അഡ്ലെയ്ഡ്: ഈ വർഷാവസാനം നടക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിൽ ഒരുകളി രാത്രിയും പകലും. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റാവും പിങ്ക് ബാളിൽ കളിക്കുക. ഇതാദ്യമായാണ് വിദേശ മണ്ണിൽ ഇന്ത്യൻ ടീം രാത്രിയും പകലുമായി കളിക്കാൻ തയാറാവുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ പര്യടനം നടക്കുമോയെന്ന ആശങ്ക തുടരവെയാണ് പരമ്പരയുടെ ഫിക്സ്ചർ പുറത്തിറങ്ങിയത്.
ഡിസംബർ മൂന്നു മുതൽ ബ്രിസ്ബേനിലെ ഗാബയിലാണ് ഒന്നാം ടെസ്റ്റ്. ഡിസംബർ 11 മുതൽ അഡ്ലെയ്ഡിൽ രണ്ടാം ടെസ്റ്റും ഡിസംബർ 26 മുതൽ മെൽബണിൽ മൂന്നാം ടെസ്റ്റും നടക്കും. അവസാന മത്സരത്തിന് ജനുവരിയിൽ സിഡ്നി വേദിയാവും. പെർത്തിൽ ഇന്ത്യക്ക് കളിയില്ല. എന്നാൽ, നവംബറിൽ ഓസീസും അഫ്ഗാനിസ്താനും തമ്മിൽ ഇവിടെ ടെസ്റ്റ് മത്സരം കളിക്കും. കഴിഞ്ഞ നവംബറിലാണ് ഇന്ത്യ തങ്ങളുടെ ഏക പിങ്ക് ബാൾ ടെസ്റ്റ് കളിച്ചത്. ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്നിങ്സിനായിരുന്നു ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.