​െഎ.പി.എല്ലിനൊപ്പം ധോണിയും തിരിച്ചുവരുന്നു; ആഘോഷമാക്കി ആരാധകർ

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ​െഎ.പി.എൽ ട്വൻറി20 ക്രിക്കറ്റ്​ മാമാങ്കം ഇൗ വർഷം നടക്കുമെന്ന്​ ചെയർമാൻ ബ്രിജേഷ്​ പ​േട്ടൽ അറിയിച്ചതിന്​ പിന്നാലെ ഏറ്റവും ആവേശം കൊള്ളുന്നത്​ മഹേന്ദ്ര സിങ്​ ധോണി ആരാധകരാണ്​. മാച്ച്​ 29ന്​ അരങ്ങേറേണ്ടിയിരുന്ന ​െഎ.പി.എൽ ഇൗ വർഷം നടക്കില്ല എന്ന നിലയിലേക്ക്​ കാര്യങ്ങൾ പോയതോടെ അവർ നിരാശയിലായിരുന്നു. 

കഴിഞ്ഞ ലോകകപ്പിന്​ ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ധോണിയുടെ ഹെലിക്കോപ്റ്റർ ഷോട്ടുകളും അസാമാന്യ വിക്കറ്റ്​ കീപ്പിങ്ങും തെല്ലൊന്നുമല്ല അവർ മിസ്​ ചെയ്​തത്​. ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ്​ ​െഎ.പി.എല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നിരിക്കെ പ്രതീക്ഷകൾ അസ്​തമിച്ചിടത്തുനിന്നാണ്​ പുതിയ പ്രഖ്യാപനം ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്​.

ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്​സി​​െൻറ നായകനായി ധോണി വീണ്ടും വരുന്നുവെന്ന സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുകയാണിപ്പോൾ ആരാധകർ. മുൻ ഇന്ത്യൻ താരവും ടീം സെലക്​ടറുമായ കിഡംബി ശ്രീകാന്തും ധോണിയുടെ തിരിച്ചുവരവി​​െൻറ സന്തോഷം പങ്കുവെച്ചു.

സെപ്​തംബർ 19ന്​ യു.എ.ഇയിലായിരിക്കും ​െഎ.പി.എൽ ആരംഭിക്കുക. ഗ്ലാമർ പോരാട്ടത്തി​​​​െൻറ കൊട്ടിക്കലാശം നവംബർ എട്ടിന്​ നടക്കും. അടുത്ത ആഴ്​ച കൂടുന്ന ​െഎ.പി.എൽ ഗവേർണിങ്​ മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും. ആസ്​ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ്​ ​ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത്​ ​െഎ.പി.എൽ നടത്താനാവുമെന്ന്​ നേരത്തെ ബി.സി.സി​.​െഎ സൂചന നൽകിയിരുന്നു. ലോകകപ്പ്​ മാറ്റിവെക്കാൻ ​െഎ.സി.സി  തീരുമാനിച്ചതോടെയാണ്​ ​​െഎ.പി.എൽ, യു.എ.ഇയിൽ നടത്താൻ തീരുമാനമാവുന്നത്​.
 

Tags:    
News Summary - MS Dhoni Comeback Confirmed as Brijesh Patel Announces IPL 2020 Dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.