കരിയറിെൻറ സായാഹ്നവേളയിലും ലോകത്തെ ത്രസിപ്പിച്ചുകൊണ്ട് കളിമൈതാനങ്ങളിൽ ലയണൽ ആന്ദ്രേസ് മെസ്സിയെന്ന ഫുട്ബാളറുടെ രാജവാഴ്ച തുടരുകയാണ്. ഗോളുകളിൽനിന്ന് ഗോളുകളിലേക്കും പുരസ്കാരങ്ങളിൽനിന്ന് പുരസ്കാരങ്ങളിലേക്കും നീങ്ങുന്ന കാൽപന്തിെൻറ മിശിഹക്ക് ഇന്ന് 33 തികയുന്നു.
അടർക്കളത്തിൽ ഒരുപാടു ശത്രുയോദ്ധാക്കൾക്കെതിരെ ഒറ്റക്ക് പോരിനിറങ്ങുന്ന സൂപ്പർഹീറോയുടെ പരിവേഷമുണ്ടയാൾക്ക്. വേഗവും കൃത്യതയും കൗശലവും കൈമുതലാക്കി ആൾക്കൂട്ടത്തിനിടയിലേക്ക് ആത്മവിശ്വാസത്തോടെ അയാൾ ആക്രമണത്തിനിറങ്ങുകയാണ്. അതിശയകരമായ ശരീരചലനങ്ങളാൽ, തടയാനെത്തുന്നവരുടെ പത്മവ്യൂഹം ഭേദിച്ച് ഒരു മാന്ത്രികനെപ്പോലെ മറുതലക്കൽ പ്രത്യക്ഷപ്പെടുേമ്പാൾ ഒട്ടിപ്പിടിച്ചെന്നപോലെ അപ്പോഴും പന്ത് ആ പാദങ്ങളിലുണ്ടാകും.
തുടർന്ന്, ലക്ഷ്യത്തിലേക്ക് അളന്നുകുറിച്ചുള്ള പ്രഹരം. വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ആ ജാലവിദ്യ ലാലിഗയിലെ മൈതാനത്ത് പോയ വാരവും ലോകം കൺകുളിർക്കെ കണ്ടു. ആറാമതും ലോക ഫുട്ബാളിെൻറ മിന്നുംതാരമായി അയാൾ അഭിഷിക്തനായ അയാൾ എല്ലാവരെക്കാളും കേമനാണ് താനെന്ന് നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ത്രസിപ്പിച്ചുകൊണ്ട് കളിമൈതാനങ്ങളിൽ ലയണൽ ആന്ദ്രേസ് മെസ്സിയെന്ന ഫുട്ബാളറുടെ രാജവാഴ്ച തുടരുകയാണ്. ഗോളുകളിൽനിന്ന് ഗോളുകളിലേക്കും പുരസ്കാരങ്ങളിൽനിന്ന് പുരസ്കാരങ്ങളിലേക്കും നീങ്ങുന്ന ആ ജൈത്രയാത്രയുടെ കളമൊരുക്കങ്ങളിലേക്ക്...
റൊസാരിയോയിലെ താരപ്പിറവി
1987 ജൂൺ 27ന് അർജൻറീനയിലെ റൊസാരിയോയിലായിരുന്നു ആ താരപ്പിറവി. സ്റ്റീൽ പ്ലാൻറിൽ ജോലിക്കാരനായ ജോർജ് മെസ്സിയുടെയും കാന്ത നിർമാണ ഫാക്ടറിയിലെ തൊഴിലാളിയായ സെലിയ കുചീറ്റിനിയുടെയും നാലു മക്കളിൽ മൂന്നാമനായാണ് ലയണൽ മെസ്സി ജനിച്ചത്. മൂത്ത സഹോദരന്മാരായ മത്യാസ്, റോഡ്രിഗോ, ഇളയ സഹോദരി മരിയ സോൾ എന്നിവർക്കൊപ്പം റൊസാരിയോയിൽ അവൻ പിച്ചവെച്ചുതുടങ്ങി. ഒരു വയസ്സായപ്പോൾ തന്നെ ഫുട്ബാളിനോട് വല്ലാത്ത കമ്പം കാട്ടിത്തുടങ്ങിയിരുന്നു ആ കുരുന്ന്. ജ്യേഷ്ഠന്മാർക്കും ബന്ധുക്കളായ മാക്സിമിലിയാനോ, ഇമ്മാനുവൽ ബിയാൻകൂച്ചി എന്നിവർക്കുമൊപ്പമായിരുന്നു കുട്ടിക്കാലത്തെ പന്തുകളി.
