റയലിൻെറ ഗലക്​റ്റികോസ്​ വീണ്ടും ഒരുമിച്ചപ്പോൾ

കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ വീ​ട്ടു​വാ​സ​ത്തി​നി​ടെ പ​ഴ​യ ഗ​ല​ക്​​റ്റി​കോ​സി​ലെ താ​ര​ങ്ങ​ൾ വി​ഡ ി​യോ കാ​ളി​ൽ സം​ഗ​മി​ച്ചു. റൊ​ണാ​ൾ​ഡോ, ലൂ​യി ഫി​ഗോ, ​ഡേ​വി​ഡ്​ ബെ​ക്കാം എ​ന്നി​വ​ർ​ക്കൊ​പ്പം അ​ന്ന്​ റ​ യ​ൽ മ​ഡ്രി​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ഐ​ക​ർ ക​സി​യ​സും റോ​ബ​ർ​േ​ട്ടാ കാ​ർ​ലോ​സു​മാ​യി​രു​ന്നു ​ചേ​ർ​ന്ന​ത്. ഇ​ൻ ​സ്​​റ്റ​ഗ്രാം ലൈ​വി​ൽ റൊ​ണാ​ൾ​ഡോ​യാ​യി​രു​ന്നു സം​ഭാ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ​ഹ​താ​ര​ങ് ങ​ളു​ടെ മു​ന്നേ​റ്റം മി​ക​ച്ച ഫി​നി​ഷോ​ടെ ഗോ​ളാ​ക്കി​മാ​റ്റു​ന്ന അ​തേ പാ​ട​വ​ത്തി​ൽ​ത​ന്നെ റൊ​ണാ​ൾ​ഡേ ാ ‘ഗ​ല​ക്​​റ്റി​ഗോ റീ​യൂ​നി​യ​ൻ’

റോ​ബ​ർ​​ട്ടോ കാ​ർ​ലോ​സ്​

കോ​വി​ഡ്​ കാ​ലം?
ഏ​റെ ദു​ഷ ്​​ക​ര​മാ​ണ്​ ഈ ​സ​മ​യം. എ​ല്ലാം ശ​രി​യാ​യി ലോ​കം എ​ളു​പ്പം തി​രി​ച്ചു​വ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കാം. ലേ ാ​റ​ൻ​സോ സാ​ൻ​സി​നെ​പ്പോ​ലെ (മു​ൻ റ​യ​ൽ പ്ര​സി​ഡ​ൻ​റ്) ഒ​രു​​പാ​ടു​​പേ​രു​ടെ ജീ​വ​ൻ ന​ഷ്​​ട​മാ​യി.
റ​യ​ൽ മ​ഡ്രി​ഡ്​ ഓ​ർ​മ​?
ഏ​റ്റ​വും മ​നോ​ഹ​ര​കാ​ല​മാ​യി​രു​ന്നു അ​ത​്. ന​മ്മ​െ​ള​ല്ലാ​വ​രും ഒ​രു ടീ​ മാ​യി ഒ​ന്നി​ച്ച് ക​ളി​ച്ച കാ​ലം അ​തി​വി​ശി​ഷ്​​ട​മാ​യി​രു​ന്നു.

ലൂ​യി ഫി​ഗോ

ഗ​ല​ക്​​റ്റി​കോ കാ​ലം?

പ​ര​സ്​​പ​രം സ​ഹ​ക​രി​ച്ചും അ​റി​ഞ്ഞും ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു അ​ത്. ജ​യി​ക്കാ​നാ​യി തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന്​ ത​ന്നെ ക​ളി​ച്ചു. ഓ​രോ​രു​ത്ത​രും പ്ര​ശ​സ്​​ത​രാ​യ ക​ളി​ക്കാ​രാ​യ​പ്പോ​ൾ ത​ന്നെ ന​മ്മ​ളെ​ല്ലാ​വ​രും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു. അ​തൊ​ക്കെ​കൊ​ണ്ട്​ ഏ​റെ മി​ക​ച്ച ഓ​ർ​മ​ക​ൾ​ത​ന്നെ സ​മ്മാ​നി​ക്ക​പ്പെ​ട്ടു.
(കാ​ർ​ലോ​സി​നോ​ടും ഫി​ഗോ​യോ​ടും റൊ​ണാ​ൾ​ഡോ​യു​ടെ ഭാ​ഷ പോ​ർ​ചു​ഗീ​സ്)

