ബേൺ: ലോകകപ്പ് ഫുട്ബാൾ പ്രീക്വാർട്ടറിൽ 24ാം റാങ്കുകാരായ സ്വീഡനോട് തോറ്റ് സ്വിറ്റ്സർലൻഡ് പുറത്തായതിൽ ടെന്നിസ് ഇതിഹാസം റോജർ ഫെഡറർക്ക് അമർഷം. അപ്രതീക്ഷിതമായി പുറത്തായത് കളിക്കളത്തിൽ താരങ്ങളുടെ ഉദാസീനത കാരണമാണെന്ന് നാട്ടുകാരൻ കൂടിയായ ഫെഡറർ പറഞ്ഞു. വിംബ്ൾഡൺ മത്സരങ്ങൾക്കിടെയാണ് രാജ്യത്തിെൻറ ഫുട്ബാൾ പ്രകടനത്തിൽ താരം നിരാശ അറിയിച്ചത്.
‘‘മത്സരം കണ്ട് ഞാൻ തീർത്തും നിരാശനായി. ഇൗ ടീമിൽനിന്ന് രാജ്യത്തെ ഒാരോ ഫുട്ബാൾ ആരാധകനും കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കളിക്കാർ പരാജയപ്പെട്ടു. ഉള്ള അവസരങ്ങളാവെട്ട സ്കോർ ചെയ്യാനും കഴിഞ്ഞില്ല. അർഹിച്ച റിസൽറ്റ് തന്നെയാണ് ഇൗ ടീമിന് ഒടുവിൽ ലഭിച്ചതും’’ -ഫെഡറർ കുറ്റപ്പെടുത്തി.
മത്സരത്തിൽ 66ാം മിനിറ്റിൽ എമിൽ ഫോസ്ബർഗ് നേടിയ ഏക ഗോളിലാണ് സ്വീഡൻ കളി ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.