മുത്തശ്ശി കണ്ടെടുത്ത മുത്ത്
മെസ്സിക്ക് നാലു വയസ്സുള്ളപ്പോൾ മുത്തശ്ശി സെലിയയാണ് അവനിൽ വളർന്നുവരുന്ന ഫുട്ബാൾ താരത്തെ കാര്യമായി നിരീക്ഷിച്ചത്. കുഞ്ഞു ലിയോ ആരാലും അറിയപ്പെടുന്ന ഫുട്ബാൾ താരമായി മാറണമെന്ന് അക്കാലത്ത് തീവ്രമായി ആഗ്രഹിച്ചിരുന്നതും അവർ മാത്രമായിരുന്നു. റൊസാരിയോയിലെ ഗ്രാൻഡോലി ഫുട്ബാൾ ക്ലബിലേക്ക് ആ നാലു വയസ്സുകാരെൻറ കൈപിടിച്ച് അവരെത്തിയത് അവനെ കളിക്കാരനാക്കാനുറച്ചുതന്നെ. ലിയോയുടെ പിതാവ് ജോർജ് മെസ്സിയായിരുന്നു അവിടെ പരിശീലകൻ.
കട്ടക്ക് കൂടെനിന്നുവെന്നതു മാത്രമായിരുന്നില്ല മുത്തശ്ശിയുടെ മിടുക്ക്. മാതാപിതാക്കളോട് മെസ്സിക്ക് ആദ്യമായി ബൂട്ടുവാങ്ങി നൽകാൻ പ്രേരിപ്പിച്ചതും അവരാണ്. പിന്നീട് ഗ്രാൻഡോലിയിൽ തെൻറ ചെറുമകനെ മാച്ച് ടീമിൽ ഉൾപ്പെടുത്തണമെന്ന് ജോർജിനെ നിർബന്ധിച്ചുകൊണ്ടിരുന്നതും സെലിയയായിരുന്നു. പന്തിനെ അത്രമേൽ ആകർഷകമായി അതിദ്രുതം മെരുക്കിയെടുത്ത കുഞ്ഞുമകെൻറ പദചലനങ്ങളോേരാന്നും സെലിയയുടെ വലിയ പ്രതീക്ഷകളിലേക്കുള്ള അളന്നുകുറിച്ച പാസുകളായിരുന്നു.
ശാരീരികമായി തന്നെക്കാൾ മിടുക്കുള്ള സഹതാരങ്ങളെ പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലും കവച്ചുവെട്ടി ലിയോ കുതിച്ചുകയറുന്നത് അവരെ ഹരം കൊള്ളിച്ചു. ലോക ഫുട്ബാളിനെ ആവേശത്തിലാഴ്ത്തിയ മഹാപ്രതിഭയുടെ വളർച്ചക്കുവേണ്ടി പ്രാർഥനാനിർഭരമായി കാത്തിരുന്ന ആ ജീവിതം പക്ഷേ, സ്വപ്നങ്ങൾ പൂത്തുതളിർക്കുന്നതിനുമുേമ്പ അവസാനിച്ചു. മെസ്സിക്ക് 10 വയസ്സുള്ളപ്പോഴായിരുന്നു മുത്തശ്ശിയുടെ മരണം. പിന്നീട് കരിയറിലെ ഒാരോ ഗോളും മെസ്സി ആകാശത്തേക്ക് ൈകയുയർത്തി ആഘോഷിക്കുന്നതിനു കാരണം, കളിയുടെ വഴിയിലേക്ക് കൈപിടിച്ചുനടത്തിച്ച അവരോടുള്ള ആദരവായിരുന്നു.
വളരാൻ ബാഴ്സ വിളിക്കുന്നു
മുത്തശ്ശിയുടെ മരണത്തിനു പിന്നാലെയാണ് കുഞ്ഞുമെസ്സിയുടെ വളർച്ചക്കുറവ് രക്ഷിതാക്കൾക്ക് ബോധ്യമാവുന്നത്. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുേമ്പാൾ ലിയോ ഏറെ ചെറുതായിരുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ അവനെ ഡോക്ടറുടെ അടുത്തെത്തിച്ചു. വളർച്ചയെ സഹായിക്കുന്ന ഹോർമോണിെൻറ കുറവാണ് മെസ്സിയുടെ പ്രശ്നമെന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. പ്രതിമാസം 1500 ഡോളർ ചെലവുവരുന്ന പ്രത്യേക ചികിത്സ നൽകിയാൽ മാത്രമേ വളർച്ച ത്വരിതപ്പെടുത്താനാവൂ എന്നായിരുന്നു ഡോക്ടറുടെ നിർദേശം.
