ന്യൂഡൽഹി: കേരളത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. കോവിഡിനെതിരായ േപാരാട്ടത്തിൽ കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ഒരാൾക്ക് മാത്രമാണ് ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്തത്. കേരളം ശരിയായ രീതിയിൽ കോവിഡിനെതിരെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ചത് കേരളം മാത്രമാണെന്നും ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റിന് പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. കേരള മോഡൽ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾ ആവിഷ്കരിക്കേണ്ടതിൻെറ ആവശ്യകതയായിരുന്നു അതിൽ മിക്കതും.
കേരള മോഡൽ പ്രവർത്തനങ്ങൾ രാജ്യത്ത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്. ആദ്യം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത കേരളത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമായി രോഗവ്യാപനത്തിൻെറ തോത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുത്തനെ കുറക്കാൻ കഴിഞ്ഞു. ഇതിനെ പ്രശംസിച്ച് രജ്ദീപ് സർദേശായി അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
Meanwhile #Kerala is doing well in the fight against #COVIDー19 Just one positive case in last 24 hours. They must be doing something right... apparently they have done the most number of testing also in the country
— Irfan Pathan (@IrfanPathan) April 16, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.