ഡേ​വി​ഡ്​ ബെ​ക്കാം

ലൈ​നി​ൽ ബെ​ക്കാ​മെ​ത്തി​യ​പ്പോ​ൾ റൊ​ണാ​ൾ​ഡോ​യു​ടെ ഭാ​ഷ ഇം​ഗ്ലീ​ഷാ​യി.
(ഇ​രു​വ​രും ഫു​ട്​​ബാ​ൾ ക്ല​ബ്​ ഉ​ട​മ​ക​ളാ​ണി​ന്ന്. ബെ​ക്കാം ഇ​ൻ​റ​ർ മി​യാ​മി​യു​ടെ​യും റൊ​ണാ​ൾ​ഡോ റ​യ​ൽ വ​യ്യ​ഡോ​ളി​ഡി​​െൻറ​യും ഉ​ട​മ​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ സം​സാ​രം കോ​വി​ഡ്​ കാ​ല​ത്തെ ക്ല​ബ്​ ന​ട​ത്തി​പ്പാ​യി.)
റൊ​ണാ​ൾ​ഡോ: പ​ണം പ്ര​ശ്​​ന​മാ​ണ്. അ​നാ​വ​ശ്യ ചെ​ല​വു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി. ഒ​ന്നാം ഡി​വി​ഷ​നി​ൽ​ത​ന്നെ തു​ട​രാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ, എ​ങ്കി​ലേ ടി.​വി വ​രു​മാ​നം ല​ഭി​ക്കൂ. എ​ന്നാ​ൽ, ലാ ​ലി​ഗ​യു​ടെ ഭാ​വി എ​ന്തെ​ന്ന്​ വ്യ​ക്ത​മ​ല്ല. ക​ളി പു​ന​രാ​രം​ഭി​ക്കും​മു​മ്പ്​ ര​ണ്ട്​-​മൂ​ന്നാ​ഴ്​​ച പ​രി​ശീ​ല​നം വേ​ണം.’
ബെ​ക്കാം: എ​ല്ലാ ടീ​മു​ക​ളി​ലും ക​ളി​ച്ച പ​രി​ച​യം പു​തി​യ ടീ​മി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി​രു​ന്നു എ​​െൻറ ആ​ഗ്ര​ഹം. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, റ​യ​ൽ മ​ഡ്രി​ഡ്, മി​ലാ​ൻ, പി.​എ​സ്.​ജി, എ​ൽ.​എ ഗാ​ല​ക്​​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാ​മു​ള്ള ന​ല്ല​കാ​ര്യ​ങ്ങ​ൾ. പ​ക്ഷേ, സീ​സ​ൺ തു​ട​ങ്ങു​േ​മ്പാ​ഴേ​ക്കും നി​ർ​ത്തി. ര​ണ്ടു ക​ളി മാ​ത്ര​മേ ക​ളി​ച്ചു​ള്ളൂ. ക​ളി തു​ട​രാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.’