ഇത്രയും തുക ചെലവിടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജോർജ് മെസ്സി. അന്ന് ലിയോ നെവൽസ് ഓൾഡ് ബോയ്സിലാണ് കളിച്ചുകൊണ്ടിരുന്നത്. ജോർജ് അവരുടെ സഹായം തേടി. എന്നാൽ, ചെറിയ സഹായമെെന്തങ്കിലും വേണമെങ്കിൽ ചെയ്യാമെന്നായിരുന്നു ക്ലബ് അധികൃതരുടെ മറുപടി. മകെൻറ ചികിത്സക്കായി ജോർജ് മറ്റു മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ബ്യൂണസ് അയേഴ്സിലെ അതിപ്രശസ്തമായ റിവർ േപ്ലറ്റ് ടീമിലേക്ക് മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രക്ഷിതാക്കൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ വിശ്വാസവും പുലർന്നില്ല. ചികിത്സക്ക് പണം മുടക്കാനാവില്ലെന്നായിരുന്നു റിവർ േപ്ലറ്റിെൻറ നിലപാട്.
അതിനിടെ, ആ വാർത്ത സ്പെയിനിലെ ബാഴ്സലോണ ക്ലബിെൻറ ടെക്നിക്കൽ ഡയറക്ടർ ചാർലി റെക്സാച്ചിെൻറ ചെവിയിലുമെത്തിയിരുന്നു. ഇതിഹാസതാരം ഡീഗോ മറഡോണയുടെ കേളീൈശലിയോട് സാമ്യമുള്ള 13 കാരൻ പയ്യൻ അർജൻറീനയിലുണ്ടെന്ന വാർത്തക്കുപിന്നാലെ ചാർലി അവനെക്കുറിച്ച് അേന്വഷിച്ചു. ലിയോയുടെ കളിമികവിനെക്കുറിച്ച് ആധികാരിക വിവരങ്ങൾ ലഭിച്ചതോടെ താരത്തിെൻറ കുടുംബത്തിനുമുമ്പാകെ അദ്ദേഹം, ആ വാഗ്ദാനം മുേന്നാട്ടുവെച്ചു. 'ബാഴ്സലോണയിൽ നടക്കുന്ന ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മെസ്സിയുടെ ചികിത്സച്ചെലവ് ക്ലബ് പൂർണമായി വഹിക്കും. സ്പെയിനിൽ താമസസൗകര്യവുമൊരുക്കും.'
നാപ്കിൻ പേപ്പറിൽ ഒപ്പിട്ട കരാർ..!
ചരിത്രനിയോഗത്തിെൻറ ആദ്യപടിയായി, അത്ലാൻറിക് സമുദ്രത്തിന് മുകളിലൂടെ ലിയോ പിതാവിനൊപ്പം പറന്നു. നൂകാമ്പിലെ കേളികേട്ട തട്ടകത്തിൽ അവൻ തെൻറ കളിമിടുക്ക് ചാർലിക്കും കൂട്ടർക്കും മുന്നിൽ പുറത്തെടുക്കാൻ കുപ്പായമിട്ടിറങ്ങി. പന്തുമായി മൈതാനത്തിറങ്ങിയ ലിയോയുടെ പദചലനങ്ങൾ ചാർലിയെ അങ്ങേയറ്റം വിസ്മയിപ്പിക്കുന്നതായിരുന്നു. 'എങ്ങനെയാണീ കുട്ടി പന്തിനെ ഇത്ര അനായാസമായി കൈകാര്യം ചെയ്യുന്നത്?' അതിശയം കൂറിയ ചാർലി മെസ്സിയുമായി അവിടെവെച്ചുതെന്ന കരാറിൽ ഒപ്പിട്ടത് ഒരു നാപ്കിൻ പേപ്പറിലായിരുന്നു!
ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ അവൻ കളിച്ചുവളരാൻ തുടങ്ങി. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു തുടക്കത്തിൽ. വീടുവിട്ടുനിൽക്കുന്നതിെൻറ വിഷമതകളും സ്പെയിനിൽ അവനെ അലട്ടി. എങ്കിലും കളത്തിൽ പന്തുമായി ഇറങ്ങിയാൽ അതെല്ലാം മറക്കും. നൈസർഗിക പ്രതിഭാശേഷിയുള്ള, ഡ്രിബ്ലിങ്ങിൽ അതിമിടുക്കനായ താരമായി ബാഴ്സലോണയിൽ അവൻ ക്ഷണത്തിൽ പേരെടുത്തു. പകൽസമയത്ത് പരിശീലനത്തിൽ മുഴുകുന്ന ലിയോ, കളത്തിൽ അതിശയം വിരിയിക്കുന്ന അതേപാദങ്ങളിൽ രാത്രികാലങ്ങളിൽ ഹോർമോൺ ചികിത്സക്കുള്ള ഇഞ്ചക്ഷനുകൾ സ്വീകരിക്കുകയായിരുന്നു പതിവ്. വർഷങ്ങൾ ഈ പതിവ് തുടർന്നു.
മാനംമുട്ടെ വളർന്ന്
ക്ലബിെൻറ വിവിധ യൂത്ത് ടീമുകളിലായി അവൻ കളിച്ച് മുന്നേറുകയായിരുന്നു. ചികിത്സയുടെ ഫലമായി ശാരീരികമായും പതിയെ വളർന്നു. 2003ൽ 16ാം വയസ്സിലെത്തിയ ശേഷം അവെൻറ വളർച്ച സ്വാഭാവികമായിട്ടായിരുന്നു. ബാഴ്സയിലെത്തുേമ്പാൾ നാലടി ഏഴിഞ്ചു മാത്രമുണ്ടായിരുന്ന ആ ബാലൻ കാറ്റലോണിയക്കാരുടെ കരുതലിൽ അഞ്ചടി ഏഴിഞ്ചിലേക്ക് വളർന്നു. 2003ൽതന്നെ ബാഴ്സലോണയുടെ ഫസ്റ്റ് ടീമിൽ അരങ്ങേറ്റമായി. ഹോസെ മൗറീന്യോ പരിശീലിപ്പിച്ചിരുന്ന എഫ്.സി പോർട്ടോക്കെതിരെ സൗഹൃദമത്സരത്തിലായിരുന്നു ആദ്യം കളത്തിലെത്തിയത്. പ്രശംസനീയമായ പ്രകടനത്തോടെ ലിയോ വരവറിയിക്കുകയായിരുന്നു. കളിയെഴുത്തുകാർ അവെൻറ കരുനീക്കങ്ങളെ വാഴ്ത്തിപ്പാടി. ബാഴ്സയുടെ അന്നത്തെ മിന്നുംതാരം റൊണാൾഡീന്യോ മെസ്സിയെക്കുറിച്ച് വാതോരാതെ സംസാരിച്ചു.
ഓരോ വർഷം പിന്നിടുേമ്പാഴും ബാഴ്സലോണയിൽ മെസ്സി മാനംമുട്ടെ വളർന്നുകൊണ്ടിരുന്നു. ലോകം അവെൻറ കഴിവുകൾ കണ്ടും കേട്ടും സാക്ഷ്യപ്പെടുത്തി. 2008-09 വർഷത്തിൽ ബാഴ്സക്ക് മൂന്നു കിരീടങ്ങളടക്കം നേടിെക്കാടുത്ത് ആ ജൈത്രയാത്രക്ക് ആക്കം കൂടി. 22ാമത്തെ വയസ്സിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ, ബാലൺ ഡി ഓർ പുരസ്കാരങ്ങൾ. കളിയുടെ സമവാക്യങ്ങളെ കീഴ്മേൽ മറിച്ച വ്യക്തിപ്രഭാവവുമായി ഫുട്ബാളിെൻറ അൾത്താരയിൽ വിശുദ്ധനായി വാഴ്ത്തപ്പെട്ട ആ യുവാവ്, കളിയുടെ ചതുരക്കളത്തിൽ പിന്നീട് വരച്ചുകാട്ടിയതൊക്കെ ചരിത്രം.
