Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തുടരുന്ന രാജവാഴ്​ച, മെസ്സിക്ക്​ 33ാം പിറന്നാൾ
cancel
camera_altനസീർ ഹുസൈൻ
Homechevron_rightSportschevron_rightFootballchevron_rightതുടരുന്ന രാജവാഴ്​ച,...

തുടരുന്ന രാജവാഴ്​ച, മെസ്സിക്ക്​ 33ാം പിറന്നാൾ

text_fields
bookmark_border

കരിയറി​െൻറ സായാഹ്​നവേളയിലും ലോകത്തെ ത്രസിപ്പിച്ചുകൊണ്ട്​ കളിമൈതാനങ്ങളിൽ ലയണൽ ആന്ദ്രേസ്​ മെസ്സിയെന്ന ഫുട്​ബാളറുടെ രാജവാഴ്​ച തുടരുകയാണ്​. ഗോളുകളിൽനിന്ന്​ ഗോളുകളിലേക്കും പുരസ്​കാരങ്ങളിൽനിന്ന്​ പുരസ്​കാരങ്ങളിലേക്കും നീങ്ങുന്ന കാൽപന്തി​െൻറ മിശിഹക്ക്​ ഇന്ന്​ 33 തികയുന്നു.

അടർക്കളത്തിൽ ഒരുപാടു ശത്രുയോദ്ധാക്കൾക്കെതിരെ ഒറ്റക്ക്​ പോരിനിറങ്ങുന്ന സൂപ്പർഹീറോയുടെ പരിവേഷമുണ്ടയാൾക്ക്​. വേഗവും കൃത്യതയും കൗശലവും കൈമുതലാക്കി​ ആൾക്കൂട്ടത്തിനിടയിലേക്ക്​ ആത്മവിശ്വാസത്തോടെ അയാൾ ആക്രമണത്തിനിറങ്ങുകയാണ്​. അതിശയകരമായ ശരീരചലനങ്ങളാൽ, തടയാനെത്തുന്നവരുടെ പത്​മവ്യൂഹം ഭേദിച്ച്​ ഒരു മാന്ത്രികനെപ്പോലെ മറുതലക്കൽ പ്രത്യക്ഷപ്പെടു​േമ്പാൾ ഒട്ടിപ്പിടിച്ചെന്നപോലെ അപ്പോഴും പന്ത്​ ആ പാദങ്ങളിലുണ്ടാകും.

തുടർന്ന്​, ലക്ഷ്യത്തിലേക്ക്​ അളന്നുകുറിച്ചുള്ള പ്രഹരം. വർഷങ്ങൾക്കുമുമ്പ്​ തുടങ്ങിയ ആ ജാലവിദ്യ ലാലിഗയിലെ മൈതാനത്ത്​ പോയ വാരവും​ ലോകം കൺകുളിർക്കെ കണ്ടു. ആറാമതും ലോക ഫുട്​ബാളി​െൻറ മിന്നുംതാരമായി അയാൾ അഭിഷിക്തനായ അയാൾ എല്ലാവരെക്കാളും കേമനാണ്​ താനെന്ന്​ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ത്രസിപ്പിച്ചുകൊണ്ട്​ കളിമൈതാനങ്ങളിൽ ലയണൽ ആന്ദ്രേസ്​ മെസ്സിയെന്ന ഫുട്​ബാളറുടെ രാജവാഴ്​ച തുടരുകയാണ്​. ഗോളുകളിൽനിന്ന്​ ഗോളുകളിലേക്കും പുരസ്​കാരങ്ങളിൽനിന്ന്​ പുരസ്​കാരങ്ങളിലേക്കും നീങ്ങുന്ന ആ ജൈത്രയാത്രയുടെ കളമൊരുക്കങ്ങളിലേക്ക്​...