റ​യ​ൽ മ​ഡ്രി​ഡി​ലെ കാ​ലം​?
മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്നും റ​യ​ലി​ലേ​ക്കു​ള്ള മാ​റ്റം വ​ലി​യ​താ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്​ പു​റ​ത്തു​ള്ള ജീ​വി​തം​ത​ന്നെ ആ​ദ്യ​മാ​യി​രു​ന്നു. അ​ന്ന്​ ഡ്ര​സി​ങ്​​ റൂ​മി​ലേ​ക്കു​ള്ള ന​ട​ത്തം ഓ​ർ​മ​യി​ലു​ണ്ട്. നി​ങ്ങ​ളെ ക​ണ്ട​തും ചി​രി​ച്ച​തും എ​നി​ക്ക്​ എ​ന്തോ സു​ര​ക്ഷി​ത​ത്വം ന​ൽ​കി. അ​ന്ന്​ റോ​ബ​ർ​േ​ട്ടാ കാ​ർ​ലോ​സും നി​ങ്ങ​ളും (റൊ​ണാ​ൾ​ഡോ) അ​രി​കി​ലെ​ത്തി പ​റ​ഞ്ഞ​ത്​ ഓ​ർ​മ​യു​ണ്ട്. ഏ​തെ​ങ്കി​ലും ഒ​രു ഇം​ഗ്ലീ​ഷ്​ താ​രം ബ്ര​സീ​ൽ ടീ​മി​ൽ ക​ളി​ക്കു​ന്നെ​ങ്കി​ൽ അ​ത്​ ബെ​ക്കാം ആ​യി​രി​ക്കു​മെ​ന്ന്. അ​തെ​ന്നെ ശ​രി​ക്കും ഞെ​ട്ടി​ച്ചു.’
റൊ​ണാ​ൾ​ഡോ: നി​ങ്ങ​ൾ ഏ​റ്റ​വും മി​ക​ച്ച മ​ധ്യ​നി​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. നി​ങ്ങ​ൾ പ​ന്തി​ൽ തൊ​ട്ടാ​ൽ മ​ന​സ്സി​ൽ ക​ണ്ട വ​ഴി​യി​ലേ​ക്ക്​ അ​ത്​ സ​ഞ്ച​രി​ക്കും. പ​ല​പ്പോ​ഴും നി​ങ്ങ​ൾ നോ​ക്കി​യി​ല്ലെ​ങ്കി​ൽ​പോ​ലും ആ ​ക്രോ​സ്​ എ​നി​ക്കാ​ണെ​ന്ന്​ ഉ​റ​പ്പി​ച്ച്​ ഞാ​ൻ ഒാ​ടു​മാ​യി​രു​ന്നു. കൃ​ത്യ​മാ​യി അ​ത്​ എ​​െൻറ മു​ന്നി​ലെ​ത്തു​ക​യും ചെ​യ്യും.

ഐ​ക​ർ ക​സീ​യ​സ്​ (സം​സാ​രം സ്​​പാ​നി​ഷ്​ ഭാ​ഷ​യി​ലാ​യി)
റൊ​ണാ​ൾ​ഡോ​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ക​സീ​യ​സി​​െൻറ പെ​നാ​ൽ​റ്റി സേ​വ്​ ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു സം​സാ​രം. ക​സീ​യ​സ്: ‘നി​ങ്ങ​ളു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നാ​യി​രു​ന്നു ആ ​സേ​വ്. റോ​ണി... നി​ങ്ങ​ൾ​ക്കൊ​പ്പം റ​യ​ൽ മ​ഡ്രി​ഡി​ൽ ക​ളി​ച്ച​ത്​ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹം ത​ന്നെ. ന​ല്ല കാ​ല​മാ​യി​രു​ന്നു അ​ത്.​’

ക​സീ​യ​സി​​െൻറ ആ​രോ​ഗ്യ​ത്തെ കു​റി​ച്ച്​?
‘ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്​ വ​ലി​യ ഷോ​ക്കാ​യി. പ​രി​ശീ​ല​ന​ത്തി​നി​ടെ സം​ഭ​വി​ച്ച​ത്​ ഭാ​ഗ്യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു. ഡോ​ക്​​ട​ർ​മാ​രോ​ട്​ ന​ന്ദി. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വെ​ച്ചാ​യി​രു​ന്നു സം​ഭ​വി​ച്ച​തെ​ങ്കി​ൽ നി​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​ൻ ഇ​ന്ന്​ ഞാ​നു​ണ്ടാ​വി​ല്ലാ​യി​രു​ന്നു.’

