റാഞ്ചി: ബോളിവുഡ് നടൻറ സുശാന്ത് സിങ്ങിെൻറ മരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബോളിവുഡ്. ഞായറാഴ്ച ഉച്ചയോടെ സുശാന്തിനെ തെൻറ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ലെങ്കിലും താരത്തിേൻറത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായിരിക്കുന്നത്. സുശാന്തിെൻറ മരണം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ സ്തബ്ധനാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിെൻറ മാനേജർ കൂടിയായ അരുൺ പാണ്ഡെ. ധോണിയെ വെള്ളിത്തിരയിൽ പകർന്നാടിയ താരമായിരുന്നു സുശാന്ത്.
സുശാന്തിെൻറ വിയോഗം ധോണിയെ സ്തബ്ധനാക്കി. പ്രതികരിക്കാന്‍ അദ്ദേഹത്തിനു വാക്കുകള്‍ കിട്ടിയില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. 34 വയസുമാത്രമാണ് അവെൻറ പ്രായം. വലിയ ഒരു കരിയർ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. -അരുൺ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ നിര്‍മിച്ചത് അരുണ്‍ പാണ്ഡെയായിരുന്നു.
സുശാന്തിെൻറ വിയോഗം നീരജ് പാണ്ഡെയായിരുന്നു ധോണിയെ വിളിച്ച് അറിയിച്ചത്. ‘ സുശാന്തിെൻറ മരണ വിവരം ഞെട്ടലോടെയാണ് ധോണി കേട്ടത്. അദ്ദേഹം കുറച്ചു നേരത്തേക്ക് സ്തബ്ധനായി നിൽക്കുകയായിരുന്നു. നീരജ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കാനുള്ള ഒരു സാഹചര്യത്തിൽ അല്ല ഞാനിപ്പോൾ ഉള്ളത്. ഏറ്റവും അടുപ്പമുള്ള ഒരാൾ നഷ്ടമായി എന്ന് മാത്രമാണ് എനിക്കിപ്പോൾ പറയാനാവുക. ധോണിയെ കൂടാതെ ഞാൻ അദ്ദേഹത്തിെൻറ സുഹൃത്തുക്കളായ മിഹിർ ദിവാകർ, അരുൺ പാണ്ഡെ എന്നിവരെയും ഞാൻ വിളിച്ചിരുന്നു. മരണ വാർത്ത കേട്ട് അവരും നടുങ്ങി. -നീരജ് പാണ്ഡെ കൂട്ടിച്ചേർത്തു.
ധോണിയെ അതുപോലെ അഭിനയിച്ചു ഫലിപ്പിക്കാൻ ഒമ്പതു മാസത്തോളമായിരുന്നു സുശാന്ത് പരിശീലനം നടത്തിയത്. മഹിക്കൊപ്പം അദ്ദേഹം 15 ദിവസത്തോളം ചെലവഴിക്കുകയും ചെയ്തു. മുന്‍ ക്രിക്കറ്റര്‍ കിരണ്‍ മോറെയക്ക്ക്കു കീഴിലാണ് സുശാന്ത് പരിശീലനം നടത്തിയത്. ധോണിയുടെ ഹെലിക്കോപ്റ്റർ ഷോട്ട് പരിശീലിക്കുന്നതിനിടെ താരത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. പരിശീലനത്തിനിടെ ഒരിക്കൽ നട്ടെല്ലിനു ചെറിയ പൊട്ടലുണ്ടാവുകയും ചെയ്തു. എന്നാൽ, ഒരാഴ്ച കൊണ്ട് രോഗം സുഖമായി താരം പരിശീലനം തുടർന്നു. ചിത്രത്തിന് വേണ്ടിയുള്ള സുശാന്തിെൻറ ആത്മസമര്‍പ്പണം ധോണിയെയും ആകര്‍ഷിച്ചിരുന്നതായി അരുണ്‍ പറഞ്ഞു.
എം.എസ് ധോണി എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ സുശാന്ത് ധോണിയുടെ ആരാധകനായിരുന്നു. ധോണി അദ്ദേഹത്തിന് ഒരു പ്രചോദനമായിരുന്നു. കാരണം ധോണിയെ പോലെ വളരെ ചെറിയ ഗ്രാമത്തിൽ നിന്നും ബോളിവുഡിലെത്തിയ താരമാണ് സുശാന്ത്. ധോണിയെ സിനിമയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ അത്ര എളുപ്പമല്ല. എന്നാല്‍ സുഷാന്ത് വളരെ എളുപ്പം ഇതു സാധിച്ചെടുത്തു. ഈ റോള്‍ ചെയ്യാന്‍ അനുയോജ്യനായ വ്യക്തി സുശാന്താണെന്നു തനിക്കും ധോണിക്കുമെല്ലാം അറിയാമായിരുന്നു. -അരുൺ പാണ്ഡെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.