മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ആയ ഇന്ത്യൻ ക്രിക്കറ്റ് കൺ ട്രോൾ ബോർഡിനെയും (ബി.സി.സി.ഐ) സാമ്പത്തിക പ്രതിസന്ധി പിടിച്ചുകുലുക്കിയതായി സൂചന. ഇ ന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം പതിപ്പിന് ഇൗ മാസം അവസാനം കൊടി ഉയരാനിരിക്കെ ടീമുടമകള ുെട ചങ്കുതകർത്ത പ്രഖ്യാപനവും ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒരുപിടി പരിഷ്കാരങ്ങളും നടത്തുകയാണ് ബി.സി.സി.ഐ. ഈ വർഷത്തെ പ്ലേ ഓഫ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക നേർപകുതിയാക്കി കുറച്ചതാണ് ഇതിൽ പ്രധാനം.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിെൻറ ഭാഗമായി എടുത്ത തീരുമാനം സർക്കുലറിലൂടെ സംഘാടകർ എട്ടുടീം ഉടമകളെയും അറിയിച്ചു. സർക്കുലർ പ്രകാരം ഇൗ വർഷം വിജയികൾക്ക് 10 കോടി രൂപ മാത്രമാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 6.25 കോടി ലഭിക്കുേമ്പാൾ മൂന്നുംനാലും സ്ഥാനക്കാർക്ക് 4.385 കോടി വെച്ച് ലഭിക്കും. കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന് 20 കോടിയായിരുന്നു ലഭിച്ചത്. ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സിന് 12.5 കോടി ലഭിച്ചപ്പോൾ മൂന്നാം സ്ഥാനക്കാർ 8.75 കോടിയുമായി മടങ്ങി. ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി ടൂർണമെൻറിെൻറ ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കുകയും ചെയ്തു. സമ്മാനത്തുക വെട്ടിച്ചുരുക്കാനുള്ള തീരുമാനത്തിനെതിരെ ടീം ഉടമകൾ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.
ഇതോടൊപ്പംതന്നെ സ്റ്റേഡിയത്തിെൻറ വാടകയിനത്തിൽ ഇതുവരെ 30 ലക്ഷം രൂപ വെച്ചാണ് ടീമുകൾ അസോസിയേഷനുകൾക്ക് അടക്കേണ്ടിയിരുന്നത്. 20 ലക്ഷം രൂപ വർധിപ്പിച്ചതിനാൽ ടീമുകൾ ഇനി 50 ലക്ഷം അടക്കേണ്ടിവരും. ഈ വർഷം വിദേശതാരങ്ങളെയും ഇന്ത്യൻ താരങ്ങെളയും വായ്പ അടിസ്ഥാനത്തിൽ സ്വന്തമാക്കാം. കഴിഞ്ഞ വർഷം ആഭ്യന്തര താരങ്ങൾക്ക് മാത്രമായിരുന്നു സാധിച്ചത്.
പൂർത്തിയായ രണ്ടോ അതിൽ താഴെയോ മത്സരങ്ങളിൽ മാത്രം കളിച്ച താരങ്ങളെയാണ് ഇത്തരത്തിൽ ടീമിലെത്തിക്കാനാകുക. അതുപോലെതന്നെ, ബി.സി.സി.ഐ ഉദ്യോഗസ്ഥരുടെ യാത്രസൗകര്യങ്ങളിലും പരിഷ്കാരങ്ങളുണ്ട്. പുതിയ സർക്കുലർ പ്രകാരം എട്ടുമണിക്കൂറിന് മുകളിൽ യാത്രസമയം ഉള്ള യാത്രകൾക്ക് മാത്രമായിരിക്കും ബിസിനസ് ക്ലാസ് ടിക്കറ്റുകൾ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.