‘ഗ​ല​ക്​​റ്റി​കോ യു​ഗം’

ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ഓ​ർ​മ​ക​ളി​ലെ സു​വ​ർ​ണ​കാ​ല​മാ​ണ്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ ‘ഗ​ല​ക്​​റ്റി​കോ യു​ഗം’. മ​റ്റേ​​തോ പ്ര​പ​ഞ്ച​ത്തി​ൽ നി​ന്നെ​ന്ന​പോ​ലെ അ​സാ​മാ​ന്യ​പ്ര​തി​ഭ​യു​ള്ള താ​ര​ങ്ങ​ളെ പൊ​ന്നും​വി​ല​കൊ​ടു​ത്ത്​ ഭൂ​മി​യി​ലി​റ​ക്കു​ന്ന മാ​സ്​​മ​രി​ക​ത. ​ശ​രി​ക്കും അ​വ​ർ ഒ​രു ടീ​മി​നെ ആ​കാ​ശ​ഗം​ഗ​പോ​ലെ അ​തി​മാ​നു​ഷ​മാ​ക്കി മാ​റ്റി. ഫു​ട്​​ബാ​ൾ സ​മ​കാ​ലി​ക ഫു​ട്​​ബാ​ളി​ലെ ഇ​തി​ഹാ​സ​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു ടീ​മാ​യി ഒ​ന്നി​ച്ചു​​ക​ളി​ക്കു​ന്ന​ത്​ സ്വ​പ്​​നം​ക​ണ്ട ആ​രാ​ധ​ക​ർ​ക്ക്​ റ​യ​ൽ മ​ഡ്രി​ഡ്​ പ്ര​സി​ഡ​ൻ​റ്​ ​േഫ്ലാ​റ​ൻ​റി​നോ പെ​ര​സ്​ സ​മ്മാ​നി​ച്ച വി​സ്​​മ​യ​മാ​യി​രു​ന്നു ‘ഗ​ല​ക്​​റ്റി​കോ യു​ഗം’.

2000ത്തി​ൽ പോ​ർ​ചു​ഗ​ൽ സൂ​പ്പ​ർ താ​രം ലൂ​യി ഫി​ഗോ​യെ ​റെ​ക്കോ​ഡ്​ തു​ക​ക്ക്​ സ്വ​ന്ത​മാ​ക്കി തു​ട​ങ്ങി​യ പെ​ര​സി​​െൻറ വി​സ്​​മ​യ​ച്ചെ​പ്പി​ലേ​ക്ക്​ പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു​പി​ടി ന​ക്ഷ​ത്ര​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി. ഫ്ര​ഞ്ച്​ ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ, ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം റൊ​ണാ​ൾ​ഡോ, ഇം​ഗ്ലീ​ഷ്​ സ്​​റ്റാ​ർ ഡേ​വി​ഡ്​ ബെ​ക്കാം, മൈ​ക്ക​ൽ ഓ​വ​ൻ, റൊ​ബീ​ന്യോ, സെ​ർ​ജി​യോ റാ​മോ​സ്​ തു​ട​ങ്ങി​യ​വ​ർ വ​ന്നു​ചേ​ർ​ന്ന്​ ഒ​രു ടീ​മാ​യി മാ​റി​യ കാ​ലം. 2000-2005നി​ട​യി​ലാ​യി​രു​ന്നു ലോ​ക ഫു​ട്​​ബാ​ളി​ലെ ഈ ​അ​പൂ​ർ​വ സം​ഗ​മം. ശ​ത​കോ​ടി​ക​ൾ മാ​റി​മ​റി​ഞ്ഞ ഓ​രോ ക​രാ​റും ഫു​ട്​​ബാ​ളി​ലെ പു​തു​റെ​ക്കോ​ഡു​ക​ളാ​യി മാ​റി. ര​ണ്ട്​ ലാ ​ലി​ഗ കി​രീ​ട​വും ഒ​രു ചാ​മ്പ്യ​ൻ​സ്​ ലീ​ഗു​മാ​യി​രു​ന്നു നേ​ടി​യ​തെ​ങ്കി​ലും കി​രീ​ട​വി​ജ​യ​ങ്ങ​ളേ​ക്കാ​ൾ താ​ര​മൂ​ല്യം​കൊ​ണ്ട്​ റ​യ​ൽ ലോ​ക വി​പ​ണി കീ​ഴ​ട​ക്കി​യ​താ​ണ്​ ഒ​ന്നാം ഗ​ല​ക്​​റ്റി​കോ​യു​ടെ സ​വി​ശേ​ഷ​ത.

Tags:    
News Summary - real madrid starts reunion sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.