മുംബൈ: ഇന്ത്യൻ പേസ് ബൗളിങ്നിരക്ക് അഭിനന്ദനവുമായി മുൻ പേസ് ഇതിഹാസം െഗ്ലൻ മഗ്രാ ത്ത്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നയിക്കുന്ന പേസ് ഡിപ്പാർട്മെൻറ് ലോകോത്തര നിലവാരമുള്ള സംഘമാണെന്നാണ് മുൻ ആസ്ട്രേലിയൻ താരമായ മഗ്രാത്തിെൻറ അഭിപ്രായം. ‘‘ഇന്ത്യൻ പേസ് നിരയിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്.
ലോകോത്തര നിലവാരമുള്ള സംഘമാണിത്. ഒരു മത്സരത്തിെൻറ പേരിൽ മാത്രം അവരിലെ വിശ്വാസം കളയരുത്. ഒരു കളിയുടെ വിധിനിർണയിക്കുന്നതിൽ ടോസും മറ്റുമെല്ലാം ഘടകങ്ങളാണ്. പരിക്കിൽനിന്നു തിരിച്ചെത്തിയ ബുംറയും ഇശാന്ത് ശർമയും മികച്ച ഫോമിലേക്കുയരും’’ -മഗ്രാത്ത് പറഞ്ഞു. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ബൗളിങ്നിരക്കെതിരെ വിമർശനമുയരുേമ്പാഴാണ് മഗ്രാത്തിെൻറ ആശ്വാസ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.