കേരള ബ്ലാസ്റ്റേഴ്സിെൻറ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഇയാൻ ഹ്യൂമിെൻറയും ഡേവിഡ് ജെയിംസിെൻറയും രാത്രിയായിരുന്നു ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബുധനാഴ്ച. റെനെ മ്യൂലൻസ്റ്റീന് പകരക്കാരനായി ആദ്യ പതിപ്പിലെ മാർക്വീ താരവും പരിശീലകനുമായ ജെയിംസ് രാത്രിക്കുരാത്രി കൊച്ചിയിലെത്തിയപ്പോൾ അടിമുടി മാറിയ ബ്ലാസ്റ്റേഴ്സിെൻറ വിജയതൃഷ്ണയുടെ പര്യായമായി മാറിയ കളിയായിരുന്നു ഹ്യൂമിേൻറത്.എന്നും അധ്വാനിച്ചുകളിച്ച് ടീമിനായി 100 ശതമാനം അർപ്പിക്കുന്ന ഹ്യൂമിനെ ഏറെ മത്സരങ്ങൾക്കുശേഷം ബ്ലാസ്റ്റേഴ്സിന് തിരിച്ചുകിട്ടിയ കളി.
ടീമിെൻറ കളിയിൽ വലിയ മെച്ചപ്പെടൽ അവകാശപ്പെടാനാവില്ലെങ്കിലും അവസാനംവരെ പ്രതീക്ഷ നിലനിർത്തുന്നതായിരുന്നു പുതിയ എവേ ജഴ്സിയിലിറങ്ങിയ ബ്ലാസ്റ്റേഴ്സിെൻറ പ്രകടനം. കാര്യമായ അവസരം ലഭിച്ചില്ലെങ്കിലും ആദ്യ എട്ട് കളികളിൽ വലയനക്കാനാവാതിരുന്ന ഹ്യൂമിെൻറ ആദ്യ ഗോൾ തന്നെ താരത്തിെൻറ അടങ്ങാത്ത ഗോൾദാഹത്തിെൻറ തെളിവായിരുന്നു. കറേജ് പെകൂസെൻറ ക്രോസിനൊപ്പം അതിവേഗത്തിൽകുതിച്ച് ബോക്സിലേക്ക് ഇരച്ചെത്തിയ ഹ്യൂമിെൻറ അർപ്പണബോധത്തിെൻറ ഫലമായിരുന്നു ആ ഗോൾ. പിന്നീട് വീണ്ടും ഒരു സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിൽ ഹ്യൂമിെൻറ കാലിൽനിന്ന് പിറന്ന രണ്ടു ഗോളുകളും വ്യക്തിഗത മികവിെൻറ മകുടോദാഹരണമായിരുന്നു.
പെകൂസെൻറ നിരുപദ്രവകരമെന്ന് തോന്നിച്ച േത്രാഇൻ പിടിച്ചെടുത്തും ഗോൾകിക്കിൽനിന്നുള്ള സിഫ്നിയോസിെൻറ ഹെഡർ കാലിൽ കുടുക്കിയും ഹ്യൂം നേടിയ ഗോളുകൾ ലോക നിലവാരമുള്ളവയായിരുന്നു.ഡേവിഡ് ജെയിംസ് എന്ന പരിശീലകൻ പകർന്ന ആത്മവിശ്വാസവും ഉൗർജവുമായിരുന്നു ഹ്യൂമിേൻറതടക്കം ടീമിെൻറ കളിയിൽ വന്ന മാറ്റത്തിന് കാരണമെന്ന് വ്യക്തം. പുതുതാരം കിസിറ്റോ െകസറോൺ ആദ്യ മിനിറ്റ് മുതൽ മൈതാനമധ്യത്ത് കളി മെനയാനെത്തിയതും ബ്ലാസ്റ്റേഴ്സിെൻറ കളിയിൽ ഒഴുക്ക് കൊണ്ടുവന്നു. ആദ്യ എവേ വിജയത്തിെൻറ ആവേശത്തിൽ മുംബൈ, ജാംഷഡ്പുർ എന്നീ ടീമുകൾക്കെതിരായ എവേ മത്സരങ്ങളിൽകൂടി ജയം കണ്ടെത്തി ഹോം മത്സരങ്ങൾക്കെത്തുേമ്പാഴേക്കും മുൻനിരയിലേക്ക് ഉയരുകയാവും ജെയിംസിെൻറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.