റഷ്യൻ ലോകകപ്പിന് മുന്നോടിയായി കടുത്ത പരശീലനത്തിലേർപ്പെട്ട ബ്രസീൽ താരങ്ങളുടെ പരിശീലന സമയത്തുള്ള തമാശയാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ടീമിലെ ബാഴ്സലോണാ താരം ഫിലിപ്പെ കുട്ടീഞ്യോയുടെ പിറന്നാളായിരുന്നു ഇന്നലെ. സൂപ്പർതാരം നെയ്മറിെൻറ നേതൃത്വത്തിൽ സഹതാരങ്ങൾ മുട്ടൻ പണിയാണ് കുട്ടീഞ്യോക്ക് കൊടുത്തത്.
പരിശീലിച്ച് തളർന്ന കൂട്ടീഞ്യോയും മാഴ്സലോയും ജീസസും മൈതാനിയിൽ ഇരുന്ന് കുശലം പറയുന്നതിനിടെ നെയ്മർ പിറകെ നിന്നും പതുങ്ങി വന്ന് കയ്യിലുണ്ടായിരുന്ന മുട്ടയെടുത്ത് കൂട്ടീഞ്യോയുടെ തലയിൽ പൊട്ടിച്ചു. സഹതാരങ്ങളും മുട്ടയേറിന് കൂടെ ചേർന്നു. ചിലർ ധാന്യപ്പൊടിയും കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. വെള്ളവും മുട്ടയും പൊടിയുമൊക്കെയായി കൂട്ടീഞ്യോ കുടഞ്ഞെണീറ്റതും താരങ്ങളെല്ലാം ഒാടിയൊളിച്ചു.
Brazil training looks fun...
— ESPN FC (@ESPNFC) June 12, 2018
Philippe Coutinho gets egged on his birthday, before Marcelo helps him get his revenge on Neymar pic.twitter.com/ZG9riVQSnR
എന്നാല്‍ കൂട്ടീഞ്യോക്ക് കൊടുത്ത പണിയിൽ സന്തോഷവാനായി മാഴ്സലോയുടെ അടുത്ത് ചെന്ന നെയ്മറിനിട്ടും കിട്ടി പണി. അതുവരെ അടങ്ങി നിന്ന മാഴ്സലോയുടെ നേതൃത്വത്തിൽ സഹതാരങ്ങൾ നെയ്മറിെൻറ തലയിലും മുട്ടയേറ് നടത്തി. എന്തായാലും ഇഷ്ട താരങ്ങളുടെ ഇടവേളയിലെ തമാശ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ലോകകപ്പിനു മുമ്പ് നടന്ന രണ്ട് സന്നാഹമത്സരങ്ങളും മികച്ച രീതിയില്‍ വിജയിച്ച ബ്രസീൽ ലോകകപ്പിൽ അപകടകാരികൾ എന്ന് വിശേഷണം ലഭിച്ച ടീമാണ്. സന്നാഹമത്സരങ്ങളില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകളും ക്രൊയേഷ്യയെ രണ്ടു ഗോളുകള്‍ക്കും നെയ്മറും പടയും പരാജയപ്പെടുത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്റാറീക്ക, സെര്‍ബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലിെൻറ സ്ഥാനം. 17ന് സ്വിറ്റ്സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.