ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ അവിഭാജ്യ ഘടകവും പരിമിത ഓവർ മത്സരങ്ങളിലെ ഉപനായകനുമായ രോഹിത് ശർമക്ക് വ്യഴാഴ്ച 33 വയസ്. ആരാധകർ ‘ഹിറ്റ്മാൻ’ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന രോഹിത് പരിമിത ഓവർ ക്രിക്കറ്റിൽ വൻസ് കോറുകൾ അനായാസം പടുത്തുയർത്തിയാണ് ആരാധകർക്കിടയിൽ പ്രിയങ്കരനായത്.
ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ടസ െഞ്ച്വറികൾ സ്വന്തമാക്കിയ ഏക താരം രോഹിത്താണ്. ഏകദിന ക്രിക്കറ്റിലെ തരക്കേടില്ലാത്ത ടോട്ടലായി പരിഗണിക്കപ്പ െടുന്ന 264 റൺസാണ് താരത്തിൻെറ ഉയർന്ന സ്കോർ എന്നറിയുേമ്പാൾ താരത്തിൻെറ റേഞ്ച് മനസിലാകും. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറും (264 നോട്ടൗട്ട്- ശ്രീലങ്ക) മറ്റാരുടെയും പേരിലല്ല. പിറന്നാൾ ദിനം രോഹിത്തിൻെറ ആ മൂന്ന് ഇരട്ട സ െഞ്ച്വറികളിലേക്കൊരു തിരിഞ്ഞ് നടത്തം നടത്താം.
209- vs ആസ്ട്രേലിയ ( നവംബർ രണ്ട് 2013- ബംഗളൂരു)
2013ൽ ആസ്ട്രേലിയക്കെതിരെ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിലായിരുന്നു രോഹിത്തിൻെറ ഏകദിനത്തിലെ കന്നി ഇരട്ടെസഞ്ച്വറി. ഇന്ത്യയുടെ തന്നെ സചിൻ ടെണ്ടുൽക്കറിനും വീരേന്ദർ സേവാഗിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായി മാറുകയായിരുന്നു രോഹിത്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തിൻെറ മികവിൽ ഇന്ത്യൻ ടീമിലെ ഓപണറുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നിങ്സ് പിറന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി 158 പന്തിൽ രോഹിത് 209 റൺസ് അടിച്ചുകൂട്ടി. നിശ്ചിത ഓവറിൽ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 383 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 326 റൺസിന് പുറത്തായി. 52 റൺസിന് വിജയിച്ച ഇന്ത്യ ഏഴു മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് വിജയിച്ചു. രോഹിത്തായിരുന്നു കളിയിലെയും പരമ്പരയിലെയും താരം.
264 vs ശ്രീലങ്ക ( 13 നവംബർ 2013- കൊൽക്കത്ത)
ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം രോഹിത് നേട്ടമാവർത്തിച്ചു. ഇത്തവണ എതിരാളികൾ അയൽക്കാരായ ശ്രീലങ്കയായിരുന്നു. ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കി. 173 പന്തിൽ 33 ഫോറും ഒമ്പത് സിക്സും സഹിതം ഹിറ്റ്മാൻ 264 റൺസ് വാരിക്കൂട്ടി. രോഹിത്തിൻെറ മികവിൽ 50 ഓവറിൽ ഇന്ത്യ അഞ്ചുവിക്കറ്റിൽ 404 റൺസ് ടോട്ടലുണ്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 251 റൺസിന് പുറത്താക്കി ഇന്ത്യ 153 റൺസിൻെറ വമ്പൻ ജയം ആഘോഷിച്ചു.
208 നോട്ടൗട്ട് vs ശ്രീലങ്ക ( 13 ഡിസംബർ 2017- മൊഹാലി)
പതിയെത്തുടങ്ങി കത്തിപ്പടരുന്ന ശീലം രോഹിത് മെഹാലിയിലും തുടർന്നു. 115 പന്തുകൾ നേരിട്ടാണ് താരം ശതകം തികച്ചത്. പിന്നീട് ഗിയർ മാറ്റിയതോടെ ബൗണ്ടറിയുടെയും സിക്സിൻെറയും കുത്തൊഴുക്കാണ് മൊഹാലിയിൽ കണ്ടത്. സെഞ്ച്വറിയിൽ നിന്നും ഇരട്ടസെഞ്ച്വറിയിലെത്താൻ വെറും 36 പന്തുകൾ മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകന് വേണ്ടിവന്നത്. 208 റൺസുമായി ഓപണർ പുറത്താകാതെ നിന്നതോടെ ഇന്ത്യ 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 392 റൺസ് ചേർത്തു. 13 ബൗണ്ടറികളും 12 സിക്സും ചാരുതയേകുന്നതായിരുന്നു ഹിറ്റ്മാൻെറ വിസ്ഫോടനാത്മക ഇന്നിങ്സ്. 50 ഓവറിൽ ലങ്കക്ക് എട്ടിന് 251റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഇന്ത്യക്ക് 141റൺസ് ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.