റൊസാരിയോയിലെ താ​രപ്പിറവി

1987 ജൂൺ 27ന്​ ​അർജൻറീനയിലെ റൊസാരിയോയിലായിരുന്നു ആ താ​രപ്പിറവി. സ്​റ്റീൽ പ്ലാൻറിൽ ജോലിക്കാരനായ ജോർജ്​ മെസ്സിയുടെയും കാന്ത നിർമാണ ഫാക്​ടറിയിലെ തൊഴിലാളിയായ സെലിയ കുചീറ്റിനിയുടെയും നാലു മക്കളിൽ മൂന്നാമനായാണ്​ ലയണൽ മെസ്സി ജനിച്ചത്​. മൂത്ത സഹോദരന്മാരായ മത്യാസ്​, റോഡ്രിഗോ, ഇളയ സഹോദരി മരിയ സോൾ എന്നിവർക്കൊപ്പം റൊസാരിയോയിൽ അവൻ പിച്ചവെച്ചുതുടങ്ങി. ഒരു വയസ്സായപ്പോൾ തന്നെ ഫുട്​ബാളിനോട്​ വല്ലാത്ത കമ്പം കാട്ടിത്തുടങ്ങിയിരുന്നു ആ കുരുന്ന്​. ജ്യേഷ്​ഠന്മാർക്കും ബന്ധുക്കളായ മാക്​സിമിലിയാനോ, ഇമ്മാനുവൽ ബിയാൻകൂച്ചി എന്നിവർക്കുമൊപ്പമായിരുന്നു കുട്ടിക്കാലത്തെ പന്തുകളി.

മു​ത്തശ്ശി കണ്ടെടുത്ത മുത്ത്​

മെസ്സിക്ക്​ നാലു വയസ്സുള്ളപ്പോൾ മുത്തശ്ശി സെലിയയാണ്​ അവനിൽ വളർന്നുവരുന്ന ഫുട്​ബാൾ താരത്തെ കാര്യമായി നിരീക്ഷിച്ചത്​. കുഞ്ഞു ലിയോ ആരാലും അറിയപ്പെടുന്ന ഫുട്​ബാൾ താരമായി മാറണമെന്ന്​ അക്കാലത്ത്​ തീവ്രമായി ആഗ്രഹിച്ചിരുന്നതും അവർ മാത്രമായിരുന്നു. റൊസാരിയോയിലെ ഗ്രാൻഡോലി ഫുട്​ബാൾ ക്ലബിലേക്ക്​ ആ നാലു വയസ്സുകാര​െൻറ കൈപിടിച്ച്​ അവരെത്തിയത്​ അവനെ കളിക്കാരനാക്കാനുറച്ചുതന്നെ. ലിയോയുടെ പിതാവ്​ ജോർജ്​ മെസ്സിയായിരുന്നു അവിടെ പരിശീലകൻ.

കട്ടക്ക്​ കൂടെനിന്നുവെന്നതു മാത്രമായിരുന്നില്ല മുത്തശ്ശിയുടെ മിടുക്ക്​. മാതാപിതാക്കളോട്​ മെസ്സിക്ക്​ ആദ്യമായി ബൂട്ടുവാങ്ങി നൽകാൻ പ്രേരിപ്പിച്ചതും അവരാണ്​. പിന്നീട്​ ഗ്രാൻഡോലിയിൽ ത​െൻറ ചെറുമകനെ മാച്ച്​ ടീമിൽ ഉൾപ്പെടുത്തണമെന്ന്​ ജോർജിനെ നിർബന്ധിച്ചുകൊണ്ടിരുന്നതും സെലിയയായിരുന്നു. പന്തിനെ അത്രമേൽ ആകർഷകമായി അതിദ്രുതം മെരുക്കിയെടുത്ത കുഞ്ഞുമക​െൻറ പദചലനങ്ങളോ​േരാന്നും സെലിയയുടെ വലിയ പ്രതീക്ഷകളിലേക്കുള്ള അളന്നുകുറിച്ച പാസുകളായിരുന്നു.

