ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനെതിരെ, പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനെതിരെ, ഇപ്പോൾ എഫ്.എ. കപ്പ ിൽ ചെൽസിക്കെതിരെയും. യൂറോപ്പിലും ഇംഗ്ലണ്ടിലും അജയ്യരായി കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ മൂന്ന് അടികളിൽ തലകറങ്ങുകയാണ് ലിവർപൂളിന്. 13ാം മിനുട്ടിൽ വില്ല്യനും 64ാം മിനിട്ടിൽ റോസ് ബാർക്ക്ലീയും നേടിയ ഗോള ുകളാണ് ചെൽസിക്കെതിരെ ലിവർപൂളിനെ വീഴ്ത്തിയത്. പന്തടക്കത്തിലും പാസിങിലും മുൻതൂക്കം നിന്നിട്ടും ആക്രമണത്തി ലും പ്രതിരോധത്തിലും പറ്റുന്ന വീഴ്ചകളാണ് ചെങ്കുപ്പായക്കാരെ തളർത്തുന്നത്.
ജയങ്ങളിൽനിന്ന് ജയങ്ങളിലേക്ക് അപ്പൂപ്പൻതാടിപോലെ പാറിപ്പറന്ന് നടന്ന മുഹമ്മദ് സലാഹും കൂട്ടുകാരും തോൽവിയുടെ യാഥാർഥ്യങ്ങൾ നുണയുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ തോൽവിയറിയാതെ കുതിച്ച്, തുടർച്ചയായി 18 ജയവും പൂർത്തിയാക്കി റെക്കോഡ് കുറിക്കാനിറങ്ങിയ ലിവർപൂൾ വലയിൽ വാറ്റ്ഫോർഡ് അടിച്ചുകയറ്റിയത് മറുപടിയില്ലാത്ത മൂന്നു ഗോളുകളായിരുന്നു. ഒരു കളിപോലും തോൽക്കാെത ആദ്യ ലീഗ് കിരീടത്തിൽ മുത്തമിടാനുള്ള ലിവർപൂളിെൻറ കുതിപ്പിനാണ് 17ാം സ്ഥാനക്കാർ വിരാമമിട്ടത്.
അതിനുമുമ്പുള്ള വാരത്തിൽ സ്പാനിഷ് ലീഗിലെ വമ്പൻമാരായ അത്ലറ്റിക്കോ മഡ്രിഡിനെതിയും േതാൽവി രുചിച്ചിരുന്നു. മത്സരത്തിെൻറ നാലാം മിനിട്ടിൽ വഴങ്ങിയ ഗോളാണ് ലിവർപൂളിനെ വീഴ്ത്തിയത്. തോൽവിക്കുപിന്നാലെ നടന്ന പത്രസമ്മേളനത്തിൽ അത്ലറ്റിേകാ ആരാധകരെയും ടീമിനെയും തങ്ങളുടെ ഹോംഗ്രൗണ്ടായ ആൻഫീൽഡിലേക്ക് രണ്ടാംപാദ മത്സരത്തിനായി േക്ലാപ്പ് സ്വാഗതം ചെയ്തിരുന്നു.
അടിയന്തിരമായി കുട്ടികളെയും കൊണ്ട് കൂടിയിരുന്ന് തോൽവിക്കുള്ള മറുമരുന്നും പരിഹാരവും േക്ലാപ്പ് കണ്ടെത്തിയില്ലെങ്കിൽ ചാമ്പ്യൻസ്ലീഗിലുള്ള മുന്നോട്ട്പോക്ക് അത്ര എളുപ്പമാകില്ല. പ്രീമിയർ ലീഗിൽ 22 പോയൻറ് വ്യത്യാസത്തിൽ ഒന്നാംസ്ഥാനത്ത് കുതിക്കുന്ന ആലസ്യത്തിൽ നിന്ന് വിട്ട് ഉണരാനായിരിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം ആൻഫീൽഡിൽ വിരുന്നെത്തിയ വിജയവസന്തത്തെ ആരാധകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.