ഇന്ത്യൻ ക്രിക്കറ്റ് ടീം തോൽവിയുടെ വക്കിലെത്തുേമ്പാഴും പലപ്പോഴും തെൻറ നിശ്ചയദാർഢ്യം കൊണ്ട് വിജയതീരമണിയിച്ചുള്ള നായകനാണ് മേഹന്ദ്ര സിങ് ധോണി. മറ്റുള്ളവർ ഒന്നാകെ തളർന്നുപോയ നിമിഷങ്ങളിൽ പോലും ടീമിനെ സ്വന്തം ചുമലിലേറ്റി വിജയത്തിലേക്ക് നയിക്കുന്ന യഥാർഥ ക്യാപ്റ്റൻ. പക്ഷെ, ഇത്തവണ ധോണിയുടെ കൈകൾ രക്ഷയായത് വീട്ടുമുറ്റത്ത് തളർന്നുവീണ പക്ഷിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നാണ്.
അബോധാവസ്ഥയിൽ തളർന്നുവിണുകിടക്കുന്ന പക്ഷിയെ മകൾ സിവയാണ് ആദ്യം കാണുന്നത്. ഉടൻ തന്നെ അവൾ അച്ഛനെയും അമ്മയെയും വിളിച്ചു. ധോണി പക്ഷിയെ കൈയിലെടുത്ത് വെള്ളം നൽകി. കുറച്ചുനിമിഷങ്ങൾ കഴിഞ്ഞപ്പോൾ അത് കണ്ണുതുറന്നു. പിന്നീട് പക്ഷിയെ ഇലകൾ നിറച്ച കൊട്ടയിൽ കിടത്തി. കുറച്ചുസമയങ്ങൾക്കുശേഷം അത് പറന്നുപോവുകയും ചെയ്തു. ചെമ്പുകൊട്ടി എന്ന പക്ഷിയായിരുന്നവത്. ധോണിയുടെ മകൾ സിവ തന്നെയാണ് അച്്ഛൻ പക്ഷിയെ രക്ഷിച്ച കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
‘‘എെൻറ പുൽത്തകിടിയിൽ ഇന്ന് വൈകുന്നേരം ഒരു പക്ഷി അബോധാവസ്ഥയിൽ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ പപ്പയെയും മമ്മയെയും അലറിവിളിച്ചു. പപ്പ പക്ഷിയെ കൈയിലെടുത്ത് വെള്ളം നൽകി. കുറച്ചുസമയത്തിനുശേഷം അത് കണ്ണുതുറന്നു. അതോടെ ഞങ്ങൾ സന്തുഷ്ടരായി.
പിന്നെ ഒരു കൊട്ടയിൽ ചില ഇലകളുടെ മുകളിൽ അതിനെ കിടത്തി. അത് കടുംചുവപ്പ് നിറമുള്ള ചെമ്പുകൊട്ടിയാണെന്ന് മമ്മ എന്നോട് പറഞ്ഞു.
എത്ര സുന്ദരിയായ, മനോഹരമായ ഒരു ചെറിയ പക്ഷി. പക്ഷെ, പെട്ടെന്ന് അത് ഞങ്ങളിൽനിന്ന് പറന്നകന്നു. അത് അവിടത്തെന്ന തുടരണമെന്ന് ഞാൻ ആഗ്രഹിച്ചു. അവൾ അമ്മയുടെ അടുത്തേക്ക് പോകട്ടേ എന്ന് മമ്മയാണ് പറഞ്ഞത്. അവളെ വീണ്ടും കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്!’’ -സിവ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.