ന്യൂഡൽഹി: ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് ഒത്തിരി മികച്ച കളിക്കാരെ സമ്മാനിച്ചിട്ടുണ്ട്. സുനിൽ ഗാവസ്കർ, സചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരടക്കമുള്ള പലരും ഈ കളിയുടെ ഇതിഹാസങ്ങളായി വാണരുളി. എന്നാൽ ഒരുകാലത്ത് ഏത് ടീമും ഭയന്നിരുന്ന ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ഒരുകളിക്കാരനുണ്ടായിരുന്നു. മേൽപറഞ്ഞവരൊന്നുമല്ല ആ കളിക്കാരൻ. ടർബനേറ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യയുടെ സ്വന്തം ഭാജിയെക്കാണുേമ്പാഴാണ് ഓസീസ് താരങ്ങളുടെ മുട്ടിടിച്ചതെന്ന കാര്യം ഇൻസ്റ്റഗ്രാം ചാറ്റ്ഷോയിലൂടെ പങ്കുവെക്കുകയാണ് ഇന്ത്യൻ താരം സുരേഷ് റെയ്നയും മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും.
‘ആസ്ട്രേലിയക്കെതിരെ പരമ്പര വിജയം സമ്മാനിച്ച ഭാജി ഒരുപോരാളിയായിരുന്നു. ഹർഭജൻെറ അടുത്ത് നിന്ന് മാറി നടക്കാൻ ഓസീസ് താരങ്ങൾ ശ്രമിച്ചിരുന്നു’ റെയ്ന പറഞ്ഞു.
‘ഈ കളിയിലെ ഇതിഹാസ താരമാണ് ഭാജി. ലോകക്രിക്കറ്റിൽ അദ്ദേഹത്തേക്കാൾ മികച്ച ഒരുഓഫ് സ്പിന്നറെ കാണിച്ചുതരൂ. 100 ടെസ്റ്റ് കളിച്ച അദ്ദേഹം ഇതിഹാസം തന്നെ’ ഇർഫാൻ പറഞ്ഞു. ‘ഹർഭജൻ സിങ്ങിൻെറ പേര് കേൾക്കുേമ്പാൾ അവർ ചെവിപൊത്തിപ്പിടിക്കുമായിരുന്നു’ - ഇർഫാൻ കളിയാക്കി.
ആസ്ട്രേലിയൻ താരങ്ങൾക്ക് തന്നെക്കുറിച്ചുള്ള പേടിയുടെ കാര്യം ഈയിടെ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ ഹർഭജൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ‘എൻെറ മുഖത്തുനോക്കുേമ്പാൾ തന്നെ റിക്കി പോണ്ടിങ് ഔട്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിനെതിരെ ഞാൻ പന്തെറിയുക പോലും വേണ്ടിയിരുന്നില്ല. മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് കളിക്കവേ നെറ്റ്സിൽ നിന്നും അദ്ദേഹം പുരോഗതി കൈവരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അഞ്ചോ ആറോ തവണ പോണ്ടിങ്ങിനെ പുറത്താക്കാൻ എനിക്കായി’ ഹർഭജൻ പറഞ്ഞു.
2007, 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഹർഭജന് ഓസീസിനെതിരെ മികച്ച ട്രാക്ക് റെക്കോഡ് കൈമുതലായുണ്ട്. 18 ടെസ്റ്റുകളിൽ നിന്നും 95 കംഗാരു വിക്കറ്റുകളാണ് ഹർഭജൻ കൊയ്തത്. 2001ൽ ഈഡൻ ഗാർഡൻസിൽ ടെസ്റ്റിലെ ഒരിന്ത്യക്കാരൻെറ ആദ്യ ഹാട്രിക് ഹർഭജൻ സ്വന്തമാക്കുേമ്പാൾ ഓസീസായിരുന്നു എതിരാളികൾ. ഇന്ത്യ 2-1ന് ജയിച്ച പരമ്പരയിൽ 32 വിക്കറ്റ് വീഴ്ത്തി ഹർഭജൻ താരമായി മാറി.
2016ൽ അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞ ഹർഭജൻ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ്. 103 ടെസ്റ്റുകളിൽ നിന്നും 417 വിക്കറ്റുകളാണ് ഹർഭജൻെറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.