൾ ഒന്നിച്ചെഴുതിത്തുടങ്ങിയ പുസ്തകം അവസാനിക്കുന്നത് പോലെയാണിത്. അതിെൻറ വൈകാരികത മഹത്തരമാണ്. ഇനി പുതിയൊരു പുസ്തകം തുറക്കണം. അത് അനിവാര്യമാണ്’’ -ഇൻസ്റ്റഗ്രാമിലെ പേജിൽ ഒാരോ വരിയിലും ജീവൻതുടിക്കുന്ന വാക്കുകൾ കോറിയിട്ട് യുവൻറസിെൻറ എക്കാലത്തെയും വലിയ ഇതിഹാസം ജിയാൻലൂയിജി ബുഫൺ ടൂറിനോട് വിടപറഞ്ഞു.
62' Allianz Stadium says goodbye to an all-time great, @GianluigiBuffon. #UN1CO #FINOALLAFINE pic.twitter.com/JTnLeVkNBk
— JuventusFC (@juventusfcen) May 19, 2018
18 വർഷക്കാലം യുവൻറസിെൻറ ഗോൾവലക്കു മുന്നിലെ വന്മതിലായി നിലയുറപ്പിച്ച ബുഫൺ ഇറ്റാലിയൻ ടീമിനൊപ്പം തെൻറ അവസാന മത്സരം പൂർത്തിയാക്കി. ശനിയാഴ്ച സീരി ‘എ’യിലെ സീസൺ കൊട്ടിക്കലാശത്തിൽ ഹെല്ലസ് വെറോണക്കെതിരെ യുവൻറസിെൻറ വലകാത്താണ് ബുഫൺ ടൂറിനിൽ യുഗാന്ത്യം കുറിച്ചത്. മത്സരത്തിൽ യുവൻറസ് 2-1ന് ജയിച്ചു. സീരി ‘എ’ കിരീടം നേരത്തെ സ്വന്തമാക്കിയതിനാൽ ടൂറിനിലെ പോരാട്ടം ബുഫണിെൻറ വിടവാങ്ങൽ എന്ന നിലയിലാണ് ശ്രദ്ധേയമായത്. കളിയുടെ 64ാം മിനിറ്റിൽ കളംവിടുേമ്പാൾ ഗാലറി ഒന്നടങ്കം എഴുന്നേറ്റ് ആദരമർപ്പിച്ച് ഇതിഹാസപുത്രനെ യാത്രയാക്കി.
2001ൽ പാർമയിൽനിന്നും യുവൻറസിെലത്തുേമ്പാൾ 22 വയസ്സായിരുന്നു ബുഫണിന് പ്രായം. ശനിയാഴ്ച വിടപറയുേമ്പാൾ 40ലെത്തി. ഇതിനിടയിൽ ഉയർച്ച താഴ്ചകളുടെ നീണ്ടകാലം. 2006ൽ ഇറ്റലിക്ക് ലോകകപ്പ് സമ്മാനിക്കുേമ്പാൾ വലക്ക് മുന്നിൽ ഭൂതത്താനെപ്പോലെ നിലയുറപ്പിച്ച് കോട്ടകാത്ത ബുഫൺ അസൂറികളുടെ ആരാധകരുടെ മനസ്സിൽ വിഗ്രഹമായിമാറി. അതേവർഷം ഒത്തുകളി വിവാദത്തിൽ കുരുങ്ങിയ യുവൻറസിനെ ‘ബി’ ഡിവിഷനിലേക്ക് തരംതാഴ്ത്തിയപ്പോൾ പലതാരങ്ങളും ക്ലബ് വിെട്ടങ്കിലും ബുഫൺ ടൂറിനിൽ ഉറച്ചുനിന്നു. അടുത്ത സീസണിൽ ‘സീരി ബി’ ജേതാക്കളാക്കി ഒന്നാം ഡിവിഷനിലേക്ക് തിരികെയെത്തിച്ചതു മുതൽ യുവൻറസിെൻറ ഗോൾവലക്കുമുന്നിൽ ആ കൈകൾ വിടർന്നുനിന്നു. നീണ്ട 18 വർഷത്തിനിടെ 11 സീരി ‘എ’ കിരീടങ്ങൾ. 4 കോപ ഇറ്റാലിയ, 5 സൂപ്പർ കോപ. രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയുമെത്തി.
ലോകകപ്പ് യോഗ്യതയില്ലാതെ ഇറ്റലി പുറത്തായതിനു പിന്നാലെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ബുഫൺ സൗഹൃദ മത്സരങ്ങളിൽ തിരിച്ചെത്തിയതിനിടെയാണ് യുവൻറസിനോട് വിടപറയുന്നത്.
ബുഫണിനായി പി.എസ്.ജി
യുവൻറസിനോട് വിടപറഞ്ഞ ജിയാൻലൂയിജി ബുഫണിനായി ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി രംഗത്ത്. 40കാരന് രണ്ടുവർഷത്തെ കരാറാണ് പി.എസ്.ജി വാഗ്ദാനം ചെയ്തത്. നിലവിലെ ഗോൾകീപ്പർ കെവിൻ ട്രാപ്പിനെ ഇൗ സീസണിൽ വിടുതൽ നൽകുന്നതോടെയാണ് ഫ്രഞ്ച് ക്ലബ് ബുഫണിനായി വലയെറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.