കിരീടങ്ങളിൽനിന്ന് കിരീടങ്ങളിലേക്ക് ബാഴ്സലോണയെയും അവിശ്വസനീയ ഗോളുകളുടെ ആനന്ദക്കാഴ്ചകളിലേക്ക് ലോകത്തെയും കൈപിടിച്ചുനടത്തിയ കരിയറിെൻറ സായാഹ്നവേളയിൽ ലോകത്തെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്കാരം ആറാം തവണയും കൈകളിലേറ്റുവാങ്ങി ലിയോ വീണ്ടും അതിശയിപ്പിക്കുകയാണ്. നിറംകെടുന്ന സമയത്ത് നിറഞ്ഞുകത്തിക്കൊണ്ട്...
അേൻറാണെല്ലയുടെ കൂട്ട്
കുട്ടിക്കാലം മുതൽ കൂട്ടുകാരിയായിരുന്ന അേൻറാണെല്ല റൊക്യൂസോയാണ് മെസ്സിയുടെ ജീവിത പങ്കാളി. അഞ്ചു വയസ്സുള്ളപ്പോൾതന്നെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. എന്നാൽ, എട്ടു വർഷത്തിനുശേഷമാണ് കൂടിക്കാണുന്നത്. പിന്നീട് പ്രണയം വളർന്നു. മെസ്സി സ്പെയിനിൽ കരിയർ കെട്ടിപ്പടുക്കവേ 2008ൽ അേൻറാണെല്ലയും ബാഴ്സലോണയിലെത്തി കാമുകനൊപ്പം താമസമാക്കി. ഒമ്പതു വർഷം കഴിഞ്ഞ് ഔദ്യോഗികമായി വിവാഹം കഴിക്കുേമ്പാൾ രണ്ട് ആൺകുട്ടികളുണ്ടായിരുന്നു ആ ദമ്പതികൾക്ക്. തിയാഗോയും മാറ്റിയോയും. 2018ൽ മൂന്നാമത്തെ പുത്രനായി സിറോയും പിറന്നു.
ഒപ്പമുണ്ട്, കുടുംബം
മെസ്സി സൂപ്പർതാരമായി പേരെടുത്തതോടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയാണ് മാതാപിതാക്കളും സഹോദരങ്ങളും. വർഷങ്ങളായി ലിയോയുടെ ഏജെൻറന്ന മേൽവിലാസം കൂടിയുണ്ട് പിതാവ് ജോർജിന്. മെസ്സിയുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷെൻറ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് മാതാവ് കുചീറ്റിനി. സഹോദരൻ റോഡ്രിഗോയാണ് മെസ്സിയുടെ ദൈനംദിന ഷെഡ്യൂളും പബ്ലിസിറ്റിയും കൈകാര്യം ചെയ്യുന്നത്. മറ്റൊരു സഹോദരൻ മാറ്റിയാസിനാണ് ലയണൽ മെസ്സി ഫൗണ്ടേഷെൻറ ചുമതല.
'അവെൻറ കാലുകൾ വിരലുകൾ പോലെയായിരുന്നു'
തുടക്കത്തിൽ ആേരാടും അധികം സംസാരിക്കാതിരുന്ന മെസ്സി ബധിരനാണെന്നുവരെ തങ്ങൾ തെറ്റിധരിച്ചിരുന്നതായി അക്കാദമിയിൽ ഒപ്പമുണ്ടായിരുന്ന സെൻറർ ബാക്ക് ജെറാർഡ് പിക്വെ പറയുന്നു. ഡ്രസിങ് റൂമിലായാലും പുറത്തായാലും അവൻ ഒറ്റക്കിരിക്കുകയാവും. ആദ്യ ഒരുമാസം ഞങ്ങളോടൊന്നും ഒന്നും മിണ്ടിയില്ല. സ്വിറ്റ്സർലൻഡിൽ ഒരു ടൂർണമെൻറിനു പോയപ്പോഴാണ് അവൻ ഞങ്ങളോട് കൂട്ടുകൂടാനും സംസാരിക്കാനുമൊക്കെ തുടങ്ങിയത്. അന്നുവരെ കണ്ട ലിയോയല്ല അതെന്ന് തോന്നി. ബാഴ്സയിലെത്തുന്ന സമയത്ത് ഉയരം കുറഞ്ഞ് മെലിഞ്ഞ രൂപമായിരുന്നു ലിയോയുടേത്. അവെൻറ കാലുകൾ വിരലുകൾപോലെയായിരുന്നു തോന്നിച്ചത്. ''അവനെ കടുത്ത രീതിയിൽ ടാക്ൾ ചെയ്യരുത്. എല്ലൊടിഞ്ഞുപോകും'' -കോച്ച് ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.