???????????????????????? ?????????????????????????? ?????????? ??????? ???????????????????? ?????????????? ????????? ????????????? ????????????????? ?.???. ????????????????????? ???????????????????????

ഗ​തി​കി​ട്ടാ​തെ ബാം​ഗ്ലൂ​ർ

കൊൽക്കത്ത: ക്രിസ് ഗെയ്ലിനെതിരെ പന്തെറിയുേമ്പാൾ നെഞ്ചിടിക്കാത്ത ഏതെങ്കിലുമൊരു ബൗളറുണ്ടാകുമോ? വിരാട് കോഹ്ലിക്കും എ.ബി. ഡിവില്ലിയേഴ്സിനും ഷെയ്ൻ വാട്സനുമെതിരെ പന്തെറിയേണ്ടിവന്നാലോ? ആ ബൗളറുെട കഷ്ടകാലമെന്നേ പറയേണ്ടൂ. എന്നിട്ടും, ഇവരൊക്കെ ഒറ്റ ടീമായി ഒന്നിച്ചിറങ്ങുേമ്പാൾ ശ്വാസംമുട്ടി ചത്തുപോകേണ്ട എതിരാളികൾ നിരന്നുനിന്ന് ഇവരുടെ ശ്വാസംമുട്ടിക്കുകയാണ്. െഎ.പി.എല്ലിൽ പ്രഹര ശേഷിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ കണ്ടകശനി ഇക്കുറിയും തുടരുന്നു. െഎ.പി.എല്ലിെൻറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് കഴിഞ്ഞ ദിവസം പുറത്തായത്. ജഗജില്ലികൾ അടക്കം 11 പേരും ഒത്തുപിടിച്ചിട്ടും 50 റൺസ് തികക്കാൻ കഴിഞ്ഞില്ല എന്ന നാണക്കേട് കോഹ്ലിക്കും കൂട്ടർക്കും എന്നും ഒഴിയാബാധയായിരിക്കും.
 

 


െഎ.പി.എല്ലിൽ ഇതുവരെ സ്കോർ ചെയ്തവരിൽ ഒന്നാമൻ സുരേഷ് റെയ്നയാണ്. 154 മത്സരങ്ങളിൽനിന്ന് റെയ്ന സ്കോർ ചെയ്തത് 4373 റൺസ്. തൊട്ടുപിന്നിൽ വിരാട് കോഹ്ലിയാണ്. 143 മത്സരങ്ങളിൽനിന്ന് 4264 റൺസ്. റാങ്ക് പട്ടികയിൽ ഏഴാമനായി ക്രിസ് ഗെയ്ലും എട്ടാമനായി എ.ബി. ഡിവില്ലിയേഴ്സുമുണ്ട്.ഗെയ്ൽ മാത്രം െഎ.പി.എല്ലിൽ കുറിച്ചത് അഞ്ച് സെഞ്ച്വറി. 262 സിക്സർ. കോഹ്ലിയുടെ വക നാലെണ്ണം. സിക്സറുകൾ 153.  ഡിവില്ലിയേഴ്സിെൻറ സെഞ്ച്വറികൾ മൂന്ന്. സിക്സറുകൾ 152. അഥവാ മൂന്നുപേരും ചേർന്ന് എതിർനിരകൾക്കുനേരെ നടത്തിയത് കൂട്ടക്കശാപ്പാണ്. എന്നിട്ടും ഒരു െഎ.പി.എൽ കിരീടം സ്വന്തമാക്കാൻ ഇതുവരെ ബാംഗ്ലൂരിനായിട്ടില്ല. 

2008ൽ ആരംഭിച്ച െഎ.പി.എല്ലിൽ തൊട്ടടുത്ത വർഷം റണ്ണർഅപ്പായത് ബാംഗ്ലൂർ ആയിരുന്നു. 2011ലും റണ്ണർഅപ്പായ ടീം കഴിഞ്ഞ വർഷം കപ്പടിക്കുമെന്ന് കരുതിയതാണ്. പക്ഷേ, ഫൈനലിൽ ഡേവിഡ് വാർണറുടെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വപ്നങ്ങൾ പിഴുതെറിഞ്ഞു. ഒാടാനും ചാടാനുമൊന്നും നിൽക്കാതെ പന്തുകൾ ഗാലറിയിൽ എത്തിക്കുന്ന ഗെയ്ൽ. ഏതു പന്തും അസാധ്യമായ മെയ്വഴക്കത്തോടെ പ്രവചനാതീതമായി ബൗണ്ടറികളിലേക്ക് തൊടുത്തുവിടുന്ന ഡിവില്ലിയേഴ്സ്. പന്തിനുമേൽ അപാരമായ നിയന്ത്രണം പാലിക്കുന്ന സമകാലിക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ വിരാട് കോഹ്ലി. എന്നിട്ടും കളി ജയിക്കാനാവാതെ വട്ടംകറങ്ങുകയാണ് ബാംഗ്ലൂർ. 
 

 

ട്വൻറി20 ജയിക്കാൻ ചിലപ്പോൾ ഒരു ബാറ്റ്സ്മാൻ വിചാരിച്ചാൽ നടക്കും. പക്ഷേ, എല്ലാവരും ശരാശരി കളി പുറത്തെടുത്താലും ജയിക്കും. അതിന് ഉദാഹരണമാണ് കൊൽക്കത്തയുടെ ജയം. വമ്പൻ ബാറ്റ്സ്മാന്മാർ ആരുമില്ല. പ്രായമായ ഗംഭീറും ഉത്തപ്പയും യൂസുഫ് പത്താനുമൊക്കെയാണ് ഇപ്പോഴും അവരുടെ ആവനാഴികൾ. അതിനിടയിൽ സുനിൽ നരെയ്ൻ എന്ന കുഴിമടിയനെ പിടിച്ച് ഒാപണറാക്കി നടത്തിയ ‘ഗംഭീര’ പരീക്ഷണം ആവർത്തിച്ചു വിജയിക്കുകയും ചെയ്തു. വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറമാണ് ജയത്തിെൻറ രസതന്ത്രമെന്ന് തിരിച്ചറിയാത്തതാണ് ബാംഗ്ലൂർ ടീമിെൻറ പരാജയത്തിനു കാരണം. നിലവിൽ ഏറ്റവും പിന്നിലാണ് ബാംഗ്ലൂർ. ഏഴു മത്സരങ്ങളിൽനിന്ന് ജയിക്കാനായത് വെറും രണ്ടു മത്സരങ്ങളിൽ.
 
Tags:    
News Summary - IPL 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.