ശ്രീകണ്ഠപുരം: കോർട്ടിലെ പോരാട്ടങ്ങൾക്ക് ഇടവേള വിളിച്ച് കേരള പൊലീസ് ബാസ്കറ്റ്ബാൾ വനിതാ ടീം ക്യാപ്റ്റൻ സൂര്യാ രാജു ഇപ്പോൾ ഡ്യൂട്ടിയിലാണ്. ലോക് ഡൗണിൽ കണ്ണൂർ ശ്രീകണ്ഠപുരം പൊലീസിനൊപ്പം വാഹന പരിശോധനയിലാണ് താരം.
കഴിഞ്ഞ ഒരു വർഷമായി പൊലീസ് ടീമിനെ നയിക്കുന്ന സൂര്യയെ ലോക് ഡൗണിനെത്തുടർന്നാണ് സ്വന്തം നാട്ടിലേക്ക് നിയോഗിച്ചത്. എട്ടുവർഷമായി സേനയിലെത്തിയിട്ടെങ്കിലും ആദ്യമായാണ് ഇത്തരം ഡ്യൂട്ടി ചെയ്യുന്നതെന്നും കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കുചേരാനായതിൽ അഭിമാനമുണ്ടെന്നും സൂര്യ മാധ്യമത്തോട് പറഞ്ഞു.
പല തവണ ദേശീയ ജൂനിയർ, സീനിയർ ബാസ്ക്കറ്റ്ബാൾ മത്സരങ്ങളിലും സർവ്വകലാശാലാ മത്സരങ്ങളിലുമെല്ലാം ഇവർ മികവുകാട്ടിയിരുന്നു. ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിലും തലശ്ശേരി സായിയിലുമായാണ് പരിശീലനം നേടിയത്. പൊലീസ് ബാസ്ക്കറ്റ്ബോൾ പുരുഷ ടീമംഗം കെ.ജി അർജുനും സൂര്യയോടൊപ്പം ഇവിടെ ജോലിക്കെത്തിയിട്ടുണ്ട്. ലോക് ഡൗണിനു ശേഷം തിരുവനന്തപുരം പൊലീസ് ക്യാമ്പിലെ സെൻട്രൽ സ്പോട്സ് ടീമിലേക്ക് ഇവർക്ക് തിരിച്ചു പോകണം. ശ്രീകണ്ഠപുരം കോട്ടൂരിലെ സൂര്യ ലൈറ്റ് സൗണ്ട് ഉടമ രാജുവിെൻറയും ആദ്യകാല ഷോട്ട്പുട്ട് താരം സുശീലയുടെയും മകളാണ്. വോളി താരം സുരാജും സുജിത്തുമാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.