ധോനിയുടെ പിറന്നാൾ ആഘോഷിച്ച്​ ഇന്ത്യൻ താരങ്ങൾ; അതിഥികളായി കോഹ്​ലിയും അനുഷ്​കയും


ന്യൂഡൽഹി:  ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോനിയുടെ പിറന്നാളാഘോഷം പൊടിപൊടിക്കുകയായിരുന്നു ഇന്നലെ ദില്ലിയിലെ കാർഡിഫിൽ. ധോനി കേക്ക്​ മുറിക്കുന്നതിനിടയിലെ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളുടെ തമാശയും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ ധോനിയുടെ പിറന്നാളാഘോഷത്തിനെത്തിയ സ്റ്റാർ ബാറ്റ്​സ്​മാൻ വിരാട്​ കോഹ്​ലിയുടെയും ഭാര്യയും ബോളിവുഡ്​ നായിക കൂടിയായ അനുഷ്​ക ശർമയുടെയും ചിത്രങ്ങളാണ് ഇപ്പോൾ​ സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നത്​.

ധോനി കേക്ക്​ മുറിച്ച്​ മറ്റൊരാൾക്ക്​ നൽകുന്നതിനിടെ അനുഷ്​കയുടെ മുഖഭാവം ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തു. കേക്ക്​ കഴിക്കുന്നതിൽ നിന്നും കോഹ്​ലി വിലക്കിയതിന്​ അനുഷ്​ക പിണങ്ങിയിരിപ്പാണെന്നാണ്​ ചിലർ പറഞ്ഞുപരത്തുന്നത്​.

ഇന്ത്യയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ റൈനയുടെ പുറത്തുകയറിയിരിക്കുന്ന ധോനിയുടെയും മകളുടെയും ചിത്രം റൈന തന്നെയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. 

സ്റ്റംപിങ്ങിൽ നിന്നും അതിവിദഗ്​ധമായി രക്ഷപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ്​കീപ്പറായ ധോനിയുടെ ചിത്രം പങ്കുവെച്ചാണ്​ വിരേന്ദർ സെവാഗി​​െൻറ പിറന്നാൾ ആശംസ. 
Tags:    
News Summary - MS Dhonis Birthday-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.