പൂരം പാ​തി പി​ന്നി​ടു​േ​മ്പാ​ൾ

മുംബൈ: െഎ.പി.എൽ ആവേശം കുറഞ്ഞുവരുന്നുവെന്ന പരാതി തുടങ്ങിയിട്ട് നാളേറെയായി. ഒാരോ സീസൺ കഴിയുന്തോറും തണുത്തുറഞ്ഞുവന്ന െഎ.പി.എൽ ഇക്കുറി ൈഹവോൾേട്ടജ് ചൂടിലേക്കാണ് കുതിക്കുന്നത്. പോരാട്ടമികവു കൊണ്ടും കാണികളുടെ എണ്ണംകൊണ്ടും നിലവാരം പുലർത്തുന്ന പത്താം സീസൺ പാതി പിന്നിടുേമ്പാൾ കൊലകൊമ്പന്മാർ പലതും നിലയില്ലാകയത്തിലാണ്. ഇനിയുള്ള മൂന്നാഴ്ച നിർണായകമാണ്. ഒരു േതാൽവിപോലും പുറത്തേക്ക് നയിച്ചേക്കാം. പകുതി മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, ടീമുകളുടെ ഇതുവരെയുള്ള പ്രകടനം  വിലയിരുത്തുന്നു. 


മുംബൈ ഇന്ത്യൻസ്
പിന്നിൽനിന്ന് കയറിവരുന്നതാണ് മുംബൈയുടെ ശൈലി. കഴിഞ്ഞ മൂന്ന് സീസണിലും അതായിരുന്നു പതിവ്. പേക്ഷ, ഇക്കുറി  ഗിയർ മാറ്റി. എട്ടു മത്സരത്തിൽ ആറും നേടി ആദ്യ പാദത്തിൽതന്നെ സേഫ് സോണിലെത്തി. 23കാരൻ  നിതീഷ് റാണയുടെ അപ്രതീക്ഷിത എൻട്രിയാണ്  മുംബൈയുടെ കരുത്ത് കൂട്ടിയത്. കട്ട സപ്പോർട്ടുമായി  പാണ്ഡ്യ സഹോദരന്മാരും കൂടെയുണ്ട്.


കൊൽക്കത്ത നൈറ്റ് െറെഡേഴ്സ്
മുംബൈയുടെ നേർവിപരീതമാണ് െകാൽക്കത്ത. നന്നായി തുടങ്ങിയിട്ട് അവസാനം കുളമാക്കും. ഇക്കുറിയും നന്നായി തുടങ്ങിയിട്ടുണ്ട്. ഫോമിലായിരുന്ന ക്രിസ് ലിൻ പരിക്കേറ്റ് പോയതോടെ ഞെട്ടിയ കൊൽക്കത്തയെ വീണ്ടും ഞെട്ടിച്ചത് സുനിൽ നരെയ്നാണ്. പന്തുകൊണ്ടല്ല, ബാറ്റുകൊണ്ട്. ബിഗ് ബാഷ് ലീഗിൽ ഒമ്പതാമനായിറങ്ങി സിക്സടിക്കുന്ന നരെയ്നെ െഎ.പി.എല്ലിൽ ഒാപണറായി ഇറക്കി ഗംഭീർ നടത്തിയ പരീക്ഷണം ഗംഭീരമായി. 


സൺറൈസേഴ്സ് ഹൈദരാബാദ്
നാട്ടിലെ പുലിയാണ് സൺറൈസേഴ്സ്. ഹോം  ഗ്രൗണ്ടിൽ ഹൈദരാബാദിനെ തോൽപിക്കാൻ ആരും മെനക്കെട്ടിട്ടില്ല. നാലിൽ നാലിലും ജയിച്ചു. എന്നാൽ, പുറത്തു പോയി പേരിനു പോലും ഒന്ന് ജയിച്ചിട്ടില്ല. അഫ്ഗാൻ താരം റാഷിദ് ഖാനു വേണ്ടി മുടക്കിയ നാലു കോടി വെള്ളത്തിലായിട്ടില്ല. ഭുവനേശ്വർ കുമാറും ഫോമിലാണ്.