ശാരീരികമായി തന്നെക്കാൾ മിടുക്കുള്ള സഹതാരങ്ങളെ പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലും കവച്ചുവെട്ടി ലിയോ കുതിച്ചുകയറുന്നത്​ അവരെ ഹരം കൊള്ളിച്ചു. ലോക ഫുട്​ബാളിനെ ആവേശത്തിലാഴ​്​ത്തിയ മഹാപ്രതിഭയുടെ വളർച്ചക്കുവേണ്ടി പ്രാർഥനാനിർഭരമായി കാത്തിരുന്ന ആ ജീവിതം പക്ഷേ, സ്വപ്​നങ്ങൾ പൂത്തുതളിർക്കുന്നതിനുമു​​േമ്പ അവസാനിച്ചു. മെസ്സിക്ക്​ 10 വയസ്സുള്ളപ്പോഴായിരുന്നു മുത്തശ്ശിയുടെ മരണം. പിന്നീട്​ കരിയറിലെ ഒാരോ ഗോളും മെസ്സി ആകാശത്തേക്ക്​ ​ൈകയുയർത്തി ആഘോഷിക്കുന്നതിനു കാരണം, കളിയുടെ വഴിയിലേക്ക്​ കൈപിടിച്ചുനടത്തിച്ച അവരോടുള്ള ആദരവായിരുന്നു.


വളരാൻ ബാഴ്​സ വിളിക്കുന്നു

മുത്തശ്ശിയുടെ മരണത്തിനു പിന്നാലെയാണ്​ കുഞ്ഞുമെസ്സിയുടെ വളർച്ചക്കുറവ്​ രക്ഷിതാക്കൾക്ക്​ ബോധ്യമാവുന്നത്​. സമപ്രായക്കാരുമായി താരതമ്യപ്പെടുത്തു​േമ്പാൾ ലിയോ ഏറെ ചെറുതായിരുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ അവനെ ഡോക്​ടറുടെ അടുത്തെത്തിച്ചു. വളർച്ചയെ സഹായിക്കുന്ന ഹോർമോണി​െൻറ കുറവാണ്​ മെസ്സിയുടെ പ്രശ്​നമെന്നായിരുന്നു ഡോക്​ടറുടെ വെളിപ്പെടുത്തൽ. പ്രതിമാസം 1500 ഡോളർ ചെലവുവരുന്ന പ്രത്യേക ചികിത്സ നൽകിയാൽ മാത്രമേ വളർച്ച ത്വരിതപ്പെടുത്താനാവൂ എന്നായിരുന്നു ഡോക്​ടറുടെ നിർദേശം.

ഇത്രയും തുക ചെലവിടാൻ കഴിയാത്ത അവസ്​ഥയിലായിരുന്നു ജോർജ്​ മെസ്സി. അന്ന്​ ലിയോ നെവൽസ്​ ഓൾഡ്​ ബോയ്​സിലാണ്​ കളിച്ചുകൊണ്ടിരുന്നത്​. ജോർജ്​ അവരുടെ സഹായം തേടി. എന്നാൽ, ചെറിയ സഹായമെ​െന്തങ്കിലും ​വേണമെങ്കിൽ ചെയ്യാമെന്നായിരുന്നു ക്ലബ്​ അധികൃതരുടെ മറുപടി. മക​െൻറ ചികിത്സക്കായി ജോർജ്​ മറ്റു മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ബ്യൂണസ്​ അയേഴ്​സിലെ അതിപ്രശസ്​തമായ റിവർ ​േപ്ലറ്റ്​ ടീമിലേക്ക്​ മെസ്സി തെര​ഞ്ഞെടുക്കപ്പെട്ടപ്പോൾ രക്ഷിതാക്കൾക്ക്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ വിശ്വാസവും പുലർന്നില്ല. ചികിത്സക്ക്​ പണം മുടക്കാനാവില്ലെന്നായിരുന്നു റിവർ ​േപ്ലറ്റി​െൻറ നിലപാട്​.

