ന്യൂഡൽഹി: ഇൗ മാസം ഏഴിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളായ മഹേന്ദ്ര സിങ് ധോണിക്ക് 39 വയസ് തികഞ്ഞു. പൊതുവേ ധോണിയുടെ വിമർശകനായി അറിയപ്പെടുന്ന മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അദ്ദേഹത്തെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. കളിക്കാനുള്ള ശാരീരിക ക്ഷമതയുണ്ടെന്നും ഇന്ത്യൻ ടീമിന് വിജയങ്ങൾ സമ്മാനിക്കാൻ സാധിക്കുമെന്നും ധോണിക്ക് തോന്നുന്നിടത്തോളം കാലം താരത്തിന് ടീമിൽ തുടരാമെന്ന് ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിൽ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്ന ഗംഭീർ.
‘ധോണി പന്ത് നന്നായി അടിച്ചുപറത്തുന്നുണ്ടെങ്കിൽ, വളരെ മികച്ച ഫോമിലാണെങ്കിൽ, അദ്ദേഹം കളി ആസ്വദിക്കുന്നുണ്ടെങ്കിൽ അതോടൊപ്പം ആറാമനും ഏഴാമനുമായി ഇറങ്ങി രാജ്യത്തിന് വേണ്ടി കളി ജയിപ്പിക്കാൻ കഴിയുമെന്ന് ധോണിക്ക് ഇപ്പോഴും തോന്നുന്നുണ്ടെങ്കിൽ, അദ്ദേഹം മൈതാനത്തേക്ക് തിരിച്ചുവരണമെന്ന് ഗംഭീർ പറഞ്ഞു.
അദ്ദേഹം മികച്ച ഫോമിലും കായിക ക്ഷമതയിലുമാണെങ്കിൽ കളി തുടരണം. അത്തരം സാഹചര്യത്തിൽ ആർക്കും ഒരാളെ വിരമിക്കാനായി നിർബന്ധിക്കാൻ സാധിക്കില്ല. ധോണിയെപോലുള്ള താരങ്ങളിൽ വിദഗ്ധൻമാർക്ക് പ്രായം ചൂണ്ടിക്കാട്ടി സമ്മർദ്ദം ചെലുത്താൻ സാധിച്ചേക്കാം. എന്നാൽ അതെല്ലാം വ്യക്തിപരമായ തീരുമാനമാണ്. അദ്ദേഹം കളി തുടങ്ങിയതും ആരോടും ചോദിക്കാതെ സ്വന്തം തീരുമാനപ്രകാരമാണ്. -ഗംഭീർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോകകപ്പ് സെമി ഫൈനനലിൽ ന്യൂസീലൻഡിനോടേറ്റ പരാജയത്തിന് ശേഷം ധോണി ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടില്ല. 2007 മുതൽ 2016 വരെ പരിമിത ഒാവർ ഫോർമാറ്റുകളിലും 2008 മുതൽ 2014 വരെ ടെസ്റ്റ് ഫോർമാറ്റിലും അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ െഎ.സി.സി ട്രോഫികളും നേടിയ ഇന്ത്യയിലെ ഏക ക്യാപ്റ്റൻ എന്ന റെക്കോർഡും ധോണിക്ക് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.