സതാംപ്ടൻ: 2018 ജൂൺ മുഹമ്മദ് ഷമിയെന്ന ക്രിക്കറ്ററുടെ കരിയർ തന്നെ ഇല്ലാതാക്കാൻ ശേഷി യുള്ളതായിരുന്നു. ഭാര്യയുടെ ഗാർഹിക പീഡന പരാതിയും അറസ്റ്റ് ഭീതിയും ഒരുവശത്ത്. സെ ൻട്രൽ കരാർ റദ്ദാക്കിയ ബി.സി.സി.െഎ നടപടി മറുവശത്ത്. ഇതിനിടെ കൂനിൻമേൽകുരവെന്ന പോലെ ഡെറാഡൂണിൽ ഷമി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടനാളുകളും. ഇതൊക്കെ തന്നെ മതി ഇന്ത ്യയിൽ ഒരു ക്രിക്കറ്ററുടെ കരിയറിന് തുമ്പുംവാലുമില്ലാതാവാൻ. മൈതാനത്തുനിന്നും പുറത്തായതോടെ ശരീര ഭാരം വർധിച്ച് ഫിറ്റ്നസ് നഷ്ടമാവുകയും യോ യോ ടെസ്റ്റിൽ പരാജയപ്പെടുകയും ചെയ്തു. സെലക്ടർമാരുടെ റഡാറിൽ നിന്നും ഷമി എന്ന പേസ് ബൗളർ ഏതാണ്ട് അപ്രത്യക്ഷമായ 2018 ജൂൺ മാസം. പക്ഷേ, 2019 ജൂൺ വേറെ ലെവലാണ്. ലോകകപ്പ് ടീമിനൊപ്പമുള്ള താരം, ഒടുവിൽ ഭുവനേശ്വറിന് പകരം െപ്ലയിങ് ഇലവനിലെത്തുന്നു. അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലേ മറ്റൊരു നാഴികക്കല്ലിനുടമയായി. 1987ലെ ചേതൻ ശർമയുടെ ഹാട്രിക്കിനു ശേഷം ഇൗ പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ.
ഷമി എറിയാനെത്തിയ അവസാന ഒാവറിൽ 16 റൺസായിരുന്നു അഫ്ഗാെൻറ ലക്ഷ്യം. മൂന്ന് വിക്കറ്റ് ബാക്കിനിൽക്കെ ക്രീസിൽ അർധസെഞ്ച്വറിക്കരികെയുള്ള മുഹമ്മദ് നബി. വിക്കറ്റ് അല്ലെങ്കിൽ സിംഗ്ൾസ് എന്നായിരുന്നു ഷമിയുടെ ലക്ഷ്യം. എന്നാൽ, ഫുൾടോസ് ആയ ആദ്യ പന്ത് തന്നെ നബി ബൗണ്ടറി കടത്തി. ഇന്ത്യക്ക് ചങ്കിടിപ്പായ നിമിഷം. തൊട്ടുപിന്നാലെ ഷമിക്കടുത്തേക്ക് എം.എസ്. ധോണിയെത്തിയപ്പോഴേ എന്തോ മന്ത്രം സംശയിച്ചു. രണ്ടാം പന്ത് ഡോട്ബാളായി. മൂന്നാം പന്തും യോർക്കർ. നബി ലോങ് ഒാണിലേക്ക് പറത്തിയെങ്കിലും ഷോട്ടിന് പ്രതീക്ഷിച്ച വേഗം കൈവന്നില്ല. പാണ്ഡ്യയുടെ കൈകളിൽ നബി കീഴടങ്ങി (52). നാലു പന്തിൽ ലക്ഷ്യം 12. യോർക്കർ തന്നെ എറിഞ്ഞ ഷമി അഫ്താബിനെ മടക്കി. ഹാട്രിക് ചാൻസുമായി അഞ്ചാം ബൗൾ. ഇതിനിടെ ധോണി വീണ്ടുമെത്തി. ഇക്കാര്യം ഷമി തന്നെ വെളിപ്പെടുത്തുന്നു. ‘ലോകകപ്പ് ഹാട്രിക് അപൂർവമാണ്.
ഒരു യോർക്കർ എറിയുക. ഇത് നിെൻറ അവസരമാണ്’ -ധോണി ഭായുടെ വാക്കുകളായിരുന്നു മനസ്സിൽ. അതേപോലെ ചെയ്തപ്പോൾ മുജീബുറഹ്മാെൻറ വിക്കറ്റും വീണു -ഷമി പറയുന്നു.
ഒരുവർഷം മുമ്പ് കൈവിട്ടു പോയേക്കാമായിരുന്ന കരിയർ സ്വപ്നസമാനമായ തിരിച്ചുവരവിലൂടെ വീണ്ടെടുത്തതിെൻറ സന്തോഷത്തിലാണ് ഷമി. പരിക്കിനോട് ഗുഡ്ബൈ പറഞ്ഞ് കഴിഞ്ഞ ഒക്ടോബറിൽ വിൻഡീസിനെതിരെയാണ് ഷമി തിരിച്ചെത്തിയത്. ഭാരംകുറച്ചും പരിക്കിനെ മറികടന്നും അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഇക്കാര്യം കോഹ്ലി പറയുന്നത് കേൾക്കുക. ‘വൈറ്റ്ബാൾ ക്രിക്കറ്റിലേക്കുള്ള ഷമിയുടെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. ആറ് കിലോയോളം ഭാരംകുറച്ചു. അതിന് മുമ്പ് അദ്ദേഹത്തെ അത്രമാത്രം മെലിഞ്ഞു കണ്ടിരുന്നില്ല. റണ്ണപ്പും ബൗളിങ്ങും ഉഷാറായി. ഒാരോ പന്തിലും വിക്കറ്റായിരുന്നു ലക്ഷ്യം’ -കോഹ്ലിയുടെ വാക്കുകൾ. ‘ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കി. മധുരവും ബ്രഡും പൂർണമായും ഉപേക്ഷിച്ചു. പലരും പരിഹസിക്കുേമ്പാഴും ഒരു തിരിച്ചുവരവിനുള്ള കഠിനാധ്വാനത്തിലായിരുന്നു ഞാൻ -ഷമി പറയുന്നു.
ലോകകപ്പിലെ ഹാട്രിക്കുകൾ 1987 -ചേതൻ ശർമ (ഇന്ത്യ) Vs ന്യൂസിലൻഡ്
1999 -സഖ്ലയ്ൻ മുഷ്താഖ് (പാകിസ്താൻ) Vs സിംബാബ്വെ
2003 - ചാമിന്ദ വാസ് (ശ്രീലങ്ക) Vs ബംഗ്ലാദേശ്
2003 - ബ്രെറ്റ്ലീ (ആസ്ട്രേലിയ) Vs കെനിയ
2007 -ലസിത് മലിംഗ (ശ്രീലങ്ക) Vs ദക്ഷിണാഫ്രിക്ക
2011- കെമർ റോഷ് (വെസ്റ്റിൻഡീസ്) Vs നെതർലൻഡ്സ്
2011- ലസിത് മലിംഗ (ശ്രീലങ്ക) Vs കെനിയ
2015 -സ്റ്റീവൻ ഫിൻ (ഇംഗ്ലണ്ട്) Vs ആസ്ട്രേലിയ
2015- ജെ.പി ഡുമിനി (ദക്ഷിണാഫ്രിക്ക) Vs ശ്രീലങ്ക
2019 -മുഹമ്മദ് ഷമി (ഇന്ത്യ) Vs അഫ്ഗാനിസ്താൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.