മോസ്കോ: അർജൻറീനയെ കരകയറ്റാനാവാതെ വിയർത്തുകൊണ്ടിരിക്കുന്ന ലയണൽ മെസ്സി ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും റഷ്യയിലെ കേക്ക് നിർമാണക്കാർക്ക് സൂപ്പർതാരം എന്നും ഹീേറായാണ്.
കോലാഹലങ്ങൾക്കിടയിൽ 31ാം ജന്മദിനം ആഘോഷങ്ങളില്ലാതെ കടന്നുപോകുേമ്പാൾ, താരത്തിന് കൂറ്റൻ കേക്ക് സമർപ്പിച്ചിരിക്കുകയാണ് മോസ്കോയിലെ അൽടുഫീവോ കേക്കു നിർമാണ ഹോട്ടലിലെ ജീവനക്കാർ. 60 കിലോഗ്രാം ചോക്ലറ്റിലാണ് കൂറ്റൻ കേക്ക് നിർമിച്ചത്. മോസ്കോയുടെ അടുത്ത പ്രാന്തനഗരമായ ബ്രോണിസ്റ്റയിൽ പ്രദർശിച്ച കേക്ക്, മെസ്സിക്ക് കൈമാറുമെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.