അതിനിടെ, ആ വാർത്ത സ്​പെയിനിലെ ബാഴ്​സലോണ ക്ലബി​െൻറ ടെക്​നിക്കൽ ഡയറക്​ടർ ചാർലി റെക്​സാച്ചി​െൻറ ചെവിയിലുമെത്തിയിരുന്നു. ഇതിഹാസതാരം ഡീഗോ മറഡോണയുടെ കേളീ​ൈശലിയോട്​ സാമ്യമുള്ള 13 കാരൻ പയ്യൻ അർജൻറീനയിലുണ്ടെന്ന വാർത്തക്കുപിന്നാലെ ചാർലി അവനെക്കുറിച്ച്​ അ​​േന്വഷിച്ചു. ലി​യോയുടെ കളിമികവിനെക്കുറിച്ച്​ ആധികാരിക വിവരങ്ങൾ ലഭിച്ചതോടെ താരത്തി​െൻറ കുടുംബത്തിനുമുമ്പാകെ അദ്ദേഹം, ആ വാഗ്​ദാനം മു​േന്നാട്ടുവെച്ചു. 'ബാഴ്​സലോണയിൽ നടക്കുന്ന ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മെസ്സിയുടെ ചികിത്സച്ചെലവ്​ ക്ലബ്​ പൂർണമായി വഹിക്കും. സ്​പെയിനിൽ താമസസൗകര്യവുമൊരുക്കും.'​

നാപ്​കിൻ പേപ്പറിൽ ഒപ്പിട്ട കരാർ..!

ചരിത്രനിയോഗത്തി​െൻറ ആദ്യപടിയായി, അത്​ലാൻറിക്​ സമുദ്രത്തിന്​ മുകളിലൂടെ ലിയോ പിതാവിനൊപ്പം പറന്നു. നൂകാമ്പിലെ കേളികേട്ട തട്ടകത്തിൽ അവൻ ത​െൻറ കളിമിടുക്ക്​ ചാർലിക്കും കൂട്ടർക്കും മുന്നിൽ പുറത്തെടുക്കാൻ കുപ്പായമിട്ടിറങ്ങി. പന്തു​മായി മൈതാനത്തിറങ്ങിയ ലിയോയുടെ പദചലനങ്ങൾ ചാർലിയെ അങ്ങേയറ്റം വിസ്​മയിപ്പിക്കുന്നതായിരുന്നു. 'എങ്ങനെയാണീ കുട്ടി പന്തിനെ ഇത്ര അനായാസമായി കൈകാര്യം ചെയ്യുന്നത്​?' അതിശയം കൂറിയ ചാർലി മെസ്സിയുമായി അവിടെവെച്ചുത​െന്ന കരാറിൽ ഒപ്പിട്ടത്​ ഒരു നാപ്​കിൻ പേപ്പറിലായിരുന്നു!

ബാഴ്​സലോണയുടെ ലാ മാസിയ അക്കാദമിയിൽ അവൻ കളിച്ചുവളരാൻ തുടങ്ങി. ആ​രോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു തുടക്കത്തിൽ. വീടുവിട്ടുനിൽക്കുന്നതി​െൻറ വിഷമതകളും സ്​പെയിനിൽ അവനെ അലട്ടി. എങ്കിലും കളത്തിൽ പന്തുമായി ഇറങ്ങിയാൽ അതെല്ലാം മറക്കും. നൈസർഗിക പ്രതിഭാശേഷിയുള്ള, ഡ്രിബ്ലിങ്ങിൽ അതിമിടുക്കനായ താരമായി ബാഴ്​സലോണയിൽ അവൻ ക്ഷണത്തിൽ പേരെടുത്തു. പകൽസമയത്ത്​ പരിശീലനത്തിൽ മുഴുകുന്ന ലിയോ, കളത്തിൽ അതിശയം വിരിയിക്കുന്ന അതേപാദങ്ങളിൽ രാത്രികാലങ്ങളിൽ ഹോർമോൺ ചികിത്സക്കുള്ള ഇഞ്ചക്​ഷനുകൾ സ്വീകരിക്കുകയായിരുന്നു പതിവ്​. വർഷങ്ങൾ ഈ പതിവ്​ തുടർന്നു.


