റെക്കോർഡുകൾ പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കുതിക്കുന്നു. ഒാരോ പരമ്പരകൾ കഴിയുന്തോറും വിഖ്യാത ബാറ്റ്സ്മാൻമാരെ അടക്കം പിന്നിലാക്കുന്ന കോഹ്ലി ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും പുതിയ റെക്കോർഡുകളിട്ടാണ് ഡ്രസ്സിങ് റൂമിലേക്ക് കയറിയത്. കോഹ്ലി പിന്നിട്ട പുതിയ നേട്ടങ്ങൾ ഇവയാണ്.
160 കോഹ്ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏകദിന സ്കോർ. (ഉയർന്നത് 183, 2012ൽ പാകിസ്താനെതിരെ)
01 ന്യൂലാൻഡ്സിൽ ദക്ഷിണാഫ്രികക്കെതിരെ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
12 കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ. കോഹ്ലി 43 ഇന്നിങ്സിൽ 12 സെഞ്ച്വറി. മറികടന്നത് സൗരവ് ഗാംഗുലിയെ (142 ഇന്നിങ്സിൽ 11സെഞ്ച്വറി)
318 പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന സന്ദർശക ബാറ്റ്സ്മാൻ.(2003ലെ റിക്കിപോണ്ടിങ്ങിെൻറ നേട്ടമായ 283 മറികടന്നു)
Expect Virat Kohli to top this list in a few years' time? https://t.co/WdDuit9lJt #SAvIND pic.twitter.com/e6OlTts0Q5
— ESPNcricinfo (@ESPNcricinfo) February 8, 2018
Virat Kohli is in some serious form. #SAvIND pic.twitter.com/xRKoR8CIS1
— CricTracker (@Cricketracker) February 8, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.