റൈസിങ് പുണെ സൂപ്പർ ജയൻറ്സ്
റെക്കോഡ് തുകക്ക് ബെൻ സ്റ്റോക്കിനെ ടീമിലെത്തിച്ച തീരുമാനം തെറ്റിയിട്ടില്ലെന്ന് പുണെക്ക് ആശ്വസിക്കാം. ബാറ്റു കൊണ്ട് അല്ലെങ്കിൽ ബാൾകൊണ്ട്, വാങ്ങിയ കാശിനുള്ള പണിയെടുക്കുന്നുണ്ട് സ്റ്റോക്ക്. പേക്ഷ, പിന്തുണ നൽകാൻ  ബൗളർമാരില്ല. വ്യക്തിഗത മികവിലാണ് പുണെ ജയിച്ചുപോകുന്നത്. 


കിങ്സ് ഇലവൻ പഞ്ചാബ്
ഹാഷിം ആംലയെ ടീമിലെടുത്ത് ലോട്ടറിയടിച്ചത് പഞ്ചാബിനാണ്. ടെസ്റ്റ് താരമെന്ന് മുദ്രകുത്തി െഎ.പി.എല്ലിൽ നിന്ന് തഴയപ്പെട്ട ആംല കഴിഞ്ഞ സീസണിെൻറ അവസാനമാണ് പഞ്ചാബിലെത്തിയത്. കിട്ടിയ അവസരം  മുതലാക്കിയ ആംല ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ  മുകളിൽതന്നെയുണ്ട്. മാക്സ്വെല്ലും മോർഗനും  മില്ലറും തങ്ങളാലാകുന്നത് ചെയ്യുന്നുണ്ടെങ്കിലും പേരെടുത്ത് പറയാൻ ഒരു ബൗളറില്ലാത്തത്  തിരിച്ചടിയായിട്ടുണ്ട്.


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ശരിക്കും ഞെട്ടിക്കുന്നത് ഇവരാണ്. ക്രിസ് ഗെയ്ൽ, എ.ബി. ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി, ഷെയ്ൻ  വാട്സൺ... ആരും കൊതിച്ചുപോകുന്ന ബാറ്റിങ്  ലൈനപ്പ്. പേക്ഷ, ഒരു കാര്യവുമില്ല. കൊൽക്കത്തക്കെതിരെ 56 പന്തിനിടെ പത്ത്  വിക്കറ്റും വലിച്ചെറിഞ്ഞത് കണ്ടിട്ട് ക്രിക്കറ്റ് ലോകം െഞട്ടിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെപ്പോലെ അവസാന മത്സരങ്ങളിൽ തുടർച്ചയായ  വിജയം കൊയ്ത് ആർ.സി.ബി തിരിച്ചുവരുമോ എന്ന്  കണ്ടറിയണം. 


ഡെൽഹി ഡെയർ ഡെവിൾസ്
ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീം. പേക്ഷ,  കാര്യമില്ല. സഹീറും ഷമിയും മോറിസും റബാദയുമൊക്കെയുണ്ട്. ബാറ്റിങ് നിരയിലാണെങ്കിൽ സഞ്ജു മികച്ച തുടക്കവും നൽകുന്നുണ്ട്. എന്നാൽ, ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികച്ച തുടക്കം  മുതലാക്കാൻ ടീമിന് കഴിയുന്നില്ല. ദേശീയ ടീമിനുവേണ്ടി കളിക്കാൻ മോറിസും റബാദയും ബില്ലിങ്സും മടങ്ങുന്നേതാടെ ഡൽഹിയുടെ  അവസ്ഥ മോശമാകാൻ സാധ്യതയുണ്ട്. 


 

ഗുജറാത്ത് ലയൺസ്
ഒന്നാം സ്ഥാനക്കാരായ മുംബൈക്ക് സമാനമായ കരുത്തുറ്റ ബാറ്റിങ് നിരയാണ് ഗുജറാത്തിേൻറത്. സുരേഷ്  റെയ്ന, മക്കല്ലം, ഡ്വൈൻ സ്മിത്ത്, കാർത്തിക്,  ഫിഞ്ച്, ജദേജ... മക്കല്ലമൊഴികെ ആർക്കും സ്ഥിരത  പുലർത്താൻ കഴിയാതെ വന്നതോടെ പട്ടികയിൽ  അവസാനത്തെ പേരുകാരാണ് ഗുജറാത്തികൾ. 
ബ്രാവോ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായി.  പകരക്കാരനായെത്തിയ ഇർഫാൻ പത്താനെ ആദ്യ  ഇലവനിൽ കളിപ്പിക്കുമോയെന്ന് കണ്ടറിയാം.  

 
 

Tags:    
News Summary - ipl 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.