​മാനംമു​ട്ടെ വളർന്ന്​

ക്ലബി​െൻറ വിവിധ യൂത്ത്​ ടീമുകളിലായി അവൻ കളിച്ച്​ മുന്നേറുകയായിരുന്നു. ചികിത്സയുടെ ഫലമായി ശാരീരികമായും പതിയെ വളർന്നു. 2003ൽ 16ാം വയസ്സി​ലെത്തിയ ശേഷം അവ​െൻറ വളർച്ച സ്വാഭാവികമായിട്ടായിരുന്നു. ബാഴ്​സ​യിലെത്തു​േമ്പാൾ നാലടി ഏഴിഞ്ചു മാത്രമുണ്ടായിരുന്ന ആ ബാലൻ കാറ്റലോണിയക്കാരുടെ കരുതലിൽ അഞ്ചടി ഏഴിഞ്ചിലേക്ക്​ വളർന്നു. 2003ൽതന്നെ ബാഴ്​സലോണയുടെ ഫസ്​റ്റ്​ ടീമിൽ അരങ്ങേറ്റമായി. ഹോസെ മൗറീന്യോ പരിശീലിപ്പിച്ചിരുന്ന എഫ്​.സി പോർ​ട്ടോക്കെതിരെ സൗഹൃദമത്സരത്തിലായിരുന്നു ആദ്യം കളത്തിലെത്തിയത്​. പ്രശംസനീയമായ പ്രകടനത്തോടെ ലിയോ വരവറിയിക്കുകയായിരുന്നു. കളിയെഴുത്തുകാർ അവ​െൻറ കരുനീക്കങ്ങളെ വാഴ്​ത്തിപ്പാടി. ബാഴ്​സയുടെ അന്നത്തെ മിന്നുംതാരം റൊണാൾഡീന്യോ മെസ്സിയെക്കുറിച്ച്​ വാതോരാതെ സംസാരിച്ചു.

ഓരോ വർഷം പിന്നിടു​േമ്പാഴും ബാഴ്​സലോണയിൽ മെസ്സി മാനംമു​ട്ടെ വളർന്നുകൊണ്ടിരുന്നു. ലോകം അവ​െൻറ കഴിവുകൾ കണ്ടും കേട്ടും സാക്ഷ്യപ്പെടുത്തി. 2008-09 വർഷത്തിൽ ബാഴ്​സക്ക്​ മൂന്നു കിരീടങ്ങളടക്കം നേടി​െക്കാടുത്ത്​ ആ ജൈത്രയാത്രക്ക്​ ആക്കം കൂടി. 22ാമത്തെ വയസ്സിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ, ബാലൺ ഡി ഓർ പുരസ്​കാരങ്ങൾ. കളിയുടെ സമവാക്യങ്ങളെ കീഴ്​മേൽ മറിച്ച വ്യക്​തിപ്രഭാവവുമായി ഫുട്​ബാളി​െൻറ അൾത്താരയിൽ വിശുദ്ധനായി വാഴ്​ത്തപ്പെട്ട ആ യുവാവ്,​ കളിയുടെ ചതുരക്കളത്തിൽ പിന്നീട്​ വരച്ചുകാട്ടിയ​തൊക്കെ ചരിത്രം.

കിരീടങ്ങളിൽനിന്ന്​ കിരീടങ്ങളിലേക്ക്​ ബാഴ്​സലോണയെയും അവിശ്വസനീയ ഗോളുകളുടെ ആനന്ദക്കാഴ്​ചകളിലേക്ക്​ ലോകത്തെയും കൈപിടിച്ചുനടത്തിയ കരിയറി​െൻറ സായാഹ്​നവേളയിൽ ​ലോകത്തെ മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്​കാരം ആറാം തവണയും കൈകളിലേറ്റുവാങ്ങി ലിയോ വീണ്ടും അതിശയിപ്പിക്കുകയാണ്​. നിറംകെടുന്ന സമയത്ത്​ നിറഞ്ഞുകത്തിക്കൊണ്ട്​...


