കൈറോ: മഹാമാരിയായി കോവിഡ് ലോകത്തെ വിഴുങ്ങിയില്ലായിരുന്നെങ്കിൽ ഈജിപ്ഷ്യൻ രണ്ടാം ഡിവിഷൻ ലീഗിലെ ചാമ്പ്യൻ ക്ലബ് ബെനി സ്യൂഫിെൻറ പ്രതിരോധമാണ് മഹ്റസ് മഹ്മൂദിെൻറ ജോലി. കോവിഡ് കാരണം ലോകം ലോക്ഡൗണായപ്പോൾ മഹ്റസിനും കളിമുടങ്ങി. സഹതാരങ്ങളെല്ലാം വീടുകളിൽ ഒതുങ്ങിയപ്പോൾ ഈ യുവാവ് കൈറോയിൽ നിന്നും 350 കി.മീ അകലെയുള്ള മൻഫൽതിലെ തെരുവിൽ ദോശചുടുന്ന തിരക്കിലാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ കളി നിർത്തിയതോടെ നാലംഗ കുടുംബത്തിെൻറ ഏകവരുമാനവും നിലച്ചു. ഒറ്റമുറി വീട്ടിലെ അടുപ്പ് പുകഞ്ഞത് മഹ്റസ് ഫുട്ബാൾ കളിച്ച് നേടുന്ന വരുമാനം കൊണ്ടായിരുന്നു. ഇത് നിലച്ചതോടെയാണ് ലോക്ഡൗണിനിടയിലും േകാവിഡ് ഭീതിയെല്ലാം മറന്ന് അവൻ ജോലിക്കിറങ്ങിയത്. എതിരാളിയുടെ മുന്നേറ്റം മുറിച്ചിടുന്ന അതേ അനായാസതയോടെ അവൻ ദോശമാവ് ചുടുകല്ലിൽ ഒഴിച്ച് ചുട്ടെടുക്കും. കളിമുടങ്ങി നാട്ടിലെത്തിയപ്പോൾ നിർമാണ ജോലികളിലായിരുന്നു ഭാഗ്യ പരീക്ഷണം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അതും നിലച്ചു. പിന്നെയായിരുന്നു ബന്ധുവിനൊപ്പം മൻഫൽതിലെ തെരുവിലെ തട്ടുകടയിലെത്തുന്നത്.
റമദാനിൽ പ്രത്യേക വിഭവങ്ങൾക്ക് ആവശ്യക്കാർകൂടിയതോടെ ജോലിയിൽ തിരക്കായി. കോവിഡ് കാരണം ഹോട്ടലും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടതോടെ ജനങ്ങൾക്ക് തട്ടുകടകൾ ആശ്രയമായത് ഈ ഫുട്ബാളർക്കും തുണയായി. കുഞ്ഞുനാളിൽ തന്നെ കായിക മികവ് പുലർത്തിയ മഹ്റസ് ബോക്സിങ്ങിലും ഹാൻഡ്ബാളിലും ഒരു കൈനോക്കിയ ശേഷമാണ് ഫുട്ബാളിലെത്തുന്നത്.
രണ്ടാം ഡിവിഷൻ ലീഗിൽ ഒന്നാംസഥാനത്ത് നിലയുറപ്പിക്കുന്ന ബെനി സ്യൂഫിെൻറ പ്രതിരോധത്തിലെ പ്രധാനിയാണ് ഈ 28കാരൻ. സീസണിൽ ചാമ്പ്യൻഷിപ് നേടി ക്ലബ് ടോപ് ഡിവിഷനിലേക്ക് യോഗ്യത നേടിയാൽ തെൻറയും നല്ലകാലം തെളിയുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലിവർപൂൾ പ്രതിരോധം കാക്കുന്ന വെർജിൽ വാൻഡൈകിെൻറ ഈ ഇഷ്ടക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.