ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാ കായിക താരമായി മാറിയിരിക്കുകയാണ് ജപ്പാെൻറ യുവ വനിതാ ടെന്നീസ്താരം നവോമി ഒസാക്ക. ഫോർബ്സ് മാസിക പുറത്തുവിട്ട കണക്കിലാണ് അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസിനെ മറികടന്ന് 22കാരിയായ ഒസാക്ക ലിസ്റ്റിൽ മുകളിലെത്തിയത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്മാനത്തുക, മറ്റു കരാറുകള്‍ എന്നിവയിൽ നിന്നായി ഒസാക്കയുടെ സമ്പാദ്യം 37.4 മില്ല്യണ്‍ ഡോളറാണ്.
സെറീനയുടെ വരുമാനത്തേക്കാള്‍ 1.4 മില്ല്യണ്‍ ഡോളര്‍ അതികമാണ് ഇപ്പോൾ ജപ്പാൻ താരത്തിെൻറ വരുമാനം. ഈ വര്‍ഷം ഏറ്റവുമധികം പ്രതിഫലം പറ്റിയ ലോകത്തിലെ 100 കായിക താരങ്ങളുടെ ലിസ്റ്റ് ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ 29ാം സ്ഥാനത്താണ് ഒസാക്ക. സെറീന 33ാമതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി സെറീനയായിരുന്നു ഫോർബ്സിെൻറ ലിസ്റ്റിലെ റാണി.
ലോകത്ത് ഒരു വര്‍ഷം ഒരു വനിതാ താരത്തിനു ലഭിക്കുന്ന ഏറ്റവും കൂടിയ വരുമാനമാണ് ഒസാക്കയുടെ 37.4 മില്ല്യണ്‍ ഡോളർ. റഷ്യയുടെ മുന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കായിരുന്നു നേരത്തേ ഈ റെക്കോര്‍ഡ്. 2015ലായിരുന്നു ഷറപ്പോവ 29.7 മില്ല്യണ്‍ ഡോളർ വരുമാനം നേടി ചരിത്രം സൃഷ്ടിച്ചത്. ഫോർബ്സ് താരങ്ങളുടെ വരുമാന റിപ്പോര്‍ട്ടുകള്‍ പുറത്തു വിടാന്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ എല്ലാ വര്‍ഷവും വനിതാ കായികതാരങ്ങളിൽ പ്രതിഫലത്തില്‍ ഒന്നാമതെത്താറുള്ളത് ടെന്നീസ് താരങ്ങള്‍ തന്നെയാണെന്നത് മറ്റൊരു കൗതുകം.
2018ൽ സെറീന വില്യംസിനെ യു.എസ് ഒാപൺ ഫൈനലിൽ തറപറ്റിച്ച ഒസാക്ക 2019ൽ ആസ്ട്രേലിയൻ ഒാപൺ കിരീടം കൂടി നേടി റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏഷ്യയിലെ ആദ്യ താരമെന്ന റെക്കോർഡും അന്ന് ഒസാക്കക്ക് സ്വന്തം പേരിലാക്കി നിലവില്‍ വനിതകളുടെ സിംഗിള്‍സ് റാങ്കിങില്‍ 10ാം സ്ഥാനത്താണ് താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.