അ​േൻറാണെല്ലയുടെ കൂട്ട്​

കുട്ടിക്കാലം മുതൽ കൂട്ടുകാരിയായിരുന്ന ​അ​േൻറാണെല്ല റൊക്യൂസോയാണ്​ മെസ്സിയുടെ ജീവിത പങ്കാളി. അഞ്ചു വയസ്സുള്ളപ്പോൾതന്നെ ഇരുവർക്കും പരസ്​പരം അറിയാമായിരുന്നു. എന്നാൽ, എട്ടു വർഷത്തിനുശേഷമാണ്​ കൂടിക്കാണുന്നത്​. പിന്നീട്​ പ്രണയം വളർന്നു. മെസ്സി സ്​പെയിനിൽ കരിയർ കെട്ടിപ്പടുക്കവേ 2008ൽ അ​േൻറാണെല്ലയും ബാഴ്​സലോണയിലെത്തി കാമുകനൊപ്പം താമസമാക്കി. ഒമ്പതു വർഷം കഴിഞ്ഞ്​ ഔദ്യോഗികമായി വിവാഹം കഴിക്കു​േമ്പാൾ രണ്ട്​ ആൺകുട്ടികളുണ്ടായിരുന്നു ആ ദമ്പതികൾക്ക്​. തിയാഗോയും മാറ്റിയോയും. 2018ൽ മൂന്നാമത്തെ പുത്രനായി സിറോയും പിറന്നു.

ഒപ്പമുണ്ട്​, കുടുംബം

മെസ്സി സൂപ്പർതാരമായി പേരെടുത്തതോടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയാണ്​ മാതാപിതാക്കളും സഹോദരങ്ങളു​ം. വർഷങ്ങളായി ലിയോയുടെ ഏജ​െൻറന്ന മേൽവിലാസം കൂടിയുണ്ട്​​ പിതാവ്​ ജോർജിന്​. മെസ്സിയുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷ​െൻറ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ്​ മാതാവ്​ കുചീറ്റിനി. സഹോദരൻ റോഡ്രിഗോയാണ്​ മെസ്സിയുടെ ദൈനംദിന ഷെഡ്യൂളും പബ്ലിസിറ്റിയും കൈകാര്യം ചെയ്യുന്നത്​. മറ്റൊരു സഹോദരൻ മാറ്റിയാസിനാണ്​​ ലയണൽ മെസ്സി ഫൗണ്ടേഷ​െൻറ ചുമതല.

'അവ​െൻറ കാലുകൾ വിരലുകൾ പോലെയായിരുന്നു'

തുടക്കത്തിൽ ആ​േരാടും അധികം സംസാരിക്കാതിരുന്ന മെസ്സി ബധിരനാണെന്നുവരെ തങ്ങൾ തെറ്റിധരിച്ചിരുന്നതായി അക്കാദമിയിൽ ഒപ്പമുണ്ടായിരുന്ന സെൻറർ ബാക്ക്​ ജെറാർഡ്​ പിക്വെ പറയുന്നു. ഡ്രസിങ്​ റൂമിലായാലും പുറത്തായാലും അവൻ ഒറ്റക്കിരിക്കുകയാവും. ആദ്യ ഒരുമാസം ഞങ്ങളോടൊന്നും ഒന്നും മിണ്ടിയില്ല. സ്വിറ്റ്​സർലൻഡിൽ ഒരു ടൂർണ​മെൻറിനു പോയപ്പോഴാണ്​ അവൻ ഞങ്ങളോട്​ കൂട്ടുകൂടാനും സംസാരിക്കാനുമൊക്കെ തുടങ്ങിയത്​. അന്നുവരെ കണ്ട ലിയോയല്ല അതെന്ന്​ തോന്നി. ബാഴ്​സയിലെത്തുന്ന സമയത്ത്​ ഉയരം കുറഞ്ഞ്​ മെലിഞ്ഞ രൂപമായിരുന്നു ലിയോയുടേത്​. അവ​െൻറ കാലുകൾ വിരലുകൾപോലെയായിരുന്നു തോന്നിച്ചത്​. ''അവനെ കടുത്ത രീതിയിൽ ടാക്ൾ ചെയ്യരുത്​. എല്ലൊടിഞ്ഞുപോകും'' -കോച്ച്​ ഞങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaLionel MessiFC BarcelonaArgentina Football ​Team
Next Story