വീരേന്ദർ സെവാഗിനെ മാറ്റിനിർത്തിയാൽ ടെസ്റ്റിലെ ഇന്ത്യയുടെ ഏക ട്രിപ്ൾ സെഞ്ചൂറിയനാണ് കരുൺ നായർ. എന്നാൽ, ഇതുവരെ ആറു ടെസ്റ്റുകളിൽ മാത്രമാണ് കരുണിന് മുഖംകാണിക്കാനായത്. തെൻറ മൂന്നാം ടെസ്റ്റിൽ െഎതിഹാസികമായ ട്രിപ്ൾ സെഞ്ച്വറി നേടിയ ശേഷം മൂന്നു ടെസ്റ്റ് കൂടിയേ കരുണിന് കളിക്കാനായിട്ടുള്ളൂ. ഇംഗ്ലണ്ടിനെതിരെ ടീമിൽ ഉണ്ടായിട്ടും അഞ്ച് ടെസ്റ്റുകളിലും പുറത്തിരുന്ന കരുൺ ഇപ്പോഴിതാ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ചപ്പോൾ 15 അംഗ ടീമിൽപോലും ഇടംലഭിക്കാതെ തഴയപ്പെട്ടിരിക്കുന്നു.
ട്രിപ്പിൾ സ്വെഞ്ചറി നേട്ടം തികച്ച കരുൺ നായർ (ഫയൽഫോട്ടോ)
ഇംഗ്ലണ്ട് പര്യടനത്തിൽമധ്യനിരയിലെ റിസർവ് ബാറ്റ്സ്മാൻ ആയായിരുന്നു കരുൺ ടീമിലുണ്ടായിരുന്നത്. ആദ്യ നാലു ടെസ്റ്റുകളിലും ആറാം നമ്പറിൽ ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിച്ചതിനാൽ കരുണിന് അവസരമില്ലായിരുന്നു. എന്നാൽ, അവസാന മത്സരത്തിൽ ഹാർദികിന് പകരം എക്സ്ട്ര ബാറ്റ്സ്മാെന കളിപ്പിക്കാൻ തീരുമാനിച്ചപ്പോൾ നറുക്കുവീണത് തൊട്ടുമുമ്പത്തെ മത്സരത്തിൽ മാത്രം പകരക്കാരനായി ടീമിനൊപ്പം ചേർന്ന ഹനുമ വിഹാരിക്ക്. അവസരം മുതലെടുത്ത് ഫിഫ്റ്റിയടിച്ച വിഹാരി വെസ്റ്റിൻഡീസിനെതിരായ ടീമിലും ഇടം ഉറപ്പാക്കിയപ്പോൾ ആദ്യ ചോയ്സായി ടീമിലെത്തിയിട്ടും കളിക്കാൻ അവസരം പോലും ലഭിക്കാതെ അടുത്ത പരമ്പരയിൽ പുറത്തുപോകാനായിരുന്നു കരുണിെൻറ വിധി. ആഭ്യന്തര ക്രിക്കറ്റിലെ ഫോമിെൻറ പേരിലായിരുന്നു വിഹാരിക്ക് അവസരം നൽകിയതെന്നായിരുന്നു ടീം മാനേജ്മെൻറുമായി അടുപ്പമുള്ളവർ പറഞ്ഞിരുന്നത്. ടെസ്റ്റ് ടീമിനൊപ്പമായിരുന്ന കരുൺ എങ്ങനെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്നെ ചോദ്യത്തിനൊന്നും അതിനിടെ പ്രസക്തിയില്ല.
ടീം മാനേജ്മെൻറാണല്ലോ പ്ലെയിങ് ഇലവനെ
തീരുമാനിക്കുന്നത്. കളിക്കാരൻ എന്ന നിലയിൽ അത്
അംഗീകരിക്കുക മാത്രമേ എനിക്ക് ചെയ്യാനുള്ളൂ.
അവസരം കിട്ടിയാൽ ഞാൻ ബാറ്റുകൊണ്ട് മറുപടി പറയും
ഇംഗ്ലണ്ട് പര്യടനത്തിനിടെ കളിക്കാൻ അവസരം നൽകാത്തതിനെ കുറിച്ച് ടീം മാനേജ്മെൻറിലെ ആരും തന്നോട് സംസാരിച്ചിരുന്നില്ലെന്ന് കരുൺ വ്യക്തമാക്കി. ‘ഒരു സംസാരവുമുണ്ടായിട്ടില്ല. ഞാനായിട്ട് ചോദിക്കാൻ പോയിട്ടുമില്ല. പ്രയാസമേറിയ സാഹചര്യമായിരുന്നു അത്. ടീം മാനേജ്മെൻറാണല്ലോ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. കളിക്കാരൻ എന്ന നിലയിൽ അത് അംഗീകരിക്കുക മാത്രമേ എനിക്ക് ചെയ്യാനുള്ളൂ. അവസരം കിട്ടിയാൽ ഞാൻ ബാറ്റുകൊണ്ട് മറുപടി പറയും. മറ്റൊന്നും പറയാൻ കഴിയില്ല’-കരുൺ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ വിഹാരിക്ക് അവസരം നൽകാൻ കരുണിനെ തഴഞ്ഞതിനെ സുനിൽ ഗവാസ്കർ നിശിതമായി വിമർശിച്ചിരുന്നു. ടീം മാനേജ്മെൻറിെൻറ ‘ഇഷ്ട’ക്കാരനല്ലാത്തതിനാലാണ് കരുണിന് അവസരം ലഭിക്കാത്തതെന്നായിരുന്നു ഗവാസ്കർ പറഞ്ഞത്.
അതേസമയം, വെസ്റ്റിൻഡീസിനെതിരായ ടീമിൽനിന്ന് തഴയപ്പെട്ടതിനുശേഷം കരുണുമായി വിശദമായി സംസാരിച്ചിരുന്നുവെന്ന വാദവുമായി മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് രംഗത്തെത്തി. ഇംഗ്ലണ്ട് പര്യടനത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ സെലക്ഷൻ കമ്മിറ്റി അംഗമായ ദേവാങ് ഗാന്ധിയും കരുണുമായി സംസാരിച്ചിരുന്നതായി പ്രസാദ് കൂട്ടിച്ചേർത്തു.
2016 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയാണ് തെൻറ മൂന്നാം ടെസ്റ്റിൽ ട്രിപ്ൾ സെഞ്ച്വറിയുമായി കരുൺ വരവറിയിച്ചത്. തുടർന്ന് നടന്ന ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ കരുണിന് അവസരം ലഭിച്ചില്ല. പിന്നീട് നടന്ന ആസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിൽ നിറംമങ്ങിയ കരുണിന് നാലു ഇന്നിങ്സുകളിൽ ഉയർന്ന സ്കോറായി 26 റൺസേ നേടാനായുള്ളൂ. ഇതോടെ ശ്രീലങ്കക്കെതിരായ ഹോം, എവേ പരമ്പരകളിലും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിൽനിന്ന് പുറത്തായി. അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയെങ്കിലും കളത്തിലിറങ്ങാനായില്ല. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി എ ടീമിനൊപ്പം അവിടെയെത്തി നടത്തിയ പ്രകടനത്തിെൻറ ബലത്തിലാണ് വീണ്ടും ടീമിൽ കയറിയത്. എന്നാലും വീണ്ടുമിതാ അവസരംപോലും ലഭിക്കാതെ പുറത്തേക്കുള്ള വാതിൽ തുറന്നിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.