റാഞ്ചി: സമീപകാലത്തായി ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ധോണിയുടെ വിരമിക്കൽ. ലോക്ഡൗണിനെ തുടർന്ന് ഐ.പി.എല്ലും മുടങ്ങിയതോടെ ധോണിയുടെ നീല ജഴ്സിയിലേക്കുള്ള തിരിച്ചുവരവ് അസ്തമിച്ചെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങടക്കമുള്ളവരുടെ അഭിപ്രായം. വിക്കറ്റ് കീപ്പിങ്ങിൽ അസാമാന്യ പാടവമുള്ള ധോണിയെ ഇന്ത്യക്ക് ഇനിയുമാവശ്യമുണ്ടെന്ന് ഒരു വിഭാഗം പറയുേമ്പാൾ, ഋഷഭ് പന്തിനെയും കെ.എൽ രാഹുലിനെയും ചൂണ്ടിക്കാണിച്ച് വിരമിക്കലിനെ പിന്താങ്ങുന്നവരാണ് മറുവശത്ത്.
സമൂഹ മാധ്യമങ്ങളിലും ധോണിയും റിട്ടയർമെൻറും തുടർച്ചയായി ചർച്ചയാവാറുണ്ട്. ധോണി റിട്ടയേഴ്സ് (DhoniRetires) കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രൻഡിങ്ങായിരുന്നു. ധോണിയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
എന്നാൽ, ട്വിറ്ററിലെ ചർച്ച ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന് കാര്യമായി ബോധിച്ചില്ല. ഉടൻ തന്നെ അവർ ഒരു പോസ്റ്റുമായി എത്തി. ‘ധോണിയുടെ റിട്ടയർമെൻറുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് സാക്ഷി പറഞ്ഞു. കോവിഡ് കാരണം പ്രഖ്യാപിച്ച ലോക്ഡൗണിൽ ആളുകളുടെ മനോനില തെറ്റിയെന്നും സാക്ഷി തുറന്നടിച്ചു. ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ ട്രെൻറാവാൻ തുടങ്ങുകയും അവർക്കും ധോണിക്കും പിന്തുണയുമായി നിരവധിപേർ എത്തുകയും ചെയതതോടെ സാക്ഷി സിങ് തൻെറ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
ക്രിക്കറ്റിൽ ഇന്ത്യയുടെ ഇന്നിങ്സ് ഗംഭീരമായി ഫിനിഷ് ചെയ്യാറുള്ള ധോണിയെ പോലെ സാക്ഷി ട്വിറ്ററിൽ ഒരു ട്രെൻറിങ് ഫിനിഷ് ചെയ്തുവെന്ന് ഒരാൾ പ്രതികരിച്ചു. ഭാര്യയുടെ ട്വീറ്റിന് പിന്നാലെ ധോണി റിട്ടയേഴ്സ് എന്ന ട്രെൻറിങ്ങ് മാറി ധോണി നെവർ റിട്ടയേഴ്സ് (#DhoniNeverRetires) എന്ന ഹാഷ്ടാഗ് തരംഗമാവാനും തുടങ്ങി.
#dhonineverretires#DhoniNeverTires
— Abner MSDian (@IsaiahMsdian) May 28, 2020
Sakshi Singh Dhoni Mam finishes off in her husband's style.Absolutely magnificent shot. #DhoniNeverRetires @SaakshiSRawat pic.twitter.com/4d7UsQ3cun
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.