ന്യൂഡൽഹി: വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ചവരുടെ ലിസ്റ്റിലേക്ക് മുൻ ഇന്ത്യൻ ഒാഫ് സ്പിന്നർ ഹർഭജൻ സിങ്ങും. സാധാരണ അടക്കാറുള്ള ബില്ലിെൻറ ഏഴിരട്ടി വന്നത് കണ്ട ഞെട്ടൽ ഭാജി ട്വിറ്ററിലാണ് പങ്കുവെച്ചത്. 33,900 രൂപയുടെ ബില്ലാണ് ഹർഭജന് ഇത്തവണ വന്നത്. അവിടെ വൈദ്യുതി ലഭ്യമാക്കുന്ന അദാനി ഇലക്ട്രിസിറ്റിയെ പരിഹസിച്ചുകൊണ്ടുള്ള ഭാജിയുടെ ട്വീറ്റ് ഇപ്പോൾ വൈറലാണ്. അയല്‍ക്കാരുടെ ബിൽ കൂടി ഉള്‍പ്പെടുത്തിയിട്ടാണോ തെൻറ ബിൽ എന്നായിരുന്നു തമാശയായി താരം ചോദിച്ചത്.
Itna Bill pure mohalle ka lga diya kya ?? @Adani_Elec_Mum ALERT: Your Adani Electricity Mumbai Limited Bill for 152857575 of Rs. 33900.00 is due on 17-Aug-2020. To pay, login to Net/Mobile Banking>BillPay normal Bill se 7 time jyada ??? Wah
— Harbhajan Turbanator (@harbhajan_singh) July 26, 2020
അയൽക്കാരുടെയെല്ലാം കൂട്ടി വന്ന ബില്ലാണോ ഇത്. സാധാരണ ബില്ലിനേക്കാൾ ഏഴ് മടങ്ങ് കൂടുതലാണല്ലോ...? നന്നായിരിക്കുന്നു... മെസ്സേജായി വന്ന വൈദ്യുതി ബില്ല് പങ്കുവെച്ചുകൊണ്ട് ഭാജി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. നേരത്തെ ബോളിവുഡ് സൂപ്പർതാരം തപ്‌സി പന്നുവും വൈദ്യുതി ബില്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഞെട്ടല്‍ അറിയിച്ചിരുന്നു. ഉപയോഗിക്കാതെ അടച്ചിട്ട തപ്‌സിയുടെ വീടിനായിരുന്നു 36,000 രൂപയുടെ ബില്ല് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.