യുവൻറസ് ഇതിഹാസ ഗോൾകീപ്പർ ജിയാൻലുയിജി ബുഫൺ ഇറ്റലിവിട്ട് പി.എസ്.ജിയിലെത്തിയെങ്കിലും ടീമിെൻറ ഒന്നാം നമ്പർ ഗോളിയുടെ കാര്യത്തിൽ തീരുമാനമായില്ല. 40കാരനായ വെറ്ററൻ താരത്തെ കഴിഞ്ഞ ദിവസങ്ങളിൽ പ്രീസീസൺ മത്സരത്തിൽ പി.എസ്.ജിയുടെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നെങ്കിലും 30ാം നമ്പർ ജഴ്സിയാണ് അണിഞ്ഞിരുന്നത്.
മാധ്യമപ്രവർത്തകർ മത്സരശേഷം ഇതേക്കുറിച്ച് കോച്ച് തോമസ് തോഷെലിനോട് കാര്യം തിരക്കുകയും ചെയ്തു. ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു കോച്ചിെൻറ മറുപടി. ‘‘ ആർക്കും ഒന്നാം നമ്പർ ഗോൾകീപ്പറാവാം, അത് പ്രകടനമനുസരിച്ചാവും’’ -കോച്ച് പറഞ്ഞു. ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഫ്രഞ്ച് ഗോളി അൽഫോൻസ് ആരിയോള, ജർമനിയുടെ കെവിൻ ട്രാപ്പ്, ഫ്രഞ്ചുകാരായ സെബാസ്റ്റ്യൻ സിബോയിസ്, റെമി ദെഷാംപ്സ് എന്നിവരെല്ലാം പി.എസ്.ജിയുടെ കാവൽപട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ ട്രാപ്പായിരുന്നു ഒന്നാം നമ്പർ ഗോൾ കീപ്പർ.
ഒന്നാം നമ്പർ ജഴ്സിയെക്കുറിച്ച് ബുഫണും സംസാരിച്ചു: ‘‘24 വർഷത്തെ എെൻറ കരിയറിനിടയിൽ ഒന്നാം നമ്പർ ജഴ്സി എനിക്ക് ആരും ഒൗദാര്യമായി തന്നതല്ല. കഠിന പരിശ്രമവും പ്രകടനവുംകൊണ്ട് നേടിയെടുത്തതാണ്.’’ ഏതായാലും പി.എസ്.ജിയിലെ ഒന്നാം നമ്പർ ജഴ്സിക്കാരനെ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. നീണ്ട 17 വർഷത്തിനൊടുവിൽ ഇൗ വർഷമാണ് ബുഫൺ യുവൻറസ് വിട്ട് ഫ്രഞ്ച് ചാമ്പ്യന്മാർക്കൊപ്പം ചേരുന്നത്. ബുഫൺ വല കാത്ത ആദ്യ രണ്ടു പ്രീസീസൺ മത്സരങ്ങളിലും പി.എസ്.ജിക്ക് തോൽക്കാനായിരുന്നു വിധി. രണ്ടു മത്സരങ്ങളിൽ നാലു ഗോളുകളും താരം വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.