ഇന്ത്യൻ ക്രിക്കറ്റിലെ ഓഫ് സ്പിൻ മാന്ത്രികൻ ഹർഭജൻ സിങ് തെൻറ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപി ച്ചിരിക്കുകയാണ്. ഇ.എസ്.പി.എൻ ക്രിക്കിൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് താരം തെൻറ സ്വപ്ന ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച നായകൻമാരിലൊരാളായിരുന്ന റിക്കി പോണ്ടിങ്ങായിരിക്കും ഭാജിയുടെ ടീമിനെ നയിക്കുക. ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ഓപണർ വീരേന്ദർ സെവാഗാണ് ഓപണർ. ഓസ്ട്രേലിയയുടെ ഇതിഹാസ ബാറ്റ്സ്മാൻ മാത്യൂ ഹെയ്ഡൻ കൂട്ടിനുണ്ടാകും. പിന്നാലെ മൂന്നും നാലും സ്ഥാനങ്ങളിലായി ബാറ്റിങ്ങിനെത്തുക ഇന്ത്യൻ ഇതിഹാസങ്ങളായ രാഹുൽ ദ്രാവിഡും സചിൻ ടെണ്ടുൽക്കറും. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ ജാക്വസ് കാലിസ് അഞ്ചാമനായി എത്തുേമ്പാൾ റിക്കി പോണ്ടിങ് ആറാമനായി കളത്തിലിറങ്ങും. ടീമിെൻറ വിക്കറ്റ് കീപ്പറായി ശ്രീലങ്കൻ ടീമിലെ എല്ലാവരുടെയും പ്രിയതാരം കുമാർ സങ്കക്കാരയാണ് എത്തുക.
ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്കും ഓൾറൗണ്ടറായി ടീമിലുണ്ട്. പാകിസ്താെൻറയും ഓസ്ട്രേലിയയുടെയും അപകടകാരികളായ പേസർമാർ ടീമിലുണ്ട്. വസീം അക്രമും ഗ്ലെൻ മഗ്രാത്തുമാണത്. ഓസ്ട്രേലിയയുടെ തന്നെ സ്പിൻ ഇതിഹാസം ഷെയ്ൻ വോണും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.