മുൻ ലോകകപ്പ് വേദികളായ രാജ്യങ്ങളെ അപേക്ഷിച്ച് ധാരാളം ഇന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികളുള്ള സ്ഥലങ്ങളിലൊന്നാണ് റഷ്യ. മെഡിക്കൽ വിദ്യാഭ്യാസത്തിനായി പണ്ടുകാലം മുതൽക്കേ മലയാളികൾ എത്തിച്ചേരുന്നിടം. ഇവരിൽ പലരും പിന്നീട് ഇവിടെത്തന്നെ കുടുംബമായി സ്ഥിരതാമസവുമായി. സാമ്പത്തിക ലാഭവും പ്രവേശനം എളുപ്പമായതുമാണ് പല ഇന്ത്യക്കാരെയും ഇവിടേക്ക് ആകർഷിക്കുന്നത്.
പഠിതാവായി എത്തി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബിസിനസ് മേഖലയിൽ തിളങ്ങുന്ന ഒട്ടേറെ പേരെയും കാണാം. ഒട്ടനവധി യൂനിവേഴ്സിറ്റികൾ വളരെ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നുണ്ട്. ആദ്യ വർഷം റഷ്യൻ ഭാഷ പഠിക്കണമെന്ന് മാത്രം. ഇപ്പോൾ എൻജിനീയറിങ്ങും റോക്കറ്റ്, പെട്രോകെമിക്കൽ, സ്പേസ് സയൻസുമൊക്കെയായി ധാരാളം കോഴ്സുകളുണ്ട്.
പ്രവേശനം ഉറപ്പിക്കാൻ ഒട്ടനവധി ഏജൻസികളും ഈ മേഖലയിലുണ്ട്. എല്ലാത്തിലുമെന്നപോലെ ഇതിലും ഉത്തരവാദിത്തവും വിശ്വാസ്യതയും ഉള്ളവരെ കിട്ടുക പ്രയാസമാണ്. കഴിഞ്ഞ ദിവസമാണ് ഇവിടത്തെ എജുക്കേഷനൽ പ്ലേസ്മെൻറ് ഏജൻറ് കൂടിയായ സക്കരിയ തെൻറ ഫ്ലാറ്റിൽ കുറച്ച് അതിഥികൾ ഉണ്ടെന്ന് പറഞ്ഞത്. ചെന്നുനോക്കിയപ്പോൾ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഏഴുപേർ.
ഇവിടെ കസാനിലെ യോഷ്കർ ഒല മരിസ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികളാണ്. ഐശ്വര്യ, ഹരികൃഷ്ണൻ, അനുപമ, അൻസിൻ, ഉമ്മുകുൽസൂം, ലക്ഷ്മി, അഭിനവ് എന്നീ മെഡിക്കൽ വിദ്യാർഥികൾ. നാട്ടിേലക്ക് പോകാൻ തയാറായി വന്നവരാണ്. പക്ഷേ, പോകാനുള്ള വിമാനം ഇവരെ കൂടാതെ പറന്നു. ഈ അവസ്ഥയിലാണ് ഇവരെയുംകൂട്ടി സക്കരിയ തെൻറ വീട്ടിലക്ക് വന്നത്. ഭാര്യ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നീട് നല്ല ആതിഥേയയായി മാറി.
ഇവിടെ വിദ്യാർഥികളുടെ കലപില ശബ്ദകോലാഹലമായിരുന്നു പിന്നെ. എല്ലാവരും ഫുട്ബാൾ പ്രേമികൾ. അർജൻറീനയും ബ്രസീലുമാണ് ഭൂരിഭാഗത്തിെൻറയും ഇഷ്ടം. വിമാനം നഷ്ടമായതിെൻറയും യാത്ര മുടങ്ങിയതിെൻറയും സങ്കടമൊക്കെ സക്കരിയയുടെ തമാശയിൽ ഇല്ലാതായി. കുറച്ചു നേരംകൊണ്ട് തെന്ന ഇവർ വീട്ടുകാരായി മാറി.
ഇനി പോകാനുള്ള വിമാനത്തിനൊക്കെ വലിയ ചാർജ് ആണെങ്കിലും എങ്ങനെയെങ്കിലും ഇവരെ നാട്ടിലെത്തിക്കാനുള്ള സാഹസത്തിലായിരുന്നു സുഹൃത്ത് ജുഫി അടക്കമുള്ള മലയാളികൾ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഉണ്ടായ ചെറിയ ആശയവിനിമയ പ്രശ്നമാണ് നാട്ടിൽ രക്ഷിതാക്കളെ അടക്കം ആശങ്കയിലാക്കിയ പ്രതിസന്ധിക്ക് കാരണം. ഒടുവിൽ ഇവരുടെ യാത്രക്ക് ടിക്കറ്റ് ശരിയായപ്പോഴാണ് സക്കരിയക്കും കുടുംബത്തിനും ആശ്വാസമായത്. അറിയാതെ സംഭവിച്ച വലിയ പ്രതിസന്ധിയിൽ കൂടെനിന്ന ഇവിടത്തെ മലയാളനന്മക്ക് നന്ദി അറിയിച്ചാണ് ഈ ഏഴംഗ സംഘം ദുബൈ വഴി നാട്ടിേലക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.