ഏറ്റവും സമ്പന്നയായ കായിക താരങ്ങളിൽ സിന്ധുവും; ഒന്നാമത്​ സെറീന വില്യംസ്​

ബാഡ്​മിൻറണി​ൽ ഇന്ത്യയുടെ സൂപ്പർതാരമായ പി.വി സിന്ധുവിനെ തേടി മറ്റൊരു ബഹുമതി കൂടി. ഫോർബ്​സി​​​െൻറ ലോകത്തെ ഏറ്റവും സമ്പന്നയായ വനിതാ കായിക താരങ്ങളുടെ പട്ടികയിൽ ഏഴാമതാണ്​ ​ഹൈദരാബാദുകാരിയായ സിന്ധുവി​​​െൻറ സ്ഥാനം. അമേരിക്കൻ ടെന്നീസ്​ താരം സെറീന വില്യംസാണ്​ പട്ടികയിൽ ഒന്നാമത്​. 

‘ഫോബ്​സ്​ പട്ടികയിൽ പേര്​ വന്നതിൽ വളരെ സന്തോഷവതിയാണ്​. വാർത്തകളിൽ ത​​​െൻറ പേര്​ ഫോബ്​സ്​ ലിസ്റ്റിൽ ഉണ്ടെന്ന്​​ കണ്ടപ്പോൾ അഭിമാനം തോന്നി. ലോകപ്രശസ്​തരായ വനിതകളുടെ കൂടെ ഒരു സ്ഥാനം പങ്കിട്ടല്ലോ... പണം വരുന്നതിലല്ല, മറിച്ച്​ പ്രമുഖരായ പലരുടെയും കൂടെ ത​​​െൻറ പേര്​ വന്നതിലാണ്​ താൻ അഭിമാനിക്കുന്നതെന്നും സിന്ധു പ്രതികരിച്ചു.

2016​ലെ ഒളിമ്പിക്​സിൽ വെള്ളി നേടിയതോടെയാണ്​ ഇന്ത്യയുടെ ബാഡ്​മിൻറൺ മുഖമായി 23കാരിയായ സിന്ധു മാറിയത്​. ശേഷം കാർ കമ്പനികൾ മുതൽ സ്​മാർട്​ഫോൺ കമ്പനികൾ വരെ സിന്ധുവിനെ അവരുടെ ബ്രാൻറ്​ അംബാസിഡറായി പ്രഖ്യാപിച്ചു. 2017 ജൂൺ മുതൽ 2018 ജൂൺ വരെ ഫോബ്​സി​​​െൻറ കണക്കുകൾ പ്രകാരം 8.5 ദശലക്ഷം ഡോളറാണ്​ സിന്ധുവി​​​െൻറ സമ്പാദ്യം. അതിൽ 8 ദശലക്ഷം ഡോളർ പരസ്യങ്ങളിൽ നിന്നുമാത്രം കിട്ടിയതാണ്​.  അഞ്ച്​ ലക്ഷം ഡോളറാക​​െട്ട ബാഡ്​മിൻറണിലൂടെ ലഭിച്ച പ്രതിഫലവും.

അമേരിക്കയുടെ ടെന്നീസ്​ താരമായ സെറീന വില്യംസി​​​െൻറ വരുമാനം 18.1 ദശലക്ഷം ഡോളറാണ്​. കരോലിൻ വോസ്​നിയാകി, സ്ലൊവേൻ സ്റ്റീഫൻ, ഗാർബിൻ മുഗരിസ, മരിയ ഷറപ്പോവ, വീനസ്​ വില്യംസ്​ എന്നിവരാണ്​ സിന്ധുവിന്​ മുന്നിലുള്ള മറ്റ്​ സമ്പന്ന വനിതാ കായിക താരങ്ങൾ. ഇവർ എല്ലാവരും ടെന്നീസ്​ താരങ്ങളാണെന്നത്​ മറ്റൊരു പ്രത്യേകത.

ഇതുവരെ ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിലോ, ഒളിമ്പിക്​സിലോ സ്വർണം നേടിയിട്ടില്ലെങ്കിലും നിലവിൽ ലോകപ്രശസ്​തരായ ഷട്ട്​ലർമാരിൽ ഒരാൾ തന്നെയാണ്​ സിന്ധു. 

Tags:    
News Summary - PV Sindhu Placed Seventh In Forbes List-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.