'നിങ്ങൾക്ക്​ ഞങ്ങളെ തടയാനാകില്ല'; കായികലോകത്ത്​ വൈറലായി നൈക്കിയുടെ പരസ്യം

ന്യൂയോർക്ക്​: വേറെ ലെവൽ പരസ്യചിത്രങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രമുഖ ബ്രാൻഡാണ്​ 'നൈക്കി'. കായിക ഉൽപന്ന നിർമാതാക്കുടെ ഒരുമിനിറ്റ്​ 30 സെക്കൻഡ്​ ദൈർഖ്യമുള്ള പുത്തൻ പരസ്യമാണ്​ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായത്​.

'നിങ്ങൾക്ക്​ ഞങ്ങളെ തടയാനാകില്ല' എന്ന ഹാഷ്​ടാഗോടെ പങ്കുവെച്ച പരസ്യചിത്രം കോവിഡ്​ മഹാമാരിയെത്തുടർന്ന്​ പൂട്ടുവീണ കളിക്കളങ്ങളെ ഉത്തേജിപ്പിക്കാൻ വേണ്ടി​ ലക്ഷ്യമിടുന്നതാണ്​​. ലോകത്ത്​ പ്രചാരത്തിലുള്ള പ്രധാന കായിക മത്സരങ്ങളും അവയിലെ സുപ്രധാന നിമിഷങ്ങളും കോർത്തിണക്കിയാണ്​ വിഡി​യോ തയാറാക്കിയിരിക്കുന്നത്​.

എല്ലാത്തിനെയും ഒരുമിപ്പിക്കാൻ ​കെൽപുള്ള കായിക രംഗത്തി​െൻറ ശക്​തിയെക്കുറിച്ചുള്ള ശക്​തമായ സ​ന്ദേശം അമേരിക്കൻ വനിത ഫുട്​ബാൾ താരം മേഗൻ റാപിനോയുടെ ശബ്​ദത്തിലൂടെ കമ്പനി നൽകുന്നു.

4000 കായിക മുഹൂർത്തങ്ങളിൽ നിന്ന് 72 എണ്ണം തെരഞ്ഞെടുത്ത് അവ 36 ഷോട്ടുകളാക്കി സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച്​ കൂട്ടിച്ചേർത്തിരിക്കുകയാണ്.

സ്​ക്രീൻ രണ്ടായി വിഭജിച്ച്​ രണ്ട്​ വശങ്ങളിലുമായി രണ്ട്​ കായിക മുഹൂർത്തങ്ങൾ പ്രദർശിപ്പിച്ചാണ്​ വിഡിയോ ഒരുക്കിയിരിക്കുന്നത്​. ക്രിസ്​റ്റ്യാനോ റെണാൾഡോ, ലെ​ബ്രോൺ ജെയിംസ്​, സെറീന വില്യംസ്​, കോളിൻ കേപർനിക്​ എന്നീ ആ​േഗാള താരങ്ങൾ വിഡിയോയിൽ വന്നുപോകുന്നു.

ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീമും വിഡിയോയിൽ ഇടം നേടി​. കാര്യങ്ങൾ എത്ര ദുഷ്​കരമായാലും നമ്മൾ അതിശക്​തമായി തന്നെ തിരിച്ചു വരുമെന്ന ശുഭാപ്​തി വിശ്വാസമാണ്​ വൈറൽ വിഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്​.

കേരളത്തിലെ കായിക പ്രേമികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം അതിവേഗം പ്രചരിച്ച പരസ്യ ചിത്രം ഒരു ദിവസത്തിനകം ട്വിറ്ററിൽ നിന്ന്​ മാത്രം 13 ദശലക്ഷം കാഴ്​ചക്കാരെ നേടി.

7.3 ദശലക്ഷം കാഴ്​ചക്കാരാണ്​ യൂട്യൂബിലുള്ളത്​. നൈക്കിയുടെ ക്രിയേറ്റീവ് ഏജൻസിയായ വീഡെൻ+കെന്നഡി പോർട്ട്ലാൻഡ് ആണ് ​പഴയ വിഡിയോസ്​ വെച്ച്​ കലക്കൻ പരസ്